തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ 648.2 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 489.2 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വയനാട്, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. വയനാട് 38 ശതമാനവും ഇടുക്കിയില്‍ 36 ശതമാനവും എറണാകുളത്ത് 34 ശതമാനവും കോഴിക്കോട് 30 ശതമാനവുമാണ് മഴക്കുറവ്. ഇക്കുറി മേയില്‍തന്നെ സംസ്ഥാനത്ത് കാലവര്‍ഷം പെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ മഴ ദുര്‍ബലമായി. ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തിപ്പെട്ടെങ്കിലും ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചില്ല. ജൂലൈയിലും ഈ സ്ഥിതി തുടര്‍ന്നാല്‍ അത് കാര്‍ഷിക മേഖലയെ അടക്കം ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. സംസ്ഥാനത്ത് ഇന്നലെ വരെ പെയ്ത കാലവര്‍ഷ മഴയുടെ കണക്കുകള്‍ ജില്ല തിരിച്ച് മില്ലിമീറ്ററില്‍,…
Read MoreCategory: Top News
ഇന്ത്യക്ക് പുതിയ നിയമം: ഐപിസി ഇന്ന് മുതല്‍ ഭാരതീയ ന്യായസംഹിത; പോലീസ് സ്റ്റേഷനുകളില്‍ ഇ-എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം
കൊച്ചി: 160 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി) ഇനിയില്ല. സമഗ്ര മാറ്റങ്ങളുമായി ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) ഇന്നു പ്രാബല്യത്തില്‍ വരും. സിആര്‍പിസി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്)എന്നും എവിഡന്‍സ് ആക്ട് (തെളിവു നിയമം) ഭാരതീയ സാക്ഷ്യ അഥീനിയം (ബിഎസ്എ) എന്നും അറിയപ്പെടും. ബിഎന്‍എസ്എസ് നിലവില്‍വരുന്നതോടെ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ വഴി ഒരാള്‍ക്ക് ഇഎഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ പരാതിക്കാരന്റെയോ പരാതിക്കാരന് വിദേശത്താണെങ്കില് അയാള്‍ ചുമതലപ്പെടുത്തിയ ആളിന്റെയോ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷനു കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ…
Read More‘എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലന്ന് പറഞ്ഞത് ശരിയല്ല’; സജി ചെറിയാനെ തിരുത്തി വി. ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു നടത്തിയ പരാമർശം വാർത്തയായതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം. സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിലെ ചില പരാമർശങ്ങൾ മാത്രം അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടാൽ മനസിലാകുമെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ-പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കേരളം ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉൾപ്പെടെയുള്ള കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ…
Read More‘നയിക്കാന്‍ നായകന് വരട്ടെ, പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’; കെ. മുരളീധരനായി കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡ്
കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനായി കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡ്. ‘നയിക്കാന്‍ നായകന് വരട്ടെ’ എന്ന തലക്കെട്ടോടെ എറണാകുളം ഗസ്റ്റ്ഹൗസിന് മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ‘പ്രിയപ്പെട്ട കെ.എം. നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’ എന്നു തുടങ്ങുന്ന ഫ്ലക്സില്‍ ‘വര്‍ഗീയതയ്ക്ക് എതിരേയുള്ള പോരാട്ടത്തില്‍ ഇന്നലെകളില്‍ എങ്ങനെയായിരുന്നോ അതുപോലെതന്നെ ഇന്നും എന്നും ഞങ്ങളോടൊപ്പം മുരളിയേട്ടന് ഉണ്ടാകണമെന്നും ഞങ്ങള്‍ക്ക് ആവേശവും അഭിമാനവുമാണ് നിങ്ങള്‍’ എന്നും കുറിച്ചിരിക്കുന്നു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. നേരത്തേ തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കെ. മുരളീധരന് കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കെ. സുധാകരന് വീണ്ടും എംപിയായ സാഹചര്യത്തിലായിരുന്നു അത്. എന്നാല്‍ തോല്‍വിക്കു പിന്നാലെ പാര്‍ട്ടിയില്‍ യാതൊരു പുതിയ ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്ന നിലപാടാണ് മുരളീധരന് സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തിരുന്നു.
Read Moreയുട്യൂബ് വ്ലോഗർമാരായ ഈബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പ്രശസ്ത യൂട്യൂബ് വ്ലോഗർമാരായ ഈബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ചെർപ്പുളശേരി-പെരിന്തൽമണ്ണ റൂട്ടിൽ ആലികുളത്തിലണ് അപകടം. ഈബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ മറ്റൊരു കാറുമായി കൂട്ടിയിടികുകയായിരുന്നു. വോളാങ്കണ്ണിയിൽനിന്ന് കുടുംബസമേതം തീർഥാടനം കഴിഞ്ഞ് കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നവരുടെ കാറുമായാണ് കൂട്ടിയിടിച്ചത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഅശ്ലീല വീഡിയോകൾ കാണിച്ച് മകളെ നിരന്തരമായി പീഡിപ്പിച്ചു; പ്രതിക്ക് 98 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട: മകൾക്ക് 11 വയസ് പ്രായമായത് മുതൽ അശ്ലീല വീഡിയോകൾ മൊബൈലിൽ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാന്നാർ സ്വദേശിയായ പ്രതിയെ അതിവേഗ കോടതി ശിക്ഷിച്ചു. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐപിസിയിലെ വിവിധ വകുപ്പ് പ്രകാരവും 98 വർഷം കഠിന തടവും 525000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 5 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2019 മുതൽ 2022 കാലയളവുവരെ വിവിധ സമയങ്ങളിലായി പ്രതി സ്വന്തം മകളെ ലൈംഗികപരമായി ദുരിപയോഗം ചെയ്തു. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് മകളെ ഇയാൾ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു. സ്വന്തം വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി മകളെ പീഡിപ്പിച്ചിരുന്നത്. 2022ൽ ഇത്തരത്തിൽ മകൾക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുന്നത് അയൽവാസിയായ സ്ത്രീ കണ്ടതോടെയാണ് കുട്ടിയുടെ അമ്മ വിവരങ്ങൾ അറിയുന്നത്. തുടർന്ന് പോലീസിൽ…
Read Moreവന്യജീവി ആക്രമണ മരണത്തിനുള്ള നഷ്ടപരിഹാരം; സംസ്ഥാന വിഹിതം വട്ടപ്പൂജ്യം!
കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കു നഷ്ടപരിഹാരമായി നൽകുന്ന പത്തു ലക്ഷം രൂപ പൂർണമായും കേന്ദ്രസർക്കാർ വിഹിതമാണെന്നും സംസ്ഥാന സർക്കാർ ഒരു രൂപപോലും നൽകുന്നില്ലെന്നും വ്യക്തമാക്കി വിവരാവകാശ രേഖ. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ ആശ്രിതർക്ക് വനം വകുപ്പിൽ സ്ഥിരനിയമനം നൽകുന്ന കാര്യം പരിഗണനയിലില്ലെന്നും സംസ്ഥാന വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു. സേവ് വെസ്റ്റേൺ ഗാട്സ് ഫോർ ഫൗണ്ടേഷൻ ട്രസ്റ്റി ജയിംസ് വടക്കൻ നൽകിയ വിവരാവകാശ അപേക്ഷയിൽ ഈ മാസം 20നു ലഭിച്ച മറുപടിയിൽ വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളായ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്, പ്രോജക്ട് എലിഫന്റ് എന്നിവ മുഖേന വിതരണം ചെയ്യുന്ന തുകയുടെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതവുമാണെന്ന് പറയുന്നു. എന്നാൽ ഈ വിവരാവകാശ അപേക്ഷയിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവിന്റെ പകര്‍പ്പുകൂടി ആവശ്യപ്പെട്ടിരുന്നു.…
Read Moreജുമി ചെറിയ മീനല്ല! കോടികൾ വിലയുള്ള മയക്കുമരുന്നുമായി ടൂറിസ്റ്റ് ബസുകളില്‍ കയറിയിറങ്ങി വിൽപന
കോഴിക്കോട്: ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ച രണ്ടുകോടിയുടെ മയക്കുമരുന്നു പിടിച്ചതുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത് എക്സൈസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നു പരിശോധനകളിലുണ്ടാകുന്ന പിഴവുകള്‍. ഇതിന് മുന്‍പും കോടികള്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലാണു വലിയ തോതില്‍ ലഹരിമരുന്ന് കടത്തുന്നതെന്നും കേരളത്തിലുടനീളം ഇതിനു കാരിയര്മാരുണ്ടെന്നും പോലീസ് പറയുന്നു. ബസുകള്‍ മാറി മാറി കയറിയാണ് ഇവര്‍ പോലീസിന് ‘രഹസ്യ വിവരം’ നല്‍കുന്നവരെ കബളിപ്പിക്കുന്നത്. ഇന്നലെ കോഴിക്കോട്ടു പിടിയിലായ യുവതിയില്‍ നിന്നു നിര്‍ണായക വിവരങ്ങളാണു പോലീസിനു ലഭിച്ചത്.ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി(24) യാണ് പിടിയിലായത്. കേസിലെ രണ്ട് പ്രതികളെ നേരത്തെ പിടികൂടിയപ്പോള്‍ ജുമി ഒളിവിൽ പോയി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് പതിവ്.പണം…
Read Moreകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇവർ. ഇരുവർക്കും ഒപ്പമുണ്ടായിരുന്നു സുഹൃത്ത് സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സീപവാസികളാണ് കുട്ടികളെ കരയിലെത്തിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല.
Read More“കവർന്നു അവർ”..! കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മും പ്രതി; സ്വത്തും അക്കൗണ്ടുകളും ഉൾപ്പെടെ 29 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇഡി
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണമിടപാടു കേസില്‍ സിപിഎമ്മിനെ ഇഡി പ്രതിചേര്‍ത്തു. സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തും അക്കൗണ്ടുകളും കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പേരിലുള്ള പാർട്ടിവക സ്ഥലവും വിവിധ പാർട്ടി ഘടകങ്ങളുടെ അക്കൗണ്ടുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. സിപിഎമ്മിനു പുറമെ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി കോടികളുടെ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരാണിവര്‍. ഇതുൾപ്പെടെ ആകെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നു സെന്റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. ഇതു ജില്ലാ സെക്രട്ടറിയുടെ പേരിലാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെന്റിന് പത്തു ലക്ഷം രൂപ വിലയിട്ടാണു സ്ഥലം രജിസ്റ്റര്‍ ചെയ്തത്. ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലമാണിത്. ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളും കണ്ടുകെട്ടി. രണ്ടെണ്ണം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള സ്ഥിരനിക്ഷേപമാണ്. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ പേരില്‍…
Read More