കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ തൊണ്ടി വാഹനങ്ങള്‍ കുന്നുകൂടുന്നു. വിവിധ സ്റ്റേഷനുകളിലായി 28,557 വാഹനങ്ങളാണു നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇതിനുപുറമേ ഒന്‍പത് വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലുമുണ്ട്. കേസുകളില്‍ പിടിച്ചെടുക്കുന്നവയ്ക്കു പുറമേ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി വാഹനങ്ങള്‍ സ്റ്റേഷന് പരിസരങ്ങളില്‍നിന്നു മാറ്റണമെന്നും ഇവ ലേലം ചെയ്തു സര്‍ക്കാരിലേക്ക് മുതല്കൂട്ടണമെന്നുമുള്ള ആവശ്യം ശക്തമാണ്. അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലാത്തവയ്ക്ക് മഹസര്‍ തയാറാക്കി രസീത് വാങ്ങി വിട്ടുകൊടുക്കും. തുടര്‍നടപടികള്‍ ആവശ്യമുള്ളവ കോടതി വഴിയാണ് നല്‍കുന്നത്. പോലീസിന്റെ കണക്കുപ്രകാരം തൃശൂര്‍ ജില്ലയിലാണ് ഇത്തരത്തിലുള്ള തൊണ്ടിവാഹനങ്ങള്‍ കൂടുതലുള്ളത്- 3543. ഇതില്‍ 2184 എണ്ണം തൃശൂര്‍ സിറ്റി പരിധിയിലും 1359 എണ്ണം റൂറലിലുമാണ്. തിരുവനന്തപുരത്ത് -3454, കൊല്ലം-3030, കോഴിക്കോട് -2837, എറണാകുളം-2234, പത്തനംതിട്ട-908, ആലപ്പുഴ-1277, കോട്ടയം-1927, ഇടുക്കി-817, പാലക്കാട്-2496, മലപ്പുറം-2445, വയനാട്-509, കണ്ണൂര്‍-1291, കാസര്‍ഗോഡ് -1789, റെയില്‍വേ…
Read MoreCategory: Top News
51 വെട്ടിന് ഇരയാകാൻ ഇനിയാരെയും വിട്ടുകൊടുക്കില്ല, കോൺഗ്രസ് സംരക്ഷണമൊരുക്കും; കൊലയാളികൾക്ക് എല്ലാ പിൻതുണയും നൽകുന്നത് സിപിഎമ്മാണെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയിൽ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുമെന്ന് കെ പിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. മുഖ്യമന്ത്രിയും, പാർട്ടിയും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. പാർട്ടിയിൽ ഉയർന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് കരുതുന്നതെങ്കിൽ അവർക്കു സംരക്ഷണം നൽകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടി.പി. ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുന്‍പും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു. അന്നു കുലംകുത്തിയെന്നു വിളിച്ചു ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ ടി.കെ. രജീഷ്, ഷാഫി, സിജിത്ത്, ട്രൗസർ മനോജ് എന്നിവർക്ക് ശിക്ഷയിളവു നല്കാൻ നടത്തിയ…
Read Moreകാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ പ്രയാസം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; മരിച്ചെന്ന കരുതി ബന്ധുക്കളെ വിളിച്ചുവരുത്തി; ഒടുവിൽ മകന്റെ കുറ്റസമ്മതം കേട്ട് ഞെട്ടി നാട്ടുകാർ
കണ്ണൂര്‍: രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകന് അറസ്റ്റില്‍. ചെറുപുഴ സ്വദേശി സതീശനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ നാരായണി ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. നാരായണിയെ സതീശന് കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബോധരഹിതയായപ്പോള്‍ അമ്മ മരിച്ചതായി ഇയാള്‍ ബന്ധുക്കളെ അറിയിച്ചു. സതീശനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മനസിലാക്കാതെ ബന്ധുക്കള്‍ നാരായണിയെ ആശുപത്രിയിലെത്തിച്ചിരുന്നു. നാരായണിയുടെ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാനുള്ള പ്രയാസം മൂലം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ഇയാൾ പോലീസിന് നല്കിയ മൊഴി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreപണി പാളി, ഊതിയ എല്ലാവരും പൂസ്… കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസറിൽ വൻ അഴിമതി; ഗുണനിലവാരമില്ലന്ന് ജീവനക്കാർ
ചാത്തന്നൂർ: കെ എസ് ആർടിസി വലിയ വില കൊടുത്ത് വാങ്ങിയ ബ്രീത്ത് അനലൈസർ ഗുണ നിലവാരമില്ലാത്തതെന്ന് ജീവനക്കാർ. ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ) പോരായ്മകൾ ചൂണ്ടിക്കാട്ടി സി എം ഡിയ്ക്ക് നിവേദനം നല്‍കിയിരുന്നു. കെഎസ്ആർടിസി ബ്രീത്ത് അനലൈസർ വാങ്ങിയത് 38012.52 രൂപ നിരക്കിലാണ് എന്ന് വിവരാവകാശ നിയമ പ്രകാരം കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. മികച്ച കമ്പനികളുടെ ബ്രീത്ത് അനലൈസറുകൾ ഇതിന്റെ പകുതിയിൽ താഴെ വിലയ്ക്ക് വിപണിയിൽ ലഭിക്കുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ബ്രീത്ത് അനലൈസറിന്റെ റീഡിംഗിൽ 5 ശതമാനം വരെ റീഡിംഗ് തകരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. പക്ഷേ കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസറിൽ ആര് ഊതിയാലും വലിയ റീഡിംഗ് രേഖപ്പെടുത്തുന്നുവെന്നാ ണ് ആരോപണം. ഇന്നലെ കോതമംഗലം ഡിപ്പോയിൽ വനിതകൾ ഉൾപ്പെടെ 40 ജീവനക്കാരെ പരിശോധിച്ചപ്പോൾ എല്ലാവരും ഫിറ്റ്. ജീവിതത്തിൽ ഒരിക്കൽ പോലും…
Read Moreഅങ്കമാലിയിൽ അത്യാഹിത വിഭാഗത്തിൽ ‘പൈങ്കിളി’ സിനിമ ഷൂട്ടിംഗ്; ‘മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്, രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി’; സൂപ്രണ്ട്
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടന്ന സിനിമാ ഷൂട്ടിംഗ് വിവാദത്തിൽ പ്രതികരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിംഗിന് അനുമതി നൽകിയതെന്ന് സൂപ്രണ്ട് പറഞ്ഞു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെ ഉൾപ്പെടെ അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് നടന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തുടർന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയത്. ഫഹദ് ഫാസിലിന്റെ ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്. രോഗികളെ ചികിത്സിച്ച സമയത്തു പോലും സിനിമയുടെ ചിത്രീകരണം തുടർന്നു എന്നാണ് പരാതി. ലൈറ്റുകൾ ഓഫാക്കി അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കിയെന്നും രോഗികളോട് ശബ്ദമുണ്ടാക്കരുതെന്ന് കർശന നിർദേശം നൽകിയെന്നും രോഗികളും കൂട്ടിരുപ്പുകാരും ആരോപിച്ചു.
Read Moreകാണിച്ചുകൂട്ടിയത് “പൈങ്കിളി”ക്കഥയല്ല… ആശുപത്രിയിൽ രോഗികളെ തടസപ്പെടുത്തി സിനിമാ ചിത്രീകരണം; അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ് സംഭവത്തിൽ കേസ്
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ഷൂട്ടിംഗ് നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്താൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടന്നത്.
Read More“പരിവാഹന്‍” സംവിധാനത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സന്ദേശം എത്തുന്നത് വാട്സാപ്പില്‍; ജാഗ്രതാ നിര്‍ദേശത്തിനൊപ്പം 1930 എന്ന ടോൾഫ്രി നമ്പരുമായി പോലീസ്
കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ “പരിവാഹന്‍’ സംവിധാനത്തിന്റെ മറവില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ട് നടക്കുന്ന ഈ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതോടെയാണ് പോലീസ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സന്ദേശം എത്തുന്നത് വാട്സാപ്പില്‍ നിങ്ങളുടെ വാഹനം ഉള്‍പ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് വാട്ട്സാപ്പില്‍ ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ സന്ദേശത്തില്‍ ഒരു APK ഫയല്‍ ഉണ്ടായിരിക്കും. ഈ APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ് അനുമതികള്‍ നല്‍കാനും അവര്‍ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്‍കുന്നതോടെ ഒടിപി സ്വയം ആക്സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയും. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന…
Read Moreരൂപമാറ്റം വരുത്തിയ കാറ് പഴയപടിയാക്കിക്കോളാം സാറേ, മാപ്പപേക്ഷ എഴുതി നൽകി തടിതപ്പി; വീണ്ടും കാറുമായി ഇറങ്ങിയ യുവാവിന് ഇത്തവണ മാപ്പില്ല; പോലീസ് കൊടുത്ത പണിയിങ്ങനെ…
അമ്പലപ്പുഴ: മോട്ടോര്‍വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രൂപമാറ്റം വരുത്തി ഓടിച്ച കാര്‍ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടുവഴിയില്‍ കാര്‍ പിടികൂടിയത്. കെഎൽ 35 എ 9966 രജിസ്ട്രേഷന് നമ്പരിലുള്ള ഫോക്സ് വാഗൺ പോളോ കാറാണ് രൂപമാറ്റം വരുത്തിയത്. 16.5 സെന്റിമീറ്റര്‍ ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്പെന്ഷന് 6 സെന്റിമീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകള്‍ക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേള്‍പ്പിക്കാൻ പ്രത്യേക സൈലന്‍സറും ഘടിപ്പിച്ചിരുന്നു. കൂടാതെ സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ മറികടന്ന് വാഹനത്തില്‍ സണ്‍ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപമാറ്റം വരുത്തി നിരത്തിലോടിച്ച കാര്‍ കഴിഞ്ഞ മാസം എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനം പൂര്‍വസ്ഥിതിയിലാക്കാമെന്ന ഉറപ്പിന്മേല് മാപ്പപേക്ഷ എഴുതി നല്കിയ ശേഷമാണ് വാഹനം…
Read Moreഎവിടെ നോക്കിയാലും ഇതരസംസ്ഥാന തൊഴിലാളികൾ! പോലീസിന്റെ പക്കല്‍ 4,26,519 തൊഴിലാളികളുടെ പേരുവിവരങ്ങള്‍ മാത്രം; ഇവരിൽ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ 1,368 പേർ
കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതർക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ജോലിക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നു പരിശോധിക്കാന്‍ കാര്യമായ സംവിധാനങ്ങളുമില്ല. തൊഴിലുടമകൾ മുഖേന അതത് പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറിയാൽ അവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നു മാത്രം. ഇതുപ്രകാരം സര്‍ക്കാരിന്റെ കണക്കില്‍ 4,26,519 ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണുള്ളത്. ഇതില്‍ 1,368 പേര് ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നാണു കണ്ടെത്തല്‍. വിവിധ ജില്ലകളിലായി ഇതരസംസ്ഥാന തൊഴിലാളികളുടെ പേരില്‍ 1126 കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സര്‍ക്കാരിന്റെ രേഖകളിലുള്ളതിന്റെ നാലിരട്ടി ഇതരസംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. ആലുവയില്‍ അഞ്ചുവയസുകാരി ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ തൊഴില്‍ വകുപ്പ് അതിഥി ആപ്പ് മുഖേന തൊഴിലാളികളുടെ വിവരശേഖരണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന് ഒരു വര്‍ഷം തികയാറായിട്ടും ഒന്നും നടപ്പാക്കിയിട്ടില്ല. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പലരും വിമുഖത കാട്ടുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്നു…
Read Moreജോലിയില്ലാത്തതിനാൽ താനും മകനും ആത്മഹത്യയുടെ വക്കിൽ; ഒന്നുകിൽ ജോലി, അല്ലെങ്കിൽ പറഞ്ഞുവിടണം; ഗതാഗതമന്ത്രിക്ക് കത്തെഴുതി യദു
തിരുവനന്തപുരം: ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞുവിടണം. മേയർ ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് യദു കത്തു നൽകി. ജോലിയില്ലാത്തതിനാൽ താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും കത്തിൽ പറയുന്നു. മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആര്യ രാജേന്ദ്രന് നല്കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെതിരായ നടപടി. ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്.
Read More