‘അ​ധ്യാ​പ​ക​ര്‍​ക്ക് കു​ട്ടി​ക​ളെ ശി​ക്ഷി​ക്കാം’:​വി​ദ്യാ​ര്‍​ഥി​നി​യെ ത​ല്ലി​യ അ​ധ്യാ​പ​ക​നെ​തി​രാ​യ കേ​സി​ലെ ന​ട​പ​ടി​ക​ള്‍ കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ ന​ന്മ​യും അ​ച്ച​ട​ക്ക​വും ല​ക്ഷ്യ​മാ​ക്കി അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ശി​ക്ഷി​ക്കു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​രു​താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. എ​ന്നാ​ല്‍, കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും​വി​ധം മ​ര്‍​ദി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​ന്‍റെ അ​വ​കാ​ശ​മാ​യി ക​രു​താ​നോ അം​ഗീ​ക​രി​ക്കാ​നോ ആ​കി​ല്ല. സാ​ഹ​ച​ര്യ​ങ്ങ​ളും ശി​ക്ഷ​യു​ടെ ആ​ഴ​വും ഗൗ​ര​വ​വും ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ കു​റ്റം നി​ര്‍​ണ​യി​ക്കാ​നാ​കൂ. മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ലോ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യോ ചു​മ​ത​ല​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍ ഒ​രു വി​ദ്യാ​ര്‍​ഥി​യെ ശി​ക്ഷി​ക്കു​ന്ന​ത് ബാ​ല​നീ​തി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ലെ​ന്നും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി. ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് തോ​ട്ടു​വ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ല്ലി​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നെ​തി​രേ കോ​ട​നാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഒ​രു ദു​രു​ദ്ദേ​ശ്യ​വു​മി​ല്ലാ​തെ, അ​ധ്യാ​പ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ മാ​ത്രം കു​ട്ടി​യെ ശി​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ല്‍ പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന…

Read More

വാ​ട്സ്ആ​പി​ൽ വ​ന്ന എ​പി​കെ ഫ​യ​ൽ തു​റ​ന്നു; ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് ന​ഷ്ടം 47,000 രൂ​പ; എ​പി​കെ ഫ​യ​ൽ തു​റ​ന്നാ​ൽ സ്ക്രീ​ൻ ഷെ​യ​ർ​ആ​കും, പി​ന്നെ എ​ല്ലാ നി​യ​ന്ത്ര​ണ​വും അ​വ​രു​ടെ കൈ​വ​ശം…

കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശം തു​റ​ന്നു​നോ​ക്കി​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു ന​ഷ്ട​മാ​യ​ത് 47,000 രൂ​പ. കു​ന്ന​മം​ഗ​ല​ത്ത് താ​മ​സി​ക്കു​ന്ന ക​ക്കോ​ടി സ്വ​ദേ​ശി​നി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 21ന് ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഫോ​ണി​ലേ​ക്കു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു പി​ഴ​യി​ട്ട​താ​യി സ​ന്ദേ​ശം വ​ന്നി​രു​ന്നു. ഇ​തു തു​റ​ന്നു​നോ​ക്കി​യെ​ങ്കി​ലും ഇ​വ​ർ കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. 30ന് ​ന​ഗ​ര​ത്തി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണ​മ​ട​യ്ക്കാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​ൽ​കി​യ​പ്പോ​ഴാ​ണ് കാ​ർ​ഡി​ൽ​നി​ന്നു പ​ണം ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. മൂ​ന്ന് ഇ​ട​പാ​ടു​ക​ളി​ലാ​യാ​ണു പ​ണം ന​ഷ്ട​മാ​യ​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തെ വൈ​ദ്യു​തി​ബി​ൽ അ​ട​യ്ക്കാ​നാ​ണ് തു​ക ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ൽ വ​ന്ന​ത് എ​പി​കെ ഫ​യ​ൽ ആ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം. എ​പി​കെ ഫ​യ​ൽ തു​റ​ക്കു​ന്ന​തോ​ടെ സ്ക്രീ​ൻ ഷെ​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ ഇ​ൻ​സ്റ്റാ​ൾ ആ​കും. എ​സ്എം​എ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​നും ഒ​ടി​പി സ്വ​യം എ​ടു​ക്കാ​നും ഇ​തു​വ​ഴി ത​ട്ടി​പ്പു സം​ഘ​ത്തി​നു ക​ഴി​യു​മെ​ന്ന് സൈ​ബ​ർ വി​ഭാ​ഗം അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യി​ൽ കൂ​ടു​ത​ൽ…

Read More

ഉ​യി​ര് പോ​കാ​ത്ത​ത് ഭാ​ഗ്യം… സു​ധാ​ക​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ കൂ​ടോ​ത്രം; പ​ത്ത​നം​തി​ട്ട​യി​ലെ മ​ന്ത്രി​വാ​ദി ക​ണ്ടെ​ടു​ത്ത് ത​കി​ടും ചി​ല​രൂ​പ​ങ്ങ​ളും; പ്രചരിക്കുന്ന വീഡിയോയിൽ നേ​താ​ക്ക​ളു​ടെ ശ​ബ്ദം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ലെ സു​ധാ​ക​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ കൂ​ടോ​ത്രം. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ വീ​ട്ടി​ല്‍ ചി​ല​ര്‍ കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് സു​ധാ​ക​ര​നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നും മ​ന്ത്ര​വാ​ദി​യും ചേ​ര്‍​ന്ന് ത​കി​ടും ചി​ല രൂ​പ​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ​ത്തെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഉ​യി​ര് പോ​കാ​ത്ത​ത് ഭാ​ഗ്യ​മെ​ന്ന് സു​ധാ​ക​ര​ന്‍ ഉ​ണ്ണി​ത്താ​നോ​ട് പ​റ​യു​ന്ന​താ​യും ഓ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ത​നി​ക്ക് കൂ​ടോ​ത്ര​ത്തി​ല്‍ വി​ശ്വാ​സ​മു​ണ്ടെ​ന്നും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ സു​ധാ​ക​ര​നെ ഉ​പ​ദേ​ശി​ക്കു​ന്നു​മു​ണ്ട്. സു​ധാ​ക​ര​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ആ​രോ കൂ​ടോ​ത്രം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പ്ര​ശ്നം വെ​ച്ച് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read More

മാ​ന്നാ​റി​ലെ കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹം ന​ശി​പ്പി​ക്കാ​ൻ കെ​മി​ക്ക​ൽ പ്ര​യോ​ഗി​ച്ചു; കേ​സി​ൽ ഒ​രു ദൃ​ക്സാ​ക്ഷി ഉ​ള്ള​താ​യി പോ​ലീ​സ്; പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

മാ​ന്നാ​ർ(​ആ​ല​പ്പു​ഴ): 15 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മാ​ന്നാ​ർ ഇ​ര​മ​ത്തൂ​രി​ൽ ക​ണ്ണം​പ​ള്ളി​യി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ ക​ല​യെ കൊ​ല​പ്പെ​ടു​ത്തി ടാ​ങ്കി​ൽ ത​ള്ളി​യ കേ​സി​ൽ ഒ​രു ദൃ​ക്സാ​ക്ഷി ഉ​ള്ള​താ​യി പോ​ലീ​സ്. മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ ക​ണ്ണം​പ​ള്ളി​ൽ സു​രേ​ഷാ (50)ണ് ​സം​ഭ​വ​ത്തി​ലെ ദൃ​ക്സാ​ക്ഷി. ക​ല​യു​ടെ മൃ​ത​ദേ​ഹം മാ​രു​തി കാ​റി​ൽ അ​നി​ലി​ന്‍റെ വീ​ടി​നു​സ​മീ​പം കി​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് ദൃ​ക്സാ​ക്ഷി ക​ണ്ട​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യ​ശേ​ഷം അ​ത് മ​റ​വു​ചെ​യ്യാ​നാ​യി സ​ഹാ​യി​ക്കാ​ൻ അ​നി​ൽ​കു​മാ​ർ സു​രേ​ഷി​നെ രാ​ത്രി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി. എ​ന്നാ​ൽ ത​നി​ക്ക് ഇ​ത് ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് തി​രി​കെ പോ​കു​ക​യും ചെ​യ്തു​വ​ത്രേ.എ​ന്നാ​ൽ ഇ​ക്കാ​ര്യം വെ​ളി​യി​ൽ അ​റി​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന ഇ​വ​രു​ടെ ഭീ​ഷ​ണി​യി​ൽ ഇ​ത് പു​റ​ത്തു​പ​റ​ഞ്ഞു​മി​ല്ല. ഈ ​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സു​രേ​ഷി​നെ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പ​ല ത​വ​ണ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ​ക്ക് കേ​സു​മാ​യി നേ​രി​ട്ടു​ബ​ന്ധ​മി​ല്ലെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ളെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി സാ​ക്ഷി​യാ​യി നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് കു​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ…

Read More

ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ വി​രി​യി​ക്കു​ന്ന ഗു​ണ്ടാ​പ്പ​ട നി​ങ്ങ​ളേ​യും കൊ​ണ്ടേ പോ​കു; മു​ഖ്യ​മ​ന്ത്രി രാ​ജാ​വ​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ; താ​ൻ ജ​ന​ങ്ങ​ളു​ടെ ദാ​സ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രെ​യും ത​ല്ലി​ക്കൊ​ല്ലാ​നു​ള്ള ലൈ​സ​ൻ​സാ​ണ് മു​ഖ്യ​മ​ന്ത്രി എ​സ്എ​ഫ്ഐ​ക്ക് ന​ൽ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നി​ങ്ങ​ൾ ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ വി​രി​യി​ക്കു​ന്ന ഗു​ണ്ടാ​പ്പ​ട നി​ങ്ങ​ളേ​യും കൊ​ണ്ടേ പോ​കു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി രാ​ജാ​വാ​ണെ​ന്ന് ക​രു​തി. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി രാ​ജാ​വ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.ന​വ​കേ​ര​ള സ​ദ​സി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ ആ​ക്ര​മി​ച്ച​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന്യാ​യീ​ക​ര​ണം നി​ങ്ങ​ൾ തി​രു​ത്തി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ എ​സ്എ​ഫ്ഐ ആ​ക്ര​മി​ച്ചു, അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് എ​സ്എ​ഫ്ഐ​ക്കു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. എ​സ്എ​ഫ്ഐ ഉ​ള്ള എ​ല്ലാ ക്യാ​ന്പ​സു​ക​ളി​ലും അ​വ​ർ​ക്ക് ഇ​ടി​മു​റി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ ജ​ന​ങ്ങ​ളു​ടെ ദാ​സ​നാ​ണെ​ന്നും രാ​ജാ​വ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി സ​ഭ​യി​ൽ പ​റ​ഞ്ഞു.

Read More

ന​ഴ്സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ ന്യൂ​സി​ലാ​ന്‍റി​ൽ കൊ​ണ്ടു​പോ​യി; വി​ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ൾ ജോ​ലി പേ​പ്പ​ർ ക​മ്പ​നി​യി​ൽ; വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യ​ൽ ത​ട്ടി​പ്പു​കാ​ര​ൻ  ജോ​ൺ​സ​ൺ പോ​ലീ​സ് പി​ടി​യി​ൽ

വാ​​ഴൂ​​ർ: വീ​​ട്ട​​മ്മ​​യ്ക്ക് വി​​ദേ​​ശ​​ത്ത് ന​​ഴ്സിം​​ഗ് ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് ഇ​​വ​​രു​​ടെ കൈ​യി​​ൽ​നി​​ന്നു ല​​ക്ഷ​​ങ്ങ​​ൾ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.വാ​​ഴൂ​​ർ കൊ​​ടു​​ങ്ങൂ​​ർ മാ​​ളി​​ക​​പ്പ​​റ​​മ്പി​​ൽ ജോ​​ൺ​​സ​​ൺ എം. ​​ചാ​​ക്കോ (30) യെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ്‌ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ൾ ജോ​​ലി​​ചെ​​യ്യു​​ന്ന ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ സ്ഥാ​​പ​​നം കോ​​ട്ട​​യം മു​​ട്ട​​മ്പ​​ലം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​ൽ​നി​​ന്നു യു​​വാ​​വി​​ന്‍റെ ഭാ​​ര്യ​​ക്ക് ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ഴ്സിം​​ഗ് ജോ​​ലി വാ​​ങ്ങി​​ക്കൊ​​ടു​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ച്ച് പ​​ല​​ത​​വ​​ണ​​ക​​ളാ​​യി ഇ​​യാ​​ളു​​ടെ കൈ​യി​​ൽ​നി​​ന്ന് ഏ​​ഴു ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡി​​ൽ എ​​ത്തി​​യ യു​​വ​​തി​​ക്ക് പ​​റ​​ഞ്ഞ ജോ​​ലി കൊ​​ടു​​ക്കാ​​തെ പേ​​പ്പ​​ർ ക​​മ്പ​​നി​​യി​​ൽ ജോ​​ലി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ർ ന​​ൽ​​കി​​യ വീ​സ പ്ര​​കാ​​രം യു​​വ​​തി​​ക്ക് മ​​റ്റൊ​​രു ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് സാ​​ധി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് യു​​വ​​തി തി​​രി​​കെ നാ​​ട്ടി​​ൽ എ​​ത്തി​​യ​​ശേ​​ഷം ഭ​​ർ​​ത്താ​​വ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ​ത്തു​ട​​ർ​​ന്ന് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി…

Read More

കോ​ട​തി​യു​ടെ വാ​ക്കു​ക​ൾ​ക്കും പു​ല്ലു​വി​ല; കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു ത​ട​സ​മാ​യി നടപ്പാതകളിൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ; ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

അ​മ്പ​ല​പ്പു​ഴ: കാ​ൽന​ട​ യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട വ​ഴി​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യബോ​ർ​ഡു​ക​ൾ. ക​ണ്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​മ്പ​ല​പ്പു​ഴ​യിൽ നടപ്പാതകളിലും ഡി​വൈ​ഡ​റു​ക​ളി​ലുമാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ന​ട​പ്പാ​ത​ക​ളി​ലും ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള ഡി​വൈ​ഡ​റി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തുമൂ​ലം കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത് ക​ണ്ടി​ട്ടും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട പൊ​തുമ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സമാ​കു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ത​യി​ൽ ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ സ്ഥാ​പ​ന​മു​ട​മ​ക​ൾ ഇ​ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

മാ​ന്നാ​ർ കൊ​ല​ക്കേ​സ്; പ്ര​തി​ക​ൾ​ക്ക് കേ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല; പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വെ​റു​മൊ​രു ഊ​മ ക​ത്തി​ന്‍റെ പേ​രി​ലെ​ന്ന് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ

ആ​ല​പ്പു​ഴ: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ടാ​ങ്കി​ൽ ത​ള്ളി​യെ​ന്ന കേ​സി​ൽ വെ​റു​മൊ​രു ഊ​മ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റെ​ന്ന് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ അ​ഡ്വ. സു​രേ​ഷ് മ​ത്താ​യി. പോ​ലീ​സി​ന്‍റെ ഊ​ഹ​മ​നു​സ​രി​ച്ച് ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ല. മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്ര​തി​ക​ൾ​ക്ക് കേ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല​യു​ടെ ഭ​ര്‍​ത്താ​വ് അ​നി​ലി​നെ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന​ത് പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും കോ​ട​തി ആ​റ് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14 വ​യ​സു​കാ​ര​ൻ മ​രി​ച്ചു; സം​സ്ഥാ​ന​ത്ത് ര​ണ്ട് മാ​സ​ത്തി​നി​ടെ മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​ര​ണം. കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി മൃ​ദു​ൽ (14) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇതോടെ ര​ണ്ട് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. കു​ട്ടി​യെ ജൂ​ൺ 24നാ​യി​രു​ന്നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം വാ​ർ​ഡി​ലു​ള്ള അ​ച്ഛ​ൻ കു​ള​ത്തി​ൽ കു​ളി​ച്ച ശേ​ഷ​മാ​യി​രു​ന്നു കു​ട്ടി​യി​ൽ രോ​ഗല​ക്ഷ​ണം ക​ണ്ട് തുടങ്ങിയത്. നേ​ഗ്ലെ​റി​യ ഫൗ​ലേ​റി എ​ന്ന അ​മീ​ബ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട രോ​ഗാ​ണു ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍​സെ​ഫ​ലൈ​റ്റി​സ് അ​ഥ​വാ അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ജീ​വി​ക്കു​ന്ന അ​മീ​ബ മൂ​ക്കി​ലെ നേ​ര്‍​ത്ത തൊ​ലി​യി​ലൂ​ടെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ ക​ട​ക്കു​ക​യും ത​ല​ച്ചോ​റി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന മ​സ്തി​ഷ്‌​ക​ജ്വ​രം ഉ​ണ്ടാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

Read More

പോ​ലീ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് വ​ഴി​യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം; കാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

ക​ണ്ണൂ​ർ: പോ​ലീ​സു​കാ​ര​ൻ അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് വ​ഴി​യാ​ത്രി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ണൂ​ർ-​മ​ട്ട​ന്നൂ​ർ റോ​ഡി​ലെ ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ടേ​രി വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ബി​ൽ ക​ള​ക്ട​ർ വാ​രം ത​ക്കാ​ളി​പ്പീ​ടി​ക ആ​ല​ക്കാ​ട് വീ​ട്ടി​ൽ പ്ര​ദീ​പ​ന്‍റെ ഭാ​ര്യ ബി. ​ബീ​ന (55)യാ​ണു മ​രി​ച്ച​ത്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ൻ ല​തേ​ഷ് അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ച കാ​ർ, റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ബീ​ന​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ഏ​റെ ദൂ​രം മു​ന്നോ​ട്ടു പോ​യാ​ണു നി​ർ​ത്തി​യ​ത്. കാ​റി​ടി​ച്ചു ദൂ​രേ​ക്കു തെ​റി​ച്ചു​വീ​ണ ബീ​ന​യെ സ​മീ​പ​ത്തു​ള്ള​വ​ർ ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ബീ​ന​യെ അ​മി​ത​വേ​ഗ​ത്തി​ൽ​വ​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ബീ​ന​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം പ​യ്യാ​ന്പ​ല​ത്ത് സം​സ്ക​രി​ക്കും. ബീ​ന -പ്ര​ദീ​പ​ൻ ദ​ന്പ​തി​ക​ൾ​ക്കു മ​ക്ക​ളി​ല്ല.

Read More