തിരുവനന്തപുരം: നിർമാണപ്രവർത്തനങ്ങളിലെ അപാകതയും ഭാവിയിൽ പൊളിക്കേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചു കോട്ടയം ആകാശപാത നിർമാണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അഞ്ചു റോഡുകൾ സംഗമിക്കുന്ന ഇടത്തെ ആകാശപാത നിർമാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിർദേശിച്ചാൽ ഏതു സാങ്കേതിക സമിതി റിപ്പോർട്ടും മാറ്റിവച്ച് ആകാശപാത നിർമിക്കാമെന്ന് ഗണേഷ്കുമാർ പറഞ്ഞെങ്കിലും, സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ആകാശപാത നിർമാണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന്റെയും സിഎസ്ഐ പള്ളിയുടെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ദുഷ്കരമെന്നാണ് കളക്ടർ അറിയിച്ചിട്ടുള്ളത്. ആകാശപാതയുടെ നിർമാണം പൂർത്തിയാക്കാൻ 17.85 കോടി രൂപ ആവശ്യമാണ്. ഇത്രയും തുക ചെലവഴിച്ചു നിർമിച്ചാലും ഭാവിയിൽ റോഡ് വികസനം…
Read MoreCategory: Top News
നടി കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ കേസെടുത്ത് അന്വേഷിക്കണം; ചീഫ് ജസ്റ്റീസിന് നൽകിയ നിവേദനത്തിൽ ഒപ്പിട്ട് കെ.ആർ മീരയും കെ.കെ. രമയും….
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് സാംസ്കാരിക പ്രവര്‍ത്തകരുടെ നിവേദനം. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാന്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി കെ. അജിത, സാറാ ജോസഫ്, കെ.ആര്. മീര, കെ.കെ. രമ എംഎല്‍എ തുടങ്ങി നൂറോളം പേരാണ് നിവേദനത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. കോടതിയിലിരിക്കെ മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ല സെഷന്‍സ് കോടതി എന്നിവിടങ്ങളില്‍ വച്ചാണ് പരിശോധന നടന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. നിതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയവരെ ഉടന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം…
Read Moreമഴ കനത്തു: ജാഗ്രതാ നിർദേശം; മലങ്കര, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമായി. ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. സംസ്ഥാനത്ത് പല ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. മലങ്കര ഡാമിലെ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്തമഴയില്‍ മലപ്പുറം എടവണ്ണയില്‍ മരം കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് നിലമ്പൂര്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്…
Read Moreപന്ത്രണ്ടുവയസുകാരിയെ പ്രണയത്തിൽ കുരുക്കി കടത്തിക്കൊണ്ടുപോയത് ബിഹാറുകാരൻ; പെൺകുട്ടിയുടെ വീട്ടിൽ നിന്ന അരലക്ഷം രൂപയും കവർന്നു; കുട്ടിപ്രണയത്തിൽ ഞെട്ടി അമ്പലപ്പുഴ ഗ്രാമം
ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അറസ്റ്റിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാ പിഒയിൽ ബൽവാ ബഹുവൻ സ്ട്രീറ്റിൽ ബൽവാ ബഹുബറി വീട്ടിൽ സലീം മിയാൻ മകൻ മെഹമ്മൂദ് മിയാ(38)നെ ആണ് അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 12ന് പെൺകുട്ടിയുടെ അമ്മ വളഞ്ഞവഴിയിൽ ചെമ്മീൻ ഷെഡ്ഡിൽ ജോലിക്കു പോയ സമയം പെൺകുട്ടി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ നേരത്തേ വാടകയ്ക്കു താമസിച്ചിരുന്ന മെഹമ്മൂദ് പെൺകുട്ടിയു മായി, പെൺകുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മെഹമ്മൂദ് പെൺകുട്ടിയെ കേരള എക്സ്പ്രസ് ട്രെയിനിൽ ബിഹാറിലേക്ക് കടത്തിയതായി കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിർദേശാനുസരണം അന്വേഷണ സംഘം…
Read Moreകോട്ടയത്തെ തോല്‍വിക്ക് പിന്നിൽ പിണറായി വിരുദ്ധതയെന്ന് ഒളിഞ്ഞും തെളിഞ്ഞും മാണി ഗ്രൂപ്പ്; സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാട് നിര്‍ണായകം
കോട്ടയം: തെരഞ്ഞെടുപ്പു തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേരള കോണ്‍ഗ്രസ്-എമ്മില്‍ തുടങ്ങിയ പരസ്യവിമര്‍ശനം സിപിഐ ജില്ലാ കൗണ്‍സിലിലും ആവര്‍ത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരത്തെക്കാള്‍ പ്രതിഫലിച്ചത് പിണറായി വിരുദ്ധതയാണെന്ന് മാണി ഗ്രൂപ്പ് ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ സ്വന്തം ജില്ലയായ കോട്ടയത്തെ നേതൃയോഗത്തിലും വിമര്‍ശനം കടുത്തതായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഇതര ജില്ലകളിലേതിനേക്കാള്‍ കടുത്ത ആത്മവിമര്‍ശനവും കുറ്റസമ്മതവും ഉയരാനാണ് സാധ്യത. കോട്ടയത്ത് തോമസ് ചാഴികാടന്റെ പരാജയത്തില്‍ സിപിഎം നേതാക്കള്‍ക്ക് സമാധാനം പറഞ്ഞേ പറ്റൂ. കൂടെക്കൂട്ടി ഒപ്പം നിറുത്തി കാലുവാരിയെന്നതില് ശരിയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.മണ്ഡലത്തില്‍ മൂന്നു ലക്ഷത്തിനു മുകളില്‍ ഉറച്ച സിപിഎം അനുഭാവവോട്ടുകളുണ്ടെന്ന് മന്ത്രി വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി എ.വി. റസലും ആവര്‍ത്തിച്ചെങ്കിലും വലിയൊരു പങ്ക് ചോര്‍ന്നുപോയി. ചോര്‍ന്നതില്‍ കുറെ യുഡിഎഫിലും അതിലേറെ…
Read Moreയുവാവിന്റെ സ്വഭാവദൂഷ്യം തിരിച്ചറിഞ്ഞ് വിവാഹത്തിൽ നിന്ന് പിൻമാറി; പെൺകുട്ടിയുടെ വീടിനുനേരെ വെടിയുതിർത്ത് യുവാവ്; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: വിവാഹം ഉറപ്പിച്ച ശേഷം അതിൽ നിന്നും വധു പിൻമാറിയ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കലിൽ അർധരാത്രിയോടെയാണ് സംഭവം. പ്രതി വലിയാട് സ്വദേശി അബു താഹിർ അണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീടിന് നേരെ ഇയാൾ എയർഗൺ ഉപയോഗിച്ച് മൂന്നുപ്രാവശ്യം വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. അബു താഹിറും പെൺകുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം പെൺകുട്ടിയോടും കുടുംബത്തോടും ഇയാൾ മോശമായി പെരുമാറാൻ തുടങ്ങി. ഒരു വിധത്തിലും ഇയാളുമായി സഹകരിക്കാൻ സാധിക്കില്ലെന്ന് മനസിലായി. പിന്നാലെ ഇയാളെ വിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് പെൺകുട്ടി നിലപാടെടുത്തതോടെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreതൊണ്ണൂറാമത്തെ ക്യാപ്സൂൾ കൊക്കെയ്നും ടാന്‍സാനിയന്‍ യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തു; കണ്ടെടുത്തത് കോടികളുടെ മയക്കുമരുന്ന്
കൊച്ചി: 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ രേഖപ്പെടുത്തി. ടാന്‍സാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്റെ അറസ്റ്റാണ് ഡിആര്‍ഐ രേഖപ്പെടുത്തിയത്. ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയ നിലയിലായിരുന്നു ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 90 കൊക്കൈൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. വെറോനിക്കയുടെ വയറ്റിലുണ്ടായിരുന്ന കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തല്‍ വൈകിയത്. സഹയാത്രികനായിരുന്ന ടാന്‍സാനിയന്‍ പൗരന് ഒമരിയില്‍ നിന്ന് 19 കോടി രൂപ വിലവരുന്ന 1945 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ഇവർ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. സംശയം തോന്നി ഇവരെ ഡിആര്‍ഐ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് വയറിനുളളില്‍ കൊക്കെയ്ന്‍ ക്യാപ്സൂളുകള് ഒളിപ്പിച്ചതായി കണ്ടെത്തിയത്.
Read Moreകളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം; ആക്രിക്കച്ചവടക്കാരനായ പ്രതി പിടിയിൽ; പണംചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്ന പ്രതിയെ കാറിൽ കൂട്ടിയതെന്തിന്?
തിരുവനന്തപുരം: കളിയിക്കാവിളയില്‍ കാറിനുള്ളില്‍ മലയാളിയായ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. നേമം സ്വദേശിയായ ആക്രി കച്ചവടക്കാരന് ഷാജിയാണ്( അന്പിളി) തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച കളിയിക്കാവിളയിൽവച്ച് കാറിന്റെ മുന്‍സീറ്റിലാണ് കരമന സ്വദേശി ദീപുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ടീം അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പലപ്പോഴായി ഇയാൾ ദീപുവിന്റെ ക്വാറി യൂണിറ്റിലെത്തി പണം ചോദിക്കുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇയാൾ പണം ചോദിച്ച് എത്തിയിരുന്നു. ജെസിബി വാങ്ങാൻ കോയന്പത്തൂരിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം. കോയന്പത്തൂരിലേക്കുള്ള യാത്രയിൽ ഇയാളെ ഒപ്പം കൂട്ടിയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിച്ച്…
Read Moreമണിക്കൂറില്‍ 160 മുതൽ 220 കിലോമീറ്റർ വരെ വേഗത; കുതിച്ച് പായാൻ റെയിഡിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രയിനുകൾ
ന്യൂഡൽഹി: ഓഗസ്റ്റ് 15-ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം നടക്കുമെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് മുംബൈവരെയായാണ് പരീക്ഷണണാർഥം ട്രയിനുകൾ ഓടുന്നത്. നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർകോച്ചുകളില്ല. അതിനാൽ ശരാശരി എട്ടുമണിക്കൂർവരെയുള്ള ഓട്ടത്തിനായാണ് ഇതുപയോഗിക്കുന്നത്. ബംഗളൂരുവിലെ ബിഇഎംഎലിൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ദീർഘദൂര യാത്രയ്ക്കായാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. ഇതിന്റെ പരീക്ഷണയോട്ടവും ഉടൻ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽവരെയാകും പരീക്ഷണയോട്ടം നടത്തുന്നത്. ഇതിന് ശേഷം മണിക്കൂറില്‍ 160 മുതൽ 220 കിലോമീറ്റർ വരേയായിരിക്കും ഇതിന്റെ വേഗത.
Read Moreജനങ്ങളോടു വിനയവും കൂറും വേണം; അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ ? ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: നിറഞ്ഞ കൂറോടെയും വിനയത്തോടെയും വേണം ഇടതുപക്ഷം ജനങ്ങളോട് ഇടപെടാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന ആവശ്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്. അടി മുതല്‍ മുകള്‍ വരെയുള്ള എല്ലാ തലങ്ങളിലും ആത്മവിമര്‍ശനത്തിന് സന്നദ്ധമാകണം. ജനങ്ങളോട് ഇടപടുമ്പോൾ അസഹിഷ്ണുത പാടില്ല. യാഥാര്‍ത്ഥ്യങ്ങളെ തൊടാത്ത വ്യാഖ്യാന പാടം കൊണ്ടോ ഉപരിപ്ളവമായ വിശകലന സാമര്‍ത്ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. അടിസ്ഥാന ജനവിഭാഗം ഇടതുപക്ഷത്തിന് മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണെന്ന് പരിശോധിക്കണം- കത്ത് പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ആത്മവിമർശനത്തിന് സന്നദ്ധമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ കത്ത്.
Read More