തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. സിനിമാ മേഖലയിൽ എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേയെന്ന് ഇന്ദ്രൻസ്. അതുകൊണ്ട് ഇൻഡസ്ട്രിയ്ക്കോ ആർക്കോ ദോഷമൊന്നും വരില്ലെന്നും താരം കൂട്ടിച്ചേർത്തു. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും സർക്കാർ വേണ്ടത് പോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പ്രതികരിച്ചു. വാതിലിൽ മുട്ടിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. നേതൃസ്ഥാനത്തിരിക്കുന്നതിനാലാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ആരോപണം ഉയരുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഒക്കെ പേരില്‍ ഓരോരുത്തര്‍ക്കും എന്തും പറയാമല്ലോ. പെട്ടെന്ന് അറിയുന്നത് അതല്ലേ? നമുക്ക് ചര്‍ച്ച ചെയ്യാന്‍ എളുപ്പവും നേതൃത്വസ്ഥാനത്തിരിക്കുന്നവരെ വിരല്‍ ചൂണ്ടുമ്പോഴല്ലേയെന്നും ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാളി നടി ഗുരുതരമായ വെളിപ്പെടുത്തലുമായി എത്തിയല്ലോ എന്ന ചോദ്യത്തിന് മലയാളി നടിമാരെ…
Read MoreCategory: Top News
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിനൊപ്പം ചേർന്ന് മാതാപിതാക്കളുടെ പീഡനം; പതിനൊന്നാം നിലയിൽ നിന്ന് ചാടി യുവതി; ബലമായി വലിച്ചെറിഞ്ഞതാണോയെന്ന് അന്വേഷിച്ച് പോലീസ്
ലക്നോ: സ്ത്രീധന പീഡനത്തെ തുടർന്ന് കെട്ടിടത്തിന്റെ 11-ാം നിലയിൽ നിന്നും ചാടി 32കാരിയായ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആരതി എന്നാണ് മരിച്ച യുവതിയുടെ പേര്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി നന്ദ് ഗ്രാം പോലീസ് അറിയിച്ചു. പ്രതിയായ ഭർത്താവ് മായങ്ക് ത്യാഗിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ മായങ്ക്, അച്ഛൻ വിനോദ്, അമ്മ സാധന എന്നിവർ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ആരതിയുടെ അച്ഛൻ രാജീവ് ത്യാഗി പരാതി നൽകി. 2020 ജനുവരി 15 നാണ് മായങ്കുമായുള്ള ആരതിയുടെ വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ആരതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് രാജീവ് ത്യാഗി പരാതിയിൽ ആരോപിക്കുന്നു. ആരതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആരതിയുടെ മരണം ആത്മഹത്യയെ തുടർന്നാണോ അതോ ഭർത്താവും ബന്ധുക്കളും ചേർന്ന് കെട്ടിടത്തിൽ നിന്ന് ബലമായി വലിച്ചെറിഞ്ഞതാണോ…
Read Moreസംഭവിച്ചത് തെറ്റായിപ്പോയി എന്ന് പറയണം; ഓഡിഷന് വേണ്ടിയല്ല അഭിനയിക്കാന്‍ ആണ് തന്നെ ക്ഷണിച്ചത്; രഞ്ജിത്ത് പറയുന്നത് പച്ചക്കള്ളമെന്ന് ശ്രീലേഖ മിശ്ര
കോല്‍ക്കത്ത: സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. സംഭവിച്ചത് തെറ്റായിപ്പോയി എന്നെങ്കിലും പറയണം. ഇനി ആരോടും ഇത്തരത്തിൽ പെരുമാറരുത്. അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജി വെക്കണോ എന്ന് താന്‍ പറയുന്നില്ല. എന്നാല്‍ മാപ്പ് പറയണമെന്ന കാര്യത്തിൽ ഉറച്ച് ശ്രീലേഖ. സ്വന്തം നിലയ്ക്ക് പരാതിയുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്. എന്തെങ്കിലും പിന്തുണ കേരളത്തില്‍നിന്ന് ലഭിച്ചാല്‍ നിയമപരമായ നടപടിയുമായി മുന്നോട്ട് പോകാന്‍ തയാറാണ്. ഓഡിഷനായി ആണ് ക്ഷണിച്ചതെന്ന രഞ്ജിത്തിന്റെ വാദവും ശ്രീലേഖ തള്ളി. ഓഡിഷന് വേണ്ടിയല്ല അഭിനയിക്കാന്‍ ആണ് തന്നെ ക്ഷണിച്ചത്. മാധ്യമങ്ങള്‍ തന്നോട് ചോദിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
Read Moreരഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകന്, ഊഹാപോഹത്തിന്റെ പേരില്‍ നടപടി ഇല്ല, ശ്രീലേഖ പരാതി നല്കട്ടെ; രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി
തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര പരാതി രേഖാമൂലം നൽകണമെന്നും. അങ്ങനെയെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ച് നിൽക്കുകയാണ് നടി ശ്രീലേഖ. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും…
Read Moreജാതീയാധിക്ഷേപത്തിന് മാത്രമേ എസ്സി-എസ്ടി നിയമപ്രകാരം കേസെടുക്കാനാകൂ: സുപ്രീംകോടതി
ന്യൂഡൽഹി: ജാതീയമായ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്സി-എസ്ടി പീഡനനിരോധന നിയമപ്രകാരം കേസെടുക്കാനാകൂ എന്ന് സുപ്രീംകോടതി. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ മാധ്യമമായ “മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരേ അപകീർത്തികരമായി നടത്തുന്ന എല്ലാ പരാമർശങ്ങൾക്കെതിരേയും 1989ലെ എസ്സി-എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും 2023 ജൂണിൽ മുൻകൂർ ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരന് മാനനഷ്ടത്തിനു കേസ് കൊടുക്കാമെന്നും കോടതി പറഞ്ഞു. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ എല്ലാ അധിക്ഷേപങ്ങളും ഭീഷണികളും ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരില്ല. തൊട്ടുകൂടായ്മ, സവർണ മേധാവിത്തം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ…
Read Moreനല്ലതിനായുള്ള മാറ്റങ്ങൾ: സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാന്‍ ഇനി ഡിജിറ്റൽ സംവിധാനം; വീണാ ജോര്‍ജ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതൽ ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിഒഎസ് മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഡെബിറ്റ്– ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി പണം കൈമാറാനാണ് അവസരം ഒരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഒപി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ആശുപത്രികളിലും നടപ്പാക്കും. ഇപ്പോൾ ഇ ഹെൽത്ത് നെറ്റ്വർക്കിലുള്ള ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്.
Read Moreവാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം: ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നതു ശരിയല്ല; ജഗദീഷ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ലെന്നും ജഗദീഷ് പ്രതികരിച്ചു. വേട്ടക്കാരന്റെ പേര് രഹസ്യമാക്കി വയ്ക്കാന്‍ ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. ഇരകളായവര്‍ക്ക് പരാതി ഇല്ലെങ്കിലും കേസെടുക്കണം. ആരോപണവിധേയര്‍ അഗ്നിശുദ്ധി വരുത്തുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് നേരത്തേ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെന്നും ജഗദീഷ് പറഞ്ഞു. ഇക്കാര്യത്തിൽ അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നതു ശരിയല്ലന്ന് ജഗദീഷ് വ്യക്തമാക്കി.
Read Moreസംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി നടി; പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ മോശമായി പെരുമാറി; ഹോട്ടലിൽ കഴിഞ്ഞത് പേടിയോടെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ലെന്ന് ശ്രീലേഖ പറഞ്ഞു. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.
Read Moreകാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല; മോശം അനുഭം ഇതുവരെ നേരിട്ടിട്ടില്ല, ആരും രാത്രി സമയത്ത് വാതിലിൽ മുട്ടിയിട്ടില്ല; ജോമോൾ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ജോമോൾ. സിനിമാ മേഖലയിൽ നിന്നും തനിക്ക് തിക്താനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലന്ന് താരം. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ തന്നോട് മോശമായി ആരും പെരുമാറിയിട്ടില്ല. കതകിൽ വന്ന് ആരും മുട്ടിയിട്ടില്ലന്ന് താരം. അവസരം നഷ്ടപ്പെട്ടതായി ആരും പറഞ്ഞ് അറിവില്ലന്നും ജോമോൾ കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോമോൾ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി അമ്മ സംഘടന. റിപ്പോർട്ടിനൊപ്പമാണ് സംഘടന നിലകൊള്ളുന്നത്. തെറ്റു ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന നിലപാട് തന്നെയാണ് സംഘടനയ്ക്കുമുള്ളതെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരമാണെന്ന് സിദ്ധിഖ് പറഞ്ഞു.
Read Moreഹേമ കമ്മറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു: നാൽപത് വർഷമായി സിനിമാ രംഗത്ത് സജീവമാണ്, പവർ ഗ്രൂപ്പ് ഉള്ളതായി തോന്നിയിട്ടില്ല; സിദ്ധിഖ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി താര സംഘടന അമ്മ. ഹേമ കമ്മറ്റി റിപ്പോർട്ടിനൊപ്പമാണ് അമ്മ സംഘടന. തെറ്റു ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന നിലപാട് തന്നെയാണ് സംഘടനയ്ക്കുമുള്ളതെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരമാണ്. നാൽപത് വർഷമായി സിനിമാ രംഗത്ത് താൻ സജീവമാണ്. സിനിമാ രംഗത്ത് പവർ ഗ്രൂപ്പ് ഉള്ളതായി തോന്നിയിട്ടില്ലന്ന് സിദ്ധിഖ് പറഞ്ഞു.എല്ലാ സംഘടനകളിൽനിന്നും 2 പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പവർ ഗ്രൂപ്പ് എന്ന് ഉദ്ദേശിക്കുന്നതെന്നും അറിയില്ല. ഒരു പവർ ഗ്രൂപ്പ് വിചാരിച്ചാലും സിനിമയെ നിയന്ത്രിക്കുന്നതിന് സാധിക്കില്ല. പ്രേക്ഷകരുടെ തീരുമാനമാണ് സിനിമ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഇപ്പോൾ ഉന്നയിക്കുന്നതുപോലെ…
Read More