വ്യാ​ജ വി​ദേ​ശ വാ​ച്ചു​ക​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി; പി​ടി​ച്ചെ​ടു​ത്ത​ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന 9,000ത്തി​ല​ധി​കം വ്യാ​ജ പ​തി​പ്പു​ക​ള്‍

കൊ​ച്ചി: ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ള്‍ ചൈ​ന​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി​ച്ച വ്യാ​ജ വി​ദേ​ശ ബ്രാ​ന്‍​ഡ് വാ​ച്ചു​ക​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി. ക​സ്റ്റം​സും പോ​ലീ​സും ചേ​ര്‍​ന്ന് മ​ല​പ്പു​റ​ത്തും കൊ​ച്ചി​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള വി​ദേ​ശ ബ്രാ​ന്‍​ഡ് വാ​ച്ചു​ക​ളു​ടെ ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന 9,000ത്തി​ല​ധി​കം വ്യാ​ജ പ​തി​പ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച വ്യാ​ജ വാ​ച്ചു​ക​ൾ കേ​ര​ള​ത്തി​ല്‍ വി​റ്റ​ഴി​ക്കു​ന്ന​താ​യി ക​സ്റ്റം​സി​നും പോ​ലീ​സി​നും നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രൂ​രി​ലെ​യും കൊ​ച്ചി ബ്രോ​ഡ്‌​വേ​യി​ലെ​യും ക​ട​ക​ളി​ല്‍ ഇ​ന്ന​ലെ ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ടി​സോ​ട്ട്, റാ​ഡോ, ജി ​ഷോ​ക്ക്, കാ​സി​യോ തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​വ വ്യാ​ജ​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കൂ. 10,000 രൂ​പ മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്കു വ​രെ​യാ​ണ് വാ​ച്ചു​ക​ൾ വി​റ്റി​രു​ന്ന​ത്. റെ​യ്ബാ​ന്‍ അ​ട​ക്ക​മു​ള്ള ബ്രാ​ന്‍​ഡു​ക​ളു​ടെ കൂ​ളിം​ഗ് ഗ്ലാ​സു​ക​ളും വി​ല്പ​ന​യ്ക്കെ​ത്തി​ച്ചി​രു​ന്നു. മ​ല​പ്പു​റം തി​രൂ​രി​ല്‍ ആ​റു ക​ട​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Read More

ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉ​പ​യോ​ക്താ​വ് നേ​രി​ട്ട് എ​ത്ത​ണം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളു​ടെ മ​ടു​പ്പ് ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു. സി​ലി​ണ്ട​ര്‍ യ​ഥാ​ര്‍​ഥ ഉ​പ​യോ​ക്താ​വി​ന്‍റെ കൈ​യി​ലാ​ണോ​യെ​ന്ന് അ​റി​യാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ മ​സ്റ്റ​റിം​ഗ് (ഇ​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍) ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ന്‍​ഡേ​ന്‍, ഭാ​ര​ത്, എ​ച്ച്പി ക​മ്പ​നി​ക​ള്‍​ക്കു കീ​ഴി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ വ​ള​രെ കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മേ മ​സ്റ്റ​റിം​ഗ് ചെ​യ്തി​ട്ടു​ള്ളൂ. പ​ല ഏ​ജ​ന്‍​സി​ക​ളും ഇ​തി​നാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ഉ​പ​യോ​ക്താ​വ് എ​ത്താ​താ​യ​തോ​ടെ പാ​ച​ക വാ​ത​ക മ​സ്റ്റ​റിം​ഗ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തു​ക​ഴി​ഞ്ഞാ​ല്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.   ഉ​പ​യോ​ക്താ​വ് നേ​രി​ട്ട് എ​ത്ത​ണം ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​യോ​ക്താ​വ് നേ​രി​ട്ടെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണു വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഒ​ന്നാം തീ​യ​തി​ത​ന്നെ ശ​മ്പളം കൊ​ടു​ക്കും, കു​ടി​ശി​ക​യും വൈ​കാ​തെ കൊ​ടു​ത്തു​തീ​ർ​ക്കും; മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ വൈ​കാ​തെ ഒ​ന്നാം തീ​യ​തി ത​ന്നെ ശ​മ്പ​ളം കൊ​ടു​ത്തു തു​ട​ങ്ങു​മെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. അ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത​വ​കു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള ആ​ധു​നി​കീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു മാ​സ​ത്തി​ന​കം ന​ട​പ്പി​ലാ​ക്കും. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കു​ടി​ശി​ക 2022 മേ​യ് വ​രെ​യു​ള്ള​തു കൊ​ടു​ത്തു​തീ​ർ​ത്തു. അ​വ​ശേ​ഷി​ക്കു​ന്ന കു​ടി​ശി​ക​യും വൈ​കാ​തെ കൊ​ടു​ത്തു​തീ​ർ​ക്കും. കെ​എ​സ്ആ​ർ​ടി​സി മ​ന്ദി​ര​ങ്ങ​ളി​ൽ മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും നി​ല​വാ​ര​മു​ള്ള റ​സ്റ്റ​റ​ന്‍റു​ക​ളും ആ​രം​ഭി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ 21 ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് സു​ല​ഭ് എ​ന്ന ഏ​ജ​ൻ​സി​ക്കു കൈ​മാ​റും. കെ​എ​സ്ആ​ർ​ടി​സി​ക്കു പ​ണ​ച്ചെ​ല​വി​ല്ലാ​തെ​യാ​ണു ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു നേ​രി​ട്ടു ക​ണ്ടെ​ത്തി അ​റി​യി​ക്കു​ന്ന​തി​നാ​യി വ​കു​പ്പ് ആ​പ്പ് ത​യാ​റാ​ക്കും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ഴി​മ​തി​യും മ​റ്റും അ​റി​യി​ക്കു​ന്ന​തി​നാ​യി ടോ​ൾ ഫ്രീ ​ന​ന്പ​ർ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കാ​ക്കി​ക്കു​ള്ളി​ലെ മാ​ന്യ​ന്മാ​രെ ക​ണ്ടെ​ത്താ​ൻ ര​ഹ​സ്യ പോ​ലീ​സ്; സ്റ്റേ​ഷ​ൻ ചു​മ​ത​ല​യി​ലേ​ക്ക് എ​സ്ഐ​മാ​രെ തി​രി​ച്ചു കൊ​ണ്ടു​വ​രും; ഭ​ര​ണ​ത​ല​ത്തി​ൽ പി​ടി​മു​റു​ക്കാ​ൻ സി​പി​എം

ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ പോലീസിലടക്കം ഭരണത്തിൽ പി​ടി​മു​റു​ക്കാ​ൻ സി​പി​എം. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സി​നു​ള്ളി​ൽ സ​മൂ​ല മാ​റ്റ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ചു. ലോ​ക്ക​ൽ പോ​ലീ​സി​നെ ക​റ​ക​ള​ഞ്ഞ കാ​ക്കി​ക്കു​ള്ളി​ലാ​ക്കാ​നാ​ണ് ആ​ദ്യ നീ​ക്കം. ‌ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ഹ​സ്യ പോ​ലീ​സ് രം​ഗ​ത്തെ​ത്തി. പോലീസിലെതന്നെ വിശ്വസിക്കാവുന ്നവരാണ് ര​ഹ​സ്യ പോ​ലീ​സായി സർക്കാരിന് വിവരം ശേഖരിച്ചു നൽകുക. എ​സ്ഐ മു​ത​ൽ എ​സ്പി​മാ​ർ​വ​രെ​യു​ള്ള​വ​രു​ടെ ര​ഹ​സ്യ​വും പ​ര​സ്യ​മാ​യ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കാ​നാ​ണ് ര​ഹ​സ്യ പോ​ലീ​സി​ന് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു കൊ​ണ്ട് ചോ​ദ്യാ​വ​ലി​യു​മാ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​ര​ളം മു​ഴു​വ​ൻ വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​ത്. ഇ​തി​നു പു​റ​മേ സ്റ്റേ​ഷ​ൻ ചു​മ​ത​ല​യി​ൽനി​ന്ന് എ​സ്ഐ​മാ​രെ മാ​റ്റി സി​ഐ മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കു​ന്ന ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കാ​നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക്ക​ൽ പോ​ലീ​സി​ലെ…

Read More

പ്രി​യ​ങ്ക ഗാ​ന്ധി​യെ നേ​രി​ടാ​ൻ  പ​ത്മ​ജ? അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തം; പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യെ​ക്കു​റി​ച്ച് പ​ത്മ​ജാ വേ​ണു​ഗോ​പാ​ൽ  രാ​ഷ്ട്ര​ദീ​പി​കി​യോ​ട് പ​റ​ഞ്ഞ​തി​ങ്ങ​നെ…

തൃ​ശൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​ക്കു പ​ക​രം വ​യ​നാ​ട് ലോ​ക്സ​ഭ സീ​റ്റി​ൽ പ്രി​യ​ങ്ക ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നെ​ത്തു​ന്പോ​ൾ ബി​ജെ​പി പ്രി​യ​ങ്ക​ക്കെ​തി​രെ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലോ വ​യ​നാ​ട് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലോ പ​ത്മ​ജ​വേ​ണു​ഗോ​പാ​ലി​നെ ബി​ജെ​പി മ​ത്സ​രി​പ്പി​ക്കു​മെ​ന്ന പ്ര​ച​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി​രു​ന്നു. വ​യ​നാ​ട്, പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും ബി​ജെ​പി​ക്കു​ള്ളി​ൽ അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​ൽനി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് വ​ന്ന പ​ത്മ​ജ​യ്ക്ക് പാ​ർ​ട്ടി അം​ഗ​ത്വ​മ​ല്ലാ​തെ മ​റ്റു സ്ഥാ​ന​മാ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ​യും ന​ൽ​കി​യി​ട്ടി​ല്ല. കാ​ബി​ന​റ്റ് റാ​ങ്കു​ള്ള ഏ​തെ​ങ്കി​ലും ഉ​യ​ർ​ന്ന പ​ദ​വി​യി​ലേ​ക്ക് പ​ത്മ​ജ​യെ പ​രി​ഗ​ണി​ക്കു​മെ​ന്ന് നേ​ര​ത്തെ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ലോ​ക്സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ അ​തു ക​ഴി​ഞ്ഞ ശേ​ഷ​മേ ഇ​നി പ​ത്മ​ജ​യു​ടെ പ​ദ​വി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ഡ​ൽ​ഹി​യി​ൽനി​ന്നു​ള്ള വി​വ​രം. ഏ​താ​യാ​ലും കോ​ണ്‍​ഗ്ര​സി​ൽനി​ന്നും ബി​ജെ​പി​യി​ലേ​ക്ക് എ​ത്തി​യ പ​ത്മ​ജ​യ്ക്ക് പ്ര​മു​ഖ​മാ​യ ഒ​രു സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. എ​ന്നാ​ൽ താ​ൻ അ​തേ​ക്കു​റി​ച്ചൊ​ന്നും…

Read More

നി​ക്ഷേ​പ ത​ട്ടി​പ്പ്: 16 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യാ​യ ഭു​ജി​ൽ; എ​സ്എ​ൻ​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ പ്രിജിമോഹൻ മു​ങ്ങി​യ​ത് ല​ക്ഷ​ങ്ങ​ളു​മാ​യി

അ​മ്പ​ല​പ്പു​ഴ: നി​ക്ഷേ​പ​ ത​ട്ടി​പ്പ് കേ​സി​ൽ 16 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന എ​സ്എ​ൻഡിപി ശാ​ഖാ യോ​ഗം സെ​ക്ര​ട്ട​റി പി​ടി​യി​ൽ. പു​റ​ക്കാ​ട് 10-ാം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി ഗൗ​രി മ​ന്ദി​ര​ത്തി​ൽ പ്രി​ജി​മോ​ഹ​(53)നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യ – പാ​ക്കി സ്താ​ൻ അ​തി​ർ​ത്തി ജി​ല്ല​യാ​യ റാ​ൻ ഓ​ഫ് ക​ച്ചി​ലെ ഭു​ജി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി 2189-ാം ന​മ്പ​ർ മു​ൻ​ശാ​ഖാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പ്രി​ജി​മോ​ൻ. ഈ ​കാ​ല​യ​ള​വി​ൽ പ​ല​രി​ൽനി​ന്ന് നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. 2007 മു​ത​ൽ പോ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​മാ​ൻ്റി​ലാ​യ​തി​നു ശേ​ഷം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് നാ​ട്ടി​ൽ നി​ന്ന് മു​ങ്ങി​യ​ത്. ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ബ​ന്ധു​ക്ക​ളു​ടെ യാ​ത്രാ രേ​ഖ​ക​ളും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ൺ കോ​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

Read More

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ പ​ഠി​ച്ചേ പ​റ്റു; ഒ​രു ദി​വ​സം 147 ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി അ​ത്ഭു​തം കാ​ട്ടി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ക​ർ​ശ​ന​ ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി

ചാ​ത്ത​ന്നൂ​ർ: ഒ​രു ദി​വ​സം 147 ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്തി അത്ഭുതം’ കാ​ട്ടി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ശ് കു​മാ​ർ.കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത് രാ​വി​ലെ 8.30 മു​ത​ൽ 1.30 വ​രെ​യാ​ണ്. ഒ​രു ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10 മി​നിറ്റ് എ​ങ്കി​ലും വേ​ണ്ടി വ​രും. എ​ന്നാ​ൽ ഒ​രു വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു ദി​വ​സം 147 ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്തി. അ​തി​ൽ നൂ​റി​ല​ധി​കം പേ​രെ വി​ജ​യി​ക​ളാ​ക്കി ലൈ​സ​ൻ​സ് ന​ല്കി. അ​തേ ദി​വ​സം അ​തേസ​മ​യംതന്നെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റ്റൊ​രു ഗ്രൗ​ണ്ടി​ൽ 50 വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റ് ന​ട​ത്തി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്കുശേ​ഷം 38ഹെ​വി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ലൈ​സ​ൻ​സ് ന​ല്കി. കൂ​ടാ​തെ 16 പേ​രു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി കൊ​ടു​ത്തു. ഒ​രു ടെ​സ്റ്റി​ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10 മി​നി​റ്റ് വീ​ത​മെ​ടു​ത്താ​ൽ ത​ന്നെ ഇ​ത്ര​യ​ധി​കം…

Read More

ഡീ​സ​ലി​ൽ വെ​ള്ളം: പാ​ലാ​യി​ലെ പ​ന്പ് അ​ട​യ്ക്കാ​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഉ​ത്ത​ര​വ്; പ​രാ​തി ന​ൽ​കി 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ

പാ​ലാ: ഡീ​സ​ലി​ൽ വെ​ള്ളം ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ​മ്പി​ലെ ഡീ​സ​ൽ വി​ൽ​പ്പ​ന നി​ർ​ത്തി വ​യ്ക്കാ​നും പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കേ​ന്ദ്ര പെ​ട്രോ​ളി​യം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഉ​ത്ത​ര​വ്. പൊ​തു​പ്ര​വ​ർ​ത്ത​ക​നും സെ​ന്‍റ​ർ ഫോ​ർ ക​ൺ​സ്യൂ​മ​ർ എ​ജു​ക്കേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ മു​ണ്ടു​പാ​ലം ജ​യിം​സ് വ​ട​ക്ക​ന്‍റെ പ​രാ​തി​യി​ലാ​ണ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ. ക​ഴി​ഞ്ഞ 17ന് ​ജ​യിം​സി​ന്‍റെ മ​രു​മ​ക​നും കോ​ട്ട​യം ഐ​സി​ഐ​സി​ഐ ബാ​ങ്ക് മാ​നേ​ജ​രു​മാ​യ ജി​ജു കു​ര്യ​ൻ പാ​ലാ ക​ട​പ്പാ​ട്ടൂ​രു​ള്ള ഐ​ഒ​സി​യു​ടെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും 36 ലി​റ്റ​റോ​ളം ഡീ​സ​ൽ കാ​റി​ൽ നി​റ​ച്ചു. കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​തി​നി​ടെ പ​ല ത​വ​ണ സൂ​ച​നാ​ലൈ​റ്റു​ക​ൾ തെ​ളി​യു​ക​യും ബീ​പ് ശ​ബ്‌​ദം മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജി​ജു കാ​ർ കോ​ട്ട​യ​ത്തെ ഷോ​റൂ​മി​ൽ എ​ത്തി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഡീ​സ​ലി​ൽ വെ​ള്ളം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഷോ​റൂ​മി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ ഡീ​സ​ൽ നീ​ക്കം ചെ​യ്യു​ക​യും ഡീ​സ​ൽ ടാ​ങ്കും…

Read More

സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​പ്പു​ഴ​യാ​ക്കി; സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി ജ​ന​ത്തെ മ​ദ്യ​ത്തി​നും ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​നും  വി​ട്ടു​കൊ​ടു​ത്തെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

എ​ടൂ​ർ (ക​ണ്ണൂ​ർ): സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി ജ​ന​ത്തെ മ​ദ്യ​ത്തി​നും ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​നും സ​ർ​ക്കാ​ർ വി​ട്ടു​കൊ​ടു​ത്തെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​പ്പു​ഴ​യാ​ക്കി​യെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് . അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും പ്ര​തീ​ക്ഷ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റും അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ കോ​ള​ജ് ഡ്രീം ​പ്രോ​ജ​ക്റ്റും ചേ​ർ​ന്ന് ന​ട​ത്തു​ന്ന വി​മോ​ച​ന യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചു​രു​ക്കം മ​ദ്യ​ശാ​ല​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​നം ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​പ്പു​ഴ​യാ​യി മാ​റി. സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം തീ​വെ​ട്ടി​ക്കൊ​ള്ള​യെ ആ​ർ​ജ​വ​ത്തോ​ടെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ്പ് പ​റ​ഞ്ഞു.  

Read More

വ​ലി​യ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ട​ത് മ​തി​ലി​ലേ​ക്ക് മു​ഖം അ​മ​ർ​ന്ന നി​ല​യി​ൽ കി​ട​ക്കു​ന്ന കു​ട്ടി​യെ; മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: അ​യ​ൽ​വാ​സി​യു​ടെ മ​തി​ലി​ടി​ഞ്ഞ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി​യി​ലാ​ണ് അ​പ​ക​ടം. അ​ന്തേ​ക്ക്പ​റ​മ്പ് അ​ലി​യു​ടേ​യും ഹ​സീ​ന​യു​ടേ​യും മ​ക​ൻ അ​യ​ൽ​ഫ​യാ​സ് അ​ലി(14) ആ​ണ് മ​രി​ച്ച​ത്. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. മ​ഴ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വ​ലി​യൊ​രു ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​യ​ൽ​ക്കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്. ക​ഷ്ടി​ച്ച് ഒ​രാ​ൾ​ക്ക് മാ​ത്രം ന​ട​ക്കാ​ൻ ക​ഴി​യു​ന്ന ന​ടു​വ​ഴി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ അ​ഞ്ച​ര​യ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞു എ​തി​ർ​വ​ശ​ത്തെ മ​തി​ലി​ലേ​ക്ക് മു​ഖം അ​മ​ർ​ന്ന നി​ല​യി​ൽ കിടക്കുന്ന അ​ൽ​ഫ​യാ​സി​നെയാണ് കാണുന്നത്. സി​മി​ന്‍റ് ക​ട്ട​ക​ളും ക​മ്പി​യും വീ​ണ് കു​ട്ടി​യു​ടെ ശ​രീ​രം പൂ​ർ​ണ​മാ​യും മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചെ​രി​പ്പും മ​ഴ​ക്കോ​ട്ടും കു​ട​യും അ​പ​ക​ട​സ്ഥ​ല​ത്ത് ചി​ത​റി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ അ​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ൽ​ഫ​യാ​സി​നെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​യ​ൽ​ഫ​യാ​സ്.  

Read More