കൊച്ചി: മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. സിഎംആര്‍ലും എക്സാലോജിക്കും അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. സിഎംആര്-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തേ മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്. സിഎംആര്‍എലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് പണം നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്.
Read MoreCategory: Top News
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തടവിലാക്കി പീഡിപ്പിച്ചു; ബന്ധികളായ യുവതികളെയും യുവാക്കളെയും തമ്മിൽ നിർബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തി; യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
പാറ്റ്ന: ബിഹാറിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചു. തടവറിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ ഒൻപത് പേർക്കെതിരെ കേസ്. നടുക്കുന്ന സംഭവം മുസാഫർപുർ ജില്ലയിൽ. വ്യാജ മാർക്കറ്റിംഗ് സ്ഥാപനവുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികൾ. സംഭവം കേസായതോടെ ഒമ്പത് പ്രതികളും മുങ്ങി. ഇവരെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. . പ്രതികളുടെ പക്കൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാൾ ഒമ്പത് പേർക്കെതിരെ കോടതിയിൽ പരാതി നൽകിയിരുന്നു. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2022 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് പ്രതി രക്ഷപെട്ട പെൺകുട്ടിയുമായി ബന്ധപ്പെട്ടത്. നല്ലൊരു ജോലി ലഭിക്കാൻ മുസാഫർപൂരിലെത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. മുസാഫർപൂരിൽ വന്നപ്പോൾ യുവതിയെ ആദ്യം ഒരു മുറിയിൽ പാർപ്പിച്ചു. മറ്റ് നിരവധി പെൺകുട്ടികളും അവിടെ താമസിച്ചിരുന്നു. പിന്നീട്, അവരെ ഒരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും…
Read Moreഅമേരിക്കയിൽ വെടിവയ്പ്: ഇന്ത്യൻ വംശജനായ യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരി; വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പോലീസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ന്യൂജേഴ്സിയിലെ മിഡിൽസെക്സ് കൗണ്ടിയിൽ നടന്ന വെടിവെയ്പി ൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അക്രമിയായ 19കാരൻ ഇന്ത്യൻ വംശജനാണ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നുള്ള ജസ്വീർ കൗർ(29)ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 20കാരിയായ ഇവരുടെ ബന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ജൂൺ 14ന് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ രണ്ടുപേരെയും കണ്ടെത്തി. തുടർന്ന് ഇവരെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജസ്വീർ കൗർ മരിച്ചു. ഗൗരവ് ഗില്ലിനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെന്റിലെ താമസക്കാരനായ ഗിൽ, ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം, ആയുധവുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആരോപണങ്ങൾ നേരിടുന്നയാളാണ്. വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. യുവതികളുമായി ഗില്ലിന് എന്തെങ്കിലും മുൻബന്ധം ഉണ്ടായിരുന്നോ എന്ന് അറിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreബംഗാൾ ട്രെയിൻ അപകടം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം അങ്ങേയറ്റം ദുഖകരമാണെന്നും ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി നേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും നരേന്ദ്രമോദി പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. ഇതിന് പുറമെ ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരമായി നല്‍കും. അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.…
Read Moreഭാര്യയുമായി വഴക്ക്: വാശി തീർക്കാൻ നാല് മാസം പ്രായമായ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
ടിൻസുകിയ: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ബിനോദ് കർമാക്കർ എന്നയാളാണ് അറസ്റ്റിലായത്. അസമിലെ ടിൻസുകിയ ജില്ലയിലെ പെൻഗാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുഗോങ്പഥർ ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയായ ബിനോദ് കർമാക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ടിൻസുകിയ സിവിൽ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.
Read Moreബംഗാളിൽ ട്രെയിൻ അപകടം: കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിനിടിച്ച് 15 മരണം; നിരവധിപേർക്ക് പരിക്ക്
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേര് ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. കാഞ്ചന്‍ജംഗ എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപെട്ടത്. സിഗ്നല്‍ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിന്‍ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡോക്ടര്‍മാരെയും സംസ്ഥാനദുരന്ത നിവാരണസേനാ അംഗങ്ങളെയും സ്ഥലത്തേക്ക് അയച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ഡല്‍ഹിയിലിരുന്ന് അപകടത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി. ബംഗാളിനെ സംസ്ഥാനത്തെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. ഡാർജിലിംഗിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ അടക്കം ഈ ട്രെയിനിനെ…
Read Moreരാവിലെ ഒന്നിച്ചിരുന്ന് മദ്യപിച്ചു: വൈകിട്ട് ഫോൺ ചെയ്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി; അയൽക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അയൽക്കാരൻ വെട്ടിക്കൊന്നു. ആലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവും കുമാറും അയൽക്കാരാണ്. ഇരുവരും ഞായറാഴ്ച രാവിലെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്ന് ബിജുവിന്റെ വീട്ടുകാർ പറഞ്ഞു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ കുമാർ ബിജുവിനെ വിളിച്ച് വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറി റോഡിവച്ചാണ് കുമാർ ബിജുവിനെ വെട്ടി വീഴ്ത്തിയത്. കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച ശേഷം ബിജുവിന്റെ നെഞ്ചിൽ കുത്തുകയും ചെയ്തു. ബിജുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരംവെട്ട് തൊഴിലാളിയാണ് ബിജു. കുമാറും ബിജുവും തമ്മിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല; ബിജെപിയെ തോൽപ്പിക്കാൻ ‘ഇൻഡ്യ’ മുന്നണിക്ക് വോട്ടുചെയ്തു എന്ന കുറ്റം മാത്രമേ മുസ്ലിം സമൂഹം ചെയ്തിട്ടുള്ളു; കെ. ടി. ജലീൽ
മലപ്പുറം: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി യുപി സർക്കാർ പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെ. ടി. ജലീൽ എംഎൽഎ. ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ലന്നാണ് എംഎൽഎയുടെ ആശങ്ക. യുപിയിൽ മുസ്ലിം വേട്ടയെന്ന് അദ്ദേഹം ആരോപിച്ചു. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാൾ നമസ്കാരം നടത്താവൂ. ഡ്രോണുകൾ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സർക്കാർ പറയുന്നത് എന്തിനാണ്? ഇനി അഥവാ അങ്ങിനെ സംഭവിച്ചാൽ തന്നെ ഏറിക്കഴിഞ്ഞാൽ പത്ത് മിനുട്ടിലധികം പെരുന്നാൾ നമസ്കാരം നീണ്ടുനിൽക്കില്ലന്ന് ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… യുപിയിൽ വീണ്ടും മുസ്ലിംവേട്ട?കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉത്തർപ്രദേശിൽ പോലീസിന്റെ എൻകൗണ്ടർ അറ്റാക്കിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം ആളുകളാണ്. അതിൽ മഹാഭൂരിഭാഗവും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ. അഞ്ച് മുസ്ലിം എംഎൽഎമാരെയാണ് വിവിധ കേസുകളിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നത്. അതിലൊരാളാണ്…
Read Moreകുടിയേറ്റങ്ങളുടെ ട്രെൻഡ് മനസിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണം; വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ ചർച്ച ചെയ്ത് ലോക കേരള സഭ
തിരുവനന്തപുരം: വിദേശങ്ങളിൽ മലയാളികൾക്കു സുരക്ഷിതമായ തൊഴിൽ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതും സംബന്ധിച്ച് ലോക കേരള സഭയിൽ ചർച്ച സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. നിലവിൽ നടക്കുന്ന കുടിയേറ്റങ്ങളുടെ ട്രെൻഡ് മനസിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. തങ്ങളുടെ രാജ്യങ്ങളിൽ വലിയ ജോലി സാധ്യതകൾ ഇപ്പോൾ വളർന്നുവരുന്നതായി ജോർദാൻ, ജർമനി, യുകെ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പറഞ്ഞു. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് എംഎൽഎമാരായ കെ. ബാബു, എം.എം. മണി, എം.എസ്. അരുണ്‍കുമാർ, ഇ. ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു. നോർക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി മോഡറേറ്ററായിരുന്നു. നോർക്ക…
Read Moreകേരളം വിട്ടോടുന്ന യുവതലമുറ; ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ ഉണ്ടായത് ഇരട്ടി വർധനവ്
തിരുവനന്തപുരം: അഞ്ച് വർത്തിനിടെ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഇരുദയ രാജന്റെ നേത്യത്വത്തിൽ നടന്ന സർവേയിൽ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്നും കണ്ടെത്തി. അതേസമയം, സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. യുവജനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് തടയാനുള്ള നടപടിയുണ്ടാക്കുമെന്ന് സർക്കാർ പറയുമ്പോഴാണ് ഇത്തരത്തിൽ രണ്ടരലക്ഷത്തോളം പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളം വിട്ടെന്ന റിപ്പോർട്ട് സർക്കാരിന് കൈമാറുന്നതും. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018 ൽ 15.8 ആണെങ്കിൽ 19.1 ശതമാനമായി നിലവിൽ അത് വർധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള മുഴുവൻ പ്രവാസികളിൽ 11.3 ശതമാനം വിദ്യാർഥികളാണ്. ആകെ പ്രവാസികളിൽ 19 ശതമാനത്തോളം സ്ത്രീകളുണ്ട്. ഇവരിൽ 40ശതമാനം യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോകുന്നത്. ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം…
Read More