അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.കൊട്ടാരക്കര കടയ്ക്കൽ പ്ലാവിള പുത്തൻവീട്ടിൽ പ്രശാന്തിനെയാണ് (36) അടൂർ അതിവേഗ സ്പെഷൽ ജഡ്ജ് ടി. മഞ്ജിത്ത് കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി അധിക കഠിനതടവും അനുഭവിക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരിചയപ്പെട്ടുവിവാഹ വാഗ്ദാനം നൽകി 2016-ൽ വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ അടൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് ഉണ്ടെന്നു മനസിലാക്കി ഒളിവിൽ പോയ പ്രശാന്തിനെ 2023ൽ എറണാകുളത്തുനിന്നു കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ കോടതിയിൽ ഹാജരായി.
Read MoreCategory: Top News
കാൽ തെന്നി അംഗണവാടിയിലെ രണ്ടാം നില കെട്ടിടത്തിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്; രക്ഷിക്കാൻ ചാടിയ അധ്യാപികയുടെ കാൽ ഒടിഞ്ഞു
അടിമാലി: അംഗണവാടിയുടെ രണ്ടാംനിലയിൽ നിന്ന് വീണ് നാലു വയസുകാരിക്ക് ഗുരിതര പരിക്ക്. വരാന്തയിൽ തങ്ങി നിന്ന മഴവെള്ളത്തിൽ കാൽതെന്നി നാലു വയസുകാരി താഴേക്കു വീഴുകയായിരുന്നു. പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12.30ന് ആണു സംഭവം. തലയോട്ടിക്കു ഗുരുതര പരിക്കേറ്റ, കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾക്ക് ഭക്ഷണം കൊടുത്ത ശേഷം മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കാൽ തെന്നി കുഞ്ഞ് താഴേക്ക് വീണത്. രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെ കുഞ്ഞ് ഇരുപതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
Read Moreകാറിനുള്ളിൽ കഴുത്തറത്ത നിലയിൽ യുവാവിന്റെ മൃതദേഹം; 10 ലക്ഷം രൂപ യുവാവിന്റെ കൈയിൽ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: കാറിനുള്ളിൽ യുവാവിനെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കളിയിക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് ആണ് കാറിനുള്ളിൽ യുവാവിനെ കഴുത്തിനു മുറിവേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമയായ കൈമനം സ്വദേശിയായ എസ്.ദീപുവിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് പട്രോളിംഗിനിടെ ഇന്നലെ രാത്രി പന്ത്രണ്ടോടെ തമിഴ്നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്.കാർ വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇൻഡിക്കേറ്റർ പ്രവർത്തിച്ചു കൊണ്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനത്തിന് സമീപമെത്തി പരിശോധിച്ചപ്പോഴാണ് മുൻ സീറ്റിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതമാണെന്ന നിഗമനത്തിലാണ് പോലീസ്. മോഷണത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നും കൈയിൽ 10 ലക്ഷം രൂപയുണ്ടായിരുന്നുവെന്നുമാണ് ദീപുവിന്റെ ബന്ധു മാധ്യമങ്ങളോടു പ്രതികരിച്ചത്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു.…
Read Moreദർശനം അനുവദിച്ചില്ല, വസ്ത്രം അഴിച്ച് പരിശോധിച്ചു; ശബരിമലയിലെത്തിയ ട്രാൻസ് വനിതകൾക്ക് പോലീസിന്റെ അധിക്ഷേപം
പത്തനംതിട്ട: ശബരിമലയിൽ എത്തിയ ട്രാൻസ് വനിതകളെ അപമാനിച്ചതായി പരാതി. തമിഴ്നാട് സ്വദേശികളായ ട്രാൻസ് വനിതകളെ പോലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്ത് വച്ച് വസ്ത്രം അഴിച്ച് പരിശോധിച്ചെന്നും ദർശനത്തിന് അനുവദിച്ചില്ലന്നുമാണ് പരാതി. ദർശനത്തിനായി എത്തുന്ന ഇവരെ ലൈംഗികവും വംശീയവുമായി അപമാനിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ട്രാൻസ്ജെൻഡർ വനിതകൾ. തമിഴ്നാട് സ്വദേശികളായ മൂന്ന് ട്രാൻസ്ജെൻഡർ വനിതകളും അമ്മയും ശബരിമലയിൽ ദർശനത്തിനായി കഴിഞ്ഞ 19ന് ആണ് എത്തിയത്. തുടർന്ന് തമിഴ്നാട് സർക്കാരിന്റെ ട്രാൻസ്ജെൻഡർ ഐഡി കാർഡ് അടക്കം പരിശോധിച്ച് ഇവർക്ക് പാസ് അനുവദിച്ചു കിട്ടി. എന്നാൽ സന്നിധാനത്തേക്കുള്ള യാത്രക്കിടയിൽ പോലീസ് ഇവരെ തടയുകയായിരുന്നു. തങ്ങൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണെന്ന് അറിയിച്ചതോടെ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനമില്ലന്ന് പോലീസ് പറഞ്ഞു. തങ്ങൾ വർഷങ്ങളായി ശബരിമലയിൽ ദർശനം നടത്തുന്നവരാണെന്നും യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വാക്കു തർക്കമുണ്ടാവുകയും ചെയ്തു. പിന്നാലെ വനിതാ പോലീസ് എത്തി പൊതുസ്ഥലത്തെ…
Read Moreഅയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച; ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയിൽ ചോർച്ച ഉണ്ടായത്
അയോധ്യ: മഴ ശക്തമായതോടെ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയിൽ ചോർച്ചയുണ്ടായത്. വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താൽ ദർശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ അയോധ്യ ക്ഷേത്ര നിർമാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പ്രതികരണവുമായി രംഗത്തെത്തെത്തി. ചോർച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസായ സ്ഥലത്താണ് എന്നതാണ് കാരണമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. നിർമാണം പൂർത്തിയാകുമ്പോൾ പ്രശ്നം പരിഹരിക്കുമെന്നും മിശ്ര വ്യക്തമാക്കി.
Read Moreസഹപ്രവർത്തകയ്ക്കൊപ്പം ഡിസിപിയെ ഹോട്ടലിൽനിന്നു പൊക്കി; കോൺസ്റ്റബിളായി തരംതാഴ്ത്തി
ലക്നൗ: ഉത്തർപ്രദേശിൽ വനിതാ സഹപ്രവർത്തകയുമായി ഹോട്ടലിൽ മുറിയെടുത്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിൾ റാങ്കിലേക്ക് തരം താഴ്ത്തി. ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കർ കനൗജിയയെ പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) ഗൊരഖ്പുർ ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടാണ് തരംതാഴ്ത്തിയത്. മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തിലാണു നടപടി. 2021 ജൂലൈ ആറിന് അവധിയെടുത്ത കൃപാ ശങ്കർ വീട്ടിൽ പോകാതെ വനിതാ കോൺസ്റ്റബിളിനൊപ്പം കാൺപുരിനടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാതായപ്പോൾ ഭാര്യ ഓഫീസിൽ അന്വേഷിച്ചെത്തി. തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ ഉദ്യോഗസ്ഥനെയും വനിതാ ഓഫീസറെയും ഹോട്ടൽ മുറിയിൽനിന്നു കണ്ടെത്തുകയായിരുന്നു. വകുപ്പുതലത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനുശേഷമാണു കൃപാ ശങ്കർ കനൗജിയയ്ക്കെതിരേ തരംതാഴ്ത്തൽ നടപടിയുണ്ടായത്.
Read Moreസഖാക്കളേ… വോട്ട് ചോർച്ച അടയ്കക്കണം; പറ്റിയ പിഴവുകൾ ഒരു കാരണവശാലും തദ്ദേശതെരഞ്ഞെടുപ്പിൽ സംഭവിക്കരുത്; താഴെത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ അനുമതി നൽകി സിപിഎം
തൃശൂർ: ആവേശം സിനിമയിൽ ഫഹദിന്റെ രങ്കണ്ണൻ അന്പാനോടു പറയും പോലെ താഴേത്തട്ടിലുള്ള സഖാക്കളോട് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ പറഞ്ഞു തുടങ്ങി – സഖാക്കളേ ശ്രദ്ധിക്കണം….ലോക്സഭ തെരഞ്ഞെടുപ്പു തോൽവിയുടെ കാര്യകാരണങ്ങൾ ചിക്കിചികഞ്ഞും കൊത്തിപ്പെറുക്കിയും ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയും കൂട്ടിക്കിഴിക്കലും ഹരണഗുണനങ്ങളും നടത്തി പിരിഞ്ഞതോടെ വരാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് സജ്ജരാകാൻ താഴേത്തട്ടിലുള്ളവർക്ക് പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു. അന്പാനേ ശ്രദ്ധിക്കണം എന്ന രങ്കണ്ണന്റെ ഡയലോഗു പോലെയാണ് സഖാക്കളേ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നേതാക്കൾ നൽകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പറ്റിയ പിഴവുകൾ ഒരു കാരണവശാലും തദ്ദേശതെരഞ്ഞെടുപ്പിൽ സംഭവിക്കരുതെന്നും ജാഗ്രത വേണമെന്നുമാണ് ഏവരേയും നേതൃത്വം ഓർമപ്പെടുത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഇനി കീറിമുറിക്കലുകൾ വേണ്ടെന്നും ശ്രദ്ധ കൊടുക്കേണ്ടത് അധികം അകലെയല്ലാതെ വന്നുനിൽക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനാണെന്നും നേതാക്കൾ അണികളെയും താഴെത്തട്ടിലുള്ള പ്രവർത്തകരേയും ഓർമപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാർഥി സുരേഷ്ഗോപി വിജയിച്ച തൃശൂർ ലോക്സഭ മണ്ഡലത്തിൽ…
Read Moreസുന്ദരി, ആകർഷകമായ വ്യക്തിത്വം; പരിചയപ്പെടുന്നവരെല്ലാം ശ്രുതിയുടെ വലയിൽ കുടുങ്ങും; പണം നഷ്ടപ്പെട്ടവരിൽ പോലീസുകാരനും ജിം ട്രെയ്നറും; ഹണിട്രാപ്പിൽ വീണത് നാല് ജില്ലയിലെ യുവാക്കൾ
കാസർഗോഡ്: ആകർഷകമായ വ്യക്തിത്വമുള്ള വിദ്യാസമ്പന്നയെന്നു തോന്നിക്കുന്ന യുവതി. ഇവരെ പരിചയപ്പെട്ടവരിൽ ചിലരോട് പറഞ്ഞത് തിരുവനന്തപുരം ഐഎസ്ആർഒയിൽ അസി. എൻജിനീയറാണെന്നാണ്. മറ്റു ചിലരോട് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനം നടത്തുകയാണെന്നു പറഞ്ഞു. പരിചയപ്പെടുന്നവരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അടുത്ത സുഹൃത്തുക്കളാക്കും. തുടർന്നു ഹണിട്രാപ്പിലും മറ്റും പെടുത്തി പണവും സ്വർണവുമുൾപ്പെടെ തട്ടിയെടുക്കും. അവ തിരിച്ചുചോദിക്കുകയോ അന്വേഷിച്ചുചെല്ലുകയോ ചെയ്താൽ അവരെ കാത്തിരിക്കുന്നത് വ്യാജ പീഡനക്കേസ്.കാസർഗോഡിനു സമീപം ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരന്റേത് (35) സമാനതകളില്ലാത്ത തട്ടിപ്പുകളാണ്. കൊയിലാണ്ടി സ്വദേശിയായ ഒരു യുവാവിന്റെ പരാതിയിൽ ശ്രുതിക്കെതിരേ ഇന്നലെ മേൽപറമ്പ് പോലീസ് കേസെടുത്തതോടെ തട്ടി പ്പുകൾ ഓരോന്നായി പുറത്തുവരികയാണ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ കൈയിൽനിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ശ്രുതി പിടിയിലായതായി സൂചനകളുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിവാഹിതയായ ഇവർക്കു മൂന്നു മക്കളുണ്ട്. തട്ടിപ്പുകൾക്കിരയായവരിൽ…
Read More‘സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ല’… ആ ആലിംഗനത്തിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചെന്ന് ദിവ്യ എസ്.അയ്യർ
തിരുവനന്തപുരം: ഹൃദയത്തിന്റെ ഭാഷയിലാണ് കെ .രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. മുൻ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ചതിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ.എസ്.അയ്യർ. സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും ദിവ്യ പറഞ്ഞു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അതിൽ ജാതീയ ചിന്ത കലര്‍ത്തിയത്. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ പറഞ്ഞു.
Read Moreകംപ്യൂട്ടർ ക്ലാസിലെത്തിയ സുഹൃത്തിന്റെ മകളെ കടന്ന പിടിച്ച് സ്ഥാപന ഉടമ; പരാതി നൽകിയപ്പോൾ കുട്ടിയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകൻ പിടിയിൽ
അമ്പലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ (51)ആണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകനായ ശ്രീകുമാര്‍ നടത്തുന്ന കംപ്യൂട്ടര്‍ സെന്ററിലെത്തിയ സുഹൃത്തിന്റെ മകളെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് കുട്ടി ബന്ധുക്കളെ വിവരം ധരിപ്പിച്ചു. ഇതിനിടെ ഇയാൾ കുട്ടിയെക്കുറിച്ച് അപവാദങ്ങളും പ്രചരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
Read More