തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പോരാളി ഷാജി ആരെന്ന് എം.വി. ഗോവിന്ദനും എം.വി. ജയരാജനും അറിയില്ലെങ്കിൽ പി. ജയരാജനോട് ചോദിച്ചാൽ മതി. അദ്ദേഹം പറയുന്നില്ലെങ്കിൽ പോരാളി ഷാജി ആരെന്ന് താൻ പറഞ്ഞു തരാം എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പതിനഞ്ചു വർഷത്തിലധികമായി സിപിഎം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്റെ പോസ്റ്റുകളാണ്. എകെജി സെന്ററിൽ പ്രവർത്തിച്ചിരുന്ന സിപിഎം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read MoreCategory: Top News
എടാ മോനേ… ഷൈജു ഖാന്റെ തട്ടുകടയിലെ പൊറോട്ടയ്ക്കൊപ്പം കഞ്ചാവും; പൊറോട്ട വാങ്ങാൻ യുവാക്കളുടെയും കുട്ടികളുടെയും തിരക്കോട് തിരക്ക്; തട്ടുകടപൊളിച്ചടുക്കി എക്സൈസ്
ചാരുംമൂട്: നിരവധി കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. ചാരുംമൂട് പുതുപ്പള്ളിക്കുന്നത്ത് താമസിക്കുന്ന ഖാൻ മൻസിലിൽ ഷൈജു ഖാൻ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചാരുംമൂട് കേന്ദ്രീകരിച്ച് മൊത്തക്കച്ചവടക്കാർക്കും ചില്ലറ കച്ചവടക്കാർക്കും കഞ്ചാവ് വിതരണം ചെയ്തിരുന്ന ഇയാൾക്കെതിരേ നിരവധി കേസുണ്ടെന്ന് നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഇന്നലെ രാവിലെ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളിക്കുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിൽ 1.5 കിലോ കഞ്ചാവ് കണ്ടെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാവേലിക്കര താലൂക്കിലെ വിവിധ കോളജ്, സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്കുമുമ്പ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവ് വില്പന നടത്തിയ ഇയാൾക്കെതിരേ എക്സൈസ് കേസെടുക്കുകയും…
Read Moreഎംബാംചെയ്ത പെട്ടികൾക്ക് മുന്നിൽ ഉറ്റവരുടെ മുഖം ഒരുനോക്ക് കാണാനാവാതെ അലമുറയിട്ട് ബന്ധുക്കൾ; കൊച്ചി വിമാനത്താവളത്തിലെ കാഴ്ച ഏവരുടെയും കണ്ണുനനയ്ക്കുന്നത്…
കൊച്ചി: സ്വപ്നങ്ങളുടെ ചിറകിലേറി വിദേശത്തേക്ക് പറന്ന ഒരുപറ്റമാളുകൾ. ചൂടും മഴയും വകവെയ്ക്കാതെ രാപ്പകലന്തിയോളം ഉറ്റവർക്കായി പണിയെടുത്ത പ്രവാസികൾ. ഒരൊറ്റ നിമിഷംകൊണ്ട് ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർത്തെറിഞ്ഞത്. കുവൈത്തിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 33 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ തണുത്ത് വിറങ്ങലിച്ച് ഒരുപെട്ടിക്കുള്ളിൽ കിടക്കുന്ന ഉറ്റവരുടെ മുഖമൊന്നു കാണാൻ സാധിക്കാതെ ബന്ധുക്കൾ തേങ്ങലോടെ മൃതശരീരത്തിനരികെ കാത്തിരിക്കുന്ന കാഴ്ച കണ്ടുനിൽക്കാൻ പോലുമാവാത്തതാണ്. ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മിക്കവരുടേയും ശരീരങ്ങൾ. അതിനാൽത്തന്നെ പെട്ടി തുറന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്ന് കാണാൻ പോലും ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ സാധിക്കില്ല. പെട്ടിക്കു മുകളിൽ പതിച്ച മരണപ്പെട്ടവരുടെ ഫോട്ടോയിൽ നോക്കി അലമുറയിടുന്ന വീട്ടുകാരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിസഹായകരായി വിതുമ്പലോടെ ചുറ്റുമുള്ളവർ നിൽക്കുന്നു. ഉടൻതന്നെ ഇവരുടെ മൃതദേഹം അവരവരുടെ വീടുകളിലേക്കെത്തിക്കും.
Read Moreസ്വപ്നങ്ങൾ തകർത്തെറിഞ്ഞ കുവൈത്ത് ദുരന്തം; വിറങ്ങലിച്ച മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലെത്തി
കൊച്ചി: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 33 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ മൃതദേഹം മരണപ്പെട്ടവരുടെ വീടുകളിൽ എത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിച്ചേർന്നു.
Read Moreഇക്കൊല്ലത്തെ ഓണം നമുക്കൊരുമിച്ചുണ്ണാം അമ്മേ… അമ്മയ്ക്കും അനിയത്തിക്കും കൊടുത്ത വാക്ക് പാലിക്കാൻ ഇനി ആകാശ് ഇല്ല; തേങ്ങലടക്കാനാവാതെ കുടുംബം
പത്തനംതിട്ട: ഈ ഓണം ഒന്നിച്ചുണ്ണാമെന്ന് അമ്മയ്ക്കും അനിയത്തിക്കും വാക്ക് നൽകിയാണ് തന്നെ തേടിവരുന്ന ദുരന്തത്തെ അറിയാതെ ആകാശ് ഫോൺ വച്ചത്. പന്തളം സ്വദേശിയായ ഈ 32കാരനായിരുനാണ് തന്റെ കുടുംബത്തിന് താങ്ങും തണലുമായി നിന്നത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട ആകാശിന്റെ ലോകം അമ്മ ശോഭനയും അനിയത്തി ശാരിയുമായിരുന്നു. തന്റെ പ്രായമെത്തിയവർ കുടുംബം പുലർത്തുന്നതിനു മുന്നേതന്നേ ആ ചെറുപ്പക്കാരൻ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത് നോക്കിനടത്തി. അങ്ങനെയാണ് ആകാശ് വിദേശത്തേക്ക് പറന്നത്. എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായി ജോലിനോക്കിവരുകയായിരുന്നു. ഒന്നര വർഷക്കാലത്തിന് മുൻപായിരുന്നു ആകാശ് നാട്ടിലെത്തി മടങ്ങിയത്. ഇക്കൊല്ലത്തെ ഓണത്തിന് ഉറപ്പായും നാട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്നു മാസത്തെ ശമ്പള കുടിശിക കിട്ടാൻ ഉണ്ടെന്നു ദുരന്തതിന്റെ തലേന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി മകന്റെ വിളി പ്രതീക്ഷിച്ചിരിക്കവേയാണ് ആ അമ്മയെത്തേടി കുവൈത്തിലെ…
Read Moreകാക്കകളിൽ പക്ഷിപ്പനി; ചേർത്തലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം; സംസ്ഥാനത്ത് ആദ്യം
ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തലയിൽ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തില്‍ ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.
Read Moreപന്തീരാങ്കാവ് കേസ്: വീട്ടിൽ നിൽക്കാൻ താൽപര്യമില്ല, ഡൽഹിയിലേക്ക് മടങ്ങി പരാതിക്കാരി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതി മൊഴി നൽകിയ ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്. കൊച്ചിയിൽ ഇന്നലെ രാത്രിയോടെ എത്തിയ യുവതിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഭർത്താവിനെതിരെ വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ഡൽഹിയിൽ പോകണമെന്നും യുവതി മജിസ്ട്രേറ്റിനോടും ആവശ്യപ്പെട്ടു. തുടർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയെ പോലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി ഡൽഹിയിൽ നിന്ന് വിമാന മാർഗം യുവതിയെ കൊച്ചിയിൽ എത്തിച്ചത്. വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് ഭർത്താവിനെതിരേ ഗാർഹിക പീഡന പരാതി നൽകിയെന്നാണ് യുട്യൂബ് ചാനലിലൂടെ യുവതി വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴിമാറ്റിയതെന്ന് വീട്ടുകാരുടെ ആരോപണം.
Read Moreആനവണ്ടി വെള്ളം കുടിപ്പിക്കും; കെഎസ്ആർടിസി കുപ്പിവെള്ളക്കച്ചവടം തുടങ്ങുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി കുപ്പിവെള്ളം കച്ചവടം തുടങ്ങുന്നു. സർക്കാർ സംരംഭമായ കെഐഐഡിസിയുടെ ഹില്ലി അക്വാകുപ്പി വെള്ളമാണ് കെഎസ്ആർടിസി വില്പന നടത്തുന്നത്. ഇതിനായി ഹില്ലി അക്വാ കമ്പനി അധികൃതരുമായി കെഎസ്ആർടിസി കരാറിലേർപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ കുപ്പിവെള്ളം കച്ചവടം ആരംഭിക്കും. കെഎസ്ആർടിസിയുടെ സർവീസ് ബസുകൾ ഡിപ്പോകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലൂടെയാണ് കുപ്പിവെള്ളം വില്പന. യാത്രക്കാർക്കും പൊതുജനങ്ങൾക്കും വെള്ളം വിതരണം ചെയ്യും. 15 രൂപയാണ് കുപ്പിവെള്ളത്തിന്റെ വില. വെള്ളം വില്പന നടത്തുന്ന ജീവനക്കാർക്ക് കുപ്പി വെള്ളം ഒന്നിന് മൂന്നു രൂപ വീതംഇൻസെന്റീവായി ലഭിക്കും. വെള്ളം വില്പന കെഎസ്ആർടിസിക്കു മാത്രമല്ല, ജീവനക്കാർക്കും അധിക വരുമാനമാർഗമാകും. സർവീസ് നടത്തുന്ന ബസുകളിലെ കണ്ടക്ടർ, ഡ്രൈവർമാർ എന്നിവരാണ് ബസുകളിൽ വെള്ളം വില്പന നടത്തുക. ഡിപ്പോകളിലും ബസ് സ്റ്റേഷനുകളിലും ഡ്യൂട്ടിയിലുള്ള സ്റ്റേഷൻമാസ്റ്റർ മാർക്കാണ് വെള്ളം വില്പനയുടെ അധികാരം. വർക്ക് ഷോപ്പുകളിൽ വെഹിക്കിൾ സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ഡ്യൂട്ടിയിലുള്ള സിഎൽആർ വിഭാഗം…
Read Moreവ്ലോഗര്‍മാരുടെ ശ്രദ്ധയ്ക്ക്…വാഹനങ്ങളിലെ രൂപമാറ്റം; വീഡിയോകള്‍ നീക്കാൻ യുട്യൂബിന് കത്ത് നൽകിയെന്ന് സര്‍ക്കാര്‍
കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അപ്ലോഡ് ചെയ്യുന്ന വ്ലോഗര്‍മാരുടെയും യുട്യൂബര്‍മാരുടെയും വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുട്യൂബ് മോഡറേഷൻ ടീമിന് കത്ത് എഴുതിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വ്ലോഗര്‍മാരും യുട്യൂബര്‍മാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികളിലാണു വിശദീകരണം. വാഹനം രൂപമാറ്റം നടത്തിയാലും അപകടകരമായി വാഹനം ഓടിച്ചാലും ശക്തമായ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്കി. ഓണ്‍ലൈനില്‍ ലഭ്യമാകുന്ന നിയമലംഘന വീഡിയോകള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ യുട്യൂബിന് അയച്ച കത്തില്‍ പറയുന്നത്. കാമ്പസുകളില്‍ വാഹനങ്ങളുപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനമുണ്ട്. റിക്കവറി വാനുകളും ക്രെയിനുകളും വരെ കാന്പസുകളില്‍ കൊണ്ടുവരുന്നു. ഇതു നിരീക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ മറുപടി നല്കി. ബസുകളടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഡ്രൈവര്‍മാരുടെ കാബിനിലിരുന്ന് വീഡിയോ…
Read Moreഭൂലോക തട്ടിപ്പായ ലോകകേരളസഭ പിരിവുയന്ത്രം:പ്രസംഗമത്സരവും മൃഷ്ടാന്ന ഭോജനവുമാണ് സഭയുടെ സ്ഥിരം കാര്യപരിപാടിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഭൂലോക തട്ടിപ്പായി മാറിയ ലോകകേരളസഭ സിപിഎമ്മിന്റെ പിരിവു യന്ത്രമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോകകേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽനിന്നു വൻതോതിൽ പണം സമാഹരിച്ചത്. സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് ദക്ഷിണ നൽകിയാണ് ചില പ്രാഞ്ചിയേട്ടൻമാർ സഭാംഗത്വം നേടിയിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ലോകകേരളസഭ ഒരു മച്ചി പ്പശുവാണ്. നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദ്ദേശങ്ങളോ നടപ്പാക്കിയിട്ടില്ല. പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല. ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന്ന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടിയെന്നും ചെറിയാൻ…
Read More