‘പോ​ലീ​സി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ പേ​രി​ൽ ക്രൂ​ര​മാ​യ വേ​ട്ട​യാ​ട​ൽ’; ചെ​റി​യ വീ​ഴ്ച​യ്ക്കു​പോ​ലും ക​ടു​ത്ത ന​ട​പ​ടി; ഞെ​ട്ടി​പ്പി​ക്കു​ന്ന പ​രാ​മ​ർ​ശ​വു​മാ​യി കെ​പി​ഒ​എ സ​മ്മേ​ള​ന റി​പ്പോ​ർ​ട്ട്

കോ​ഴി​ക്കോ​ട്: കൊ​ളോ​ണി​യ​ൽ സം​സ്കാ​രം ഇ​പ്പോ​ഴും പോ​ലീ​സി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെന്നും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ പേ​രി​ൽ ക്രൂ​ര​മാ​യ വേ​ട്ട​യാ​ട​ലാ​ണ് സേ​ന​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും പ​ല​രും മാ​ന​സി​ക സ​മ്മ​ർ​ദം കാ​ര​ണം അ​കാ​ല മ​ര​ണ​ത്തി​നി​ര​യാ​കു​ന്നു​വെ​ന്നു​മു​ള്ള ഞെ​ട്ടി​പ്പി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​ഒ​എ) സം​സ്ഥാ​ന സ​മ്മേ​ള​ന റി​പ്പോ​ർ​ട്ട്. വ​ട​ക​ര​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് സേ​ന​യി​ലെ ഉ​ള്ളു​ക​ളി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്.ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക്രൂ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. ചെ​റി​യ വീ​ഴ്ച​യ്ക്കു പോ​ലും ക​ടു​ത്ത ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. സ്വ​ന്തം മേ​ലു​ദ്യോ​ഗ​സ്ഥ​നെ പോ​ലും ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ സ​മ​യ​ത്ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​നു​ഭ​വി​ക്കു​ന്ന​ത് ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​മാ​ണ്. പ​ല ജി​ല്ല​ക​ളി​ലും പ​ല രൂ​പ​ത്തി​ലു​ള്ള ശി​ക്ഷ​ണ ന​ട​പ​ടി​യാ​ണ്.കോ​ടി​യേ​രി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച പ്ര​വീ​ണി​നു പ​ത്തു ല​ക്ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു ന​ൽ​കി​യ​ത് വി​വാ​ദ​മാ​ക്കി​യ​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​തേത്തു​ട​ർ​ന്ന് ജോ​ലി​ക്കി​ടെ മ​രി​ച്ച ഏ​ഴു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം ഇ​നി​യും…

Read More

എ​ന്തു​വാ എ​ന്തു​വാ​യി​ത്… ശ​മ്പ​ള​പ്പ​ണി​പോ​രാ​ഞ്ഞി​ട്ടാ​ണോ കി​മ്പ​ള​പ്പ​ണി​യും; ​കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മ​ദ്യം ക​ട​ത്ത​യ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി

പൊ​ൻ​കു​ന്നം: കെ​എ​സ്ആ​ർ​ടി​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യു​ടെ മ​ണ​ക്ക​ട​വ് ഫാ​സ്റ്റ് ബ​സി​ൽ അ​ഞ്ചു കു​പ്പി വി​ദേ​ശ​മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി. പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ താ​ത്കാ​ലി​ക വി​ഭാ​ഗം ക​ണ്ട​ക്ട​റാ​യ ഇ​ട​ക്കു​ന്നം സ്വ​ദേ​ശി ഫൈ​സ​ലി​നെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ടു​ക​യും ഡ്രൈ​വ​ർ വി.​ജി. ര​ഘു​നാ​ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​മാ​സം 10ന് ​കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡ് കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 750 മി​ല്ലി​ലി​റ്റ​ർ വീ​ത​മു​ള്ള അ​ഞ്ചു​കു​പ്പി വി​ദേ​ശ​മ​ദ്യം ക​ണ്ട​ക്ട​റു​ടെ സീ​റ്റി​ന​ടി​യി​ലെ ബോ​ക്‌​സി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഇ​വ എ​ക്‌​സൈ​സി​നു കൈ​മാ​റി. ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ജീ​വ​ന​ക്കാ​ര​നാ​യ ഫൈ​സ​ൽ അ​ന്ന് ക​ണ്ട​ക്ട​ർ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ. ​ഷാ​ജി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Read More

ഈ ​ഓ​ഫ​ർ ത​ട്ടി​പ്പാ​ണേ..! സ്വ​ർ​ണം പൂ​ജി​ക്കൂ, ഐ​ശ്വ​ര്യം വ​ന്നു​ചേ​രും… ഷാ​ജി​ത​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ വീ​ട്ട​മ്മ വീ​ണു; ക​ണ്ണ​ട​ച്ച് തു​റ​ന്നു​പ്പോ​ൾ വീ​ട്ട​മ്മ​യ്ക്ക് ന​ഷ്ടം 12 പ​വ​ൻ

കോ​ട്ട​യം: സ്വ​ർ​ണം പൂ​ജി​ച്ചാ​ൽ വ​രാ​ൻ പോ​കു​ന്ന ഭാ​ഗ്യ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ പി​ന്നെ ഒ​ന്നും ചി​ന്തി​ച്ചി​ല്ല. കൈ​യി​ലി​രു​ന്ന സ്വ​ർ​ണം പൂ​ജി​ക്കാ​ൻ ന​ൽ​കി. ഭാ​ഗ്യം വ​രു​ന്ന​തും ഓ​ർ​ത്തി​രു​ന്ന​പ്പോ​ൾ എ​ല്ലാം മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി. സ്വ​ർ​ണം പൂ​ജി​ച്ച് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ൽ നി​ന്ന് 12 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി പി​ടി​യി​ല്‍. പാ​ലാ സ്വ​ദേ​ശി ഷാ​ജി​ത ഷെ​രീ​ഫാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​തു​പ്പ​ള്ളി ഇ​ര​വി​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്. സ്വ​ർ​ണം പൂ​ജി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഷാ​ജി​ത​യോ​ടൊ​പ്പം ത​ട്ടി​പ്പ് ന​ട​ത്തി​യ കൂ​ട്ടു​പ്ര​തി​യേ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Read More

മ​ഞ്ജു ​വാ​ര്യ​ർ യാ​തൊ​രു സു​ര​ക്ഷ​യും ത​ന്നി​ല്ല; സെ​റ്റി​ൽ താ​ൻ നേ​രി​ട്ട പ്ര​ശ്ന​ത്തി​ന് 5 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണം; ലേഡിസൂപ്പർ സ്റ്റാറിന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ന​ടി ശീ​ത​ൾ ത​മ്പി

  കൊ​ച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ മഞ്ജു വാര്യർക്കെതിരെ പരാതിയുമായി നടിയും അസിസ്റ്റന്‍റ് ഡയറക്ടറുമായ ശീതൾ തമ്പി. ​ഷൂട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കി‌‌​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ഞ്ജു വാ​ര്യ​ർ​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ന​ടി ശീ​ത​ൾ ത​മ്പി. മ​ഞ്ജു വാ​ര്യ​ർ കൂ​ടി നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ഷൂ​ട്ടിം​ഗി​നി​ടെ ശീ​ത​ളി​ന് പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് പോ​ലും ഒ​രു​ക്കി​യി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. മ​ഞ്ജു വാ​ര്യ​ർ അ​ഞ്ചു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വി​നും നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൂ​വി ബ​ക്ക​റ്റി​ലെ പാ​ർ​ട്ണ​റാ​യ ബി​നീ​ഷ് ച​ന്ദ്ര​നു​മെ​തി​രെ​യാ​ണ് ന​ടി​യും അ​സി. ഡ​യ​റ​ക്ട​റു​മാ​യ ശീ​ത​ൾ ത​മ്പി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​മ്മി​നി വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഷൂ​ട്ടി​ലാ​യി​രു​ന്നു ശീ​ത​ൾ അ​ഭി​ന​യി​ച്ച​ത്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഫൈ​റ്റ് സീ​നി​ൽ അ​ഭി​ന​യി​ക്ക​വെ ന​ടി​ക്ക്…

Read More

ഹ​ലോ ഗ​യ്‌​സ്… പോ​ക്സോ കേ​സി​ൽ യൂ​ട്യൂ​ബ​ർ വി ​ജെ മ​ച്ചാ​ൻ അ​റ​സ്റ്റി​ൽ; പ​തി​നാ​റു​കാ​രി​യെ ലൈം​ഗീ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ വി​ജെ മ​ച്ചാ​ന്‍ എ​ന്ന ഗോ​വി​ന്ദ് വി. ​ജെ അ​റ​സ്റ്റി​ല്‍. 16 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ഗോ​വി​ന്ദ് ത​ന്നെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ന്ന് രാ​വി​ലെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും ക​ള​മ​ശ്ശേ​രി പോ​ലീ​സാ​ണ് വി​ജെ മ​ച്ചാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. 16 കാ​രി​യാ​യ കൊ​ച്ചി സ്വ​ദേ​ശി ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ​ക്ക് യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​മാ​യി ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ണ്ട്.

Read More

ഓ​ൺ​ലൈ​ൻ ലോ​ൺ ത​ട്ടി​പ്പി​ന് വി​ദേ​ശ​നി​ർ​മി​ത ആ​പ്പു​ക​ൾ; വാ​ട്സാ​പ് കോ​ളു​ക​ൾ​ക്കും മെ​സേ​ജു​ക​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ +92, +94 എ​ന്നി​വ​യി​ൽ തു​ട​ങ്ങു​ന്ന മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ

ആ​ലു​വ: ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പു​ക​ളു​ടെ കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ്. അ​മി​ത പ​ലി​ശ, ഫോ​ൺ വി​വ​രം ചോ​ർ​ത്ത​ൽ, ജി​എ​സ്ടി ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ താ​ങ്ങാ​നാ​കാ​തെ കെ​ണി​യി​ൽ വീ​ണ​വ​ർ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന അ​റി​യി​ച്ചു. കു​റു​പ്പം​പ​ടി​യി​ൽ ഓ​ൺ​ലൈ​ൻ ലോ​ൺ കെ​ണി​യി​ൽ വീ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി എ​സ്പി അ​റി​യി​ച്ചു. സൈ​ബ​ർ വി​ദ​ഗ്ധ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. പെ​രു​മ്പാ​വൂ​ർ എ​എ​സ്പി മോ​ഹി​ത് റാ​വ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​റു​പ്പം​പ​ടി എ​സ്എ​ച്ച്ഒ വി .​എം. കേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടു​ന്ന 15 അം​ഗ സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ത​ട്ടി​പ്പു​സം​ഘം നേ​രി​ട്ട​ല്ല ഇ​ത്ത​രം ലോ​ണു​ക​ൾ ന​ൽ​കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​നി​ർ​മി​ത ആ​പ്പു​ക​ളാ​ണ് ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ +92, +94 എ​ന്നി​വ​യി​ൽ…

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്; പ​ല​രും മൊ​ഴി ന​ല്‍​കി​യ​ത് ര​ഹ​സ്യാ​ത്മ​ക​ത കാ​ത്ത് സൂ​ക്ഷി​ക്കും എ​ന്നു ഉ​റ​പ്പ് ന​ല്‍​കി​യ​ത് കൊ​ണ്ട്; ഇ​പ്പോ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​മാ​ണ്; എം. ​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​രു താ​ല്‍​പ​ര്യ​ക്കു​റ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. പ​ല​രും മൊ​ഴി ന​ല്‍​കി​യ​ത് ര​ഹ​സ്യാ​ത്മ​ക​ത കാ​ത്ത് സൂ​ക്ഷി​ക്കും എ​ന്നു ഉ​റ​പ്പ് ന​ല്‍​കി​യ​ത് കൊ​ണ്ടാ​ണ്. ഇ​പ്പോ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​നി​മാ കോ​ൺ​ക്ലേ​വി​ൽ ഇ​ര​യും വേ​ട്ട​ക്കാ​രും ഒ​ന്നി​ച്ചി​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. സ​ർ​ക്കാ​രി​ന് ആ​രെ​യെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​നു​ണ്ടെ​ങ്കി​ൽ ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കി​ല്ല​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഹേ​മ​ക​മ്മി​റ്റി​ക്ക് മൊ​ഴി​ന​ല്‍​കി​യ സ്ത്രീ​ക​ള്‍ ആ​ർ​ജ​വ​ത്തോ​ടെ മു​ന്നോ​ട്ട് വ​ന്ന് പ​രാ​തി ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി. പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലേ കേ​സ് നി​ല​നി​ല്‍​ക്കു​ക​യു​ള്ളൂ. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രെ​യും തേ​ജോ​വ​ധം ചെ​യ്യാ​നാ​കി​ല്ല​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.

Read More

ഡ​ൽ​ഹി എ​യിം​സി​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു; കോ​ൽ​ക്ക​ത്ത​യി​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​രം തു​ട​രും

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്ട​ർ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ഡോ​ക്ട​ർ​മാ​ർ ത​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​റ​പ്പു​ത​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ല്ലാ ഡോ​ക്ട​ർ​മാ​ർ​മാ​രും അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​ക്ക് ക​യ​റ​ണ​മെ​ന്നും ദേ​ശീ​യ ക​ർ​മ്മ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രും വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ക്ക​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​വെ​ന്ന കോ​ട​തി നി​രീ​ക്ഷ​ണ​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നും വി​വി​ധ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി ഇ​നി​യും മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ല. നീ​തി ല​ഭി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.

Read More

മ​ല​യാ​ള സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പു​കളുണ്ട്; ഒ​രു സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി; പ്ര​തി​ക​രി​ച്ച​തി​നാ​ല്‍ സി​നി​മ​ക​ള്‍ ന​ഷ്ട​മാ​യി; ഉ​ഷ ഹ​സീ​ന

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് സി​നി​മ സീ​രി​യ​ൽ ന​ടി ഉ​ഷ ഹ​സീ​ന. മ​ല​യാ​ള സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പു​ണ്ടെ​ന്നും സി​നി​മ മേ​ഖ​ല​യി​ലെ കു​റ​ച്ച് ആ​ളു​ക​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലു​ള്ള കാ​ര്യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ണ്. പ​രാ​തി ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ഉ​ഷ പ​റ​ഞ്ഞു. ത​നി​ക്കും ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി. ഒ​രു സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വ​മാണ് ​താ​രം പ​ങ്കു​വ​ച്ച​ത്.”​ആ സം​വി​ധാ​യ​ക​ൻ കു​ഴ​പ്പ​ക്കാ​ര​നാ​ണ​ന്ന് കേ​ട്ട​റി​ഞ്ഞ് പേ​ടി​യോ​ടെ​യാ​ണ് പോ​യ​ത്. പ​ക്ഷെ വാ​പ്പ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് ധൈ​ര്യ​മാ​യി​രു​ന്നു. ആ ​സം​വി​ധാ​യ​ക​ന്‍റെ സെ​റ്റി​ൽ അ​ഭി​ന​യി​ക്കാ​ൻ ചെ​ല്ലു​ന്ന ന​ടി​മാ​രോ​ട് ആ​ദ്യം ഭ​യ​ങ്ക​ര സ്വാ​ത​ന്ത്ര്യ​മാ​യി​രി​ക്കും.​ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാം, പൊ​ട്ട് വെ​ക്ക​ണോ, വെ​ച്ചോ​ളൂ. അ​ങ്ങ​നെ​യാ​ണ്. പി​ന്നീ​ട് പു​ള്ളി​യു​ടെ സ്വ​ഭാ​വം മാ​റി തു​ട​ങ്ങി. പു​ള്ളി ന​മ്മ​ളോ​ട് റൂ​മി​ലേ​ക്ക് ചെ​ല്ലാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഞാ​ൻ എ​ന്‍റെ അ​ച്ഛ​നൊ​പ്പ​മാ​ണ്…

Read More

അ​ഞ്ചോ പ​ത്തോ അ​ല്ല സാ​റെ കോ​ടി​ക​ൾ പോ​യി … ക​മ്പ​നി​യി​ൽ പാ​ർ​ട്ണ​റും ഷെ​യ​ർ ഹോ​ൾ​ഡ​റു​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ വീ​ണു; 3.78 കോ​ടി വാ​ങ്ങി ക​ബ​ളി​പ്പി​ച്ച ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: വാ​ട്ട​ർ​മാ​ൻ ‌ടൈ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്ത് തു​ട​ങ്ങു​ന്ന വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് ട്രേ​യ്ഡിം​ഗ് ജി​സി​സി​യി​ൽ പാ​ർ​ട്ണ​റും ഷെ​യ​ർ ഹോ​ൾ​ഡ​റു​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നേ​മു​ക്കാ​ൽ കോ​ടി ത​ട്ടി​യെ​ടു​ത്തെന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ര​ളി​ദാ​സ് കു​ന്നി​ൻ​പു​റ​ത്തി​ന്‍റെ പ​രാ​തി​യി​ൽ വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് ട്രേ​യ്ഡിം​ഗ് ജി​സി​സി ഡ​യ​റ​ക്ട​ർ​മാ​രാ​യ ത​ളാ​പ്പ് സ്വ​ദേ​ശി അ​ഖി​ലേ​ഷ് പ​ടി​ഞ്ഞാ​റ്, ഭാ​ര്യ ര​ച​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വാ​ട്ട​ർ​മാ​ൻ ‌ടൈ​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്ത് വാ​ട്ട​ർ​മാ​ൻ ടൈ​ൽ​സ് ട്രേ​യ്ഡിം​ഗ് ജി​സി​സി എ​ന്ന ബി​സി​ന​സ് തു​ട​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​തി​ക​ൾ മു​ര​ളി​ദാ​സി​നെ സ​മീ​പി​ച്ച​ത്. ബി​സി​ന​സ് തു​ട​ങ്ങി​യാ​ൽ പാ​ർ​ട്ണ​റും ഷേ​യ​ർ​ഹോ​ൾ​ഡ​റു​മാ​ക്കാമെ​ന്ന് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് 2022 ൽ ​ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് ച​ർ​ച്ച ന​ട​ത്തി പേ​പ്പ​ർ വ​ർ​ക്കു​ക​ൾ​ക്കാ​യി…

Read More