കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു. ആകെ മരിച്ച 43 ഇന്ത്യാക്കാരിൽ 15 പേർ മലയാളികളാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ മിക്കതും കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആകെ 49 പേരാണു തീപിടിത്തത്തിൽ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം മരിച്ച 49 പേരിൽ 43 പേർ ഇന്ത്യക്കാരാണെന്നു ഡൽഹി എയർപോർട്ടിൽനിന്നു കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കീർത്തി വർധൻ സിംഗ് പറഞ്ഞു. കുവൈറ്റിലെത്തുമ്പോൾ സ്ഥിതിഗതികൾ വ്യക്തമാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മൃതദേഹങ്ങൾ വ്യോമസേനയുടെ വിമാനത്തിലാകും നാട്ടിൽ എത്തിക്കുക.മരിച്ച ആറു പേർ ഫിലിപ്പൈൻസ് സ്വദേശികളാണ്. ചികിൽസയിയിലുള്ള 26 പേരിൽ…
Read MoreCategory: Top News
ട്രോളിംഗ് നിരോധനത്തിൽ താരമായി മത്തി; 340 രൂപയെന്ന റിക്കാർഡ് വിലയിൽ; സ്പെഷൽ ഊണിന് ചാർജ് കൂട്ടി ഹോട്ടലുകൾ
കോട്ടയം: മത്തി(ചാള) റിക്കാര്‍ഡ് കുറിച്ചു. രണ്ടു ദിവസമായി കിലോ വില 320-340. ട്രോളിംഗ് നിരോധനത്തെത്തുടർന്നു ള്ള ലഭ്യതക്കുറവാണ് മീന്‍വില കുത്തനെ ഉയര്‍ത്തിയത്. ചൂണ്ടക്കാരും വലക്കാരും എത്തിക്കുന്ന മീനാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മത്തി വൈകാതെ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മറ്റിനം മീനുകള്‍ക്കും വില ഏറെ വര്‍ധിച്ചു. മോത-580, തള-400, കേര-480, ഉഴുവല്‍-200, ചെമ്പല്ലി- 240, കിളി-260, അയല-320 എന്നിങ്ങനെയാണ് ഇന്നലെ വില. ട്രോളിംഗ് നിരോ ധനം കഴിയാതെ മീന്‍വിലയില്‍ കുറവു വരില്ല. മീന്‍വില വര്‍ധിച്ചതോടെ ഹോട്ടലുകളിൽ സ്പെഷല്‍ ഊണിന് നിരക്കുകൂട്ടി.ഇറച്ചിവിലയും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. പോത്തിറച്ചി 430, പന്നി-380-400, കോഴി- 170 എന്ന നിരക്കിലാണ്. ഇറച്ചിയുടെ വില നിയന്ത്രിക്കാന്‍ തദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. കേരളത്തില്‍ മാംസവില ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്. ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയാണ് മാംസത്തിന് ഓരോ പഞ്ചായത്തിലും ഓരോ നിരക്ക് വരാന്‍ കാരണമായിരിക്കുന്നത്.
Read Moreസുരേഷ് ഗോപിക്ക് ഒരുമുഴം മുന്‍പേ സിപിഎം; ശാരദാസിൽ സിപിഎം പ്രവർത്തകരായ സ്ത്രീകൾ എത്തിയത് നടൻ സുരേഷ് ഗോപിയെ കാണാൻ
കണ്ണൂർ: കണ്ണൂരിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സന്ദർശന ലിസ്റ്റിൽ ഇ.കെ. നായനാരുടെ ‘ശാരദാസും’ഉൾപ്പെട്ടതോടെ സിപിഎം നേതൃത്വം ഞെട്ടലിലായിരുന്നു. പ്രാദേശിക നേതൃത്വം സന്ദർശന തലേന്നുതന്നെ ശാരദ ടീച്ചറെ സന്ദർശിച്ചു. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നു ശാരദ ടീച്ചർ പറഞ്ഞെങ്കിലും രാഷ്ട്രീയമുണ്ടെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽപോലും എത്താതെയാണ് മാടായിക്കാവിലെ സന്ദർശനത്തിനു ശേഷം കല്യാശേരിയിൽ ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണാൻ സുരേഷ് ഗോപി എത്തിയത്. ഉച്ചഭക്ഷണം ഉൾപ്പെടെ സുരേഷ് ഗോപിക്കുവേണ്ടി ശാരദാസിൽ തയാറാക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ വരവറിഞ്ഞ് സ്ത്രീകളടക്കമുള്ള സിപിഎം പ്രവർത്തകർ ശാരദാസിൽ എത്തിയിരുന്നു. എന്നാൽ, സിനിമാതാരമായ സുരേഷ് ഗോപിയെ കാണാനാണു തങ്ങൾ എത്തിയതെന്നായിരുന്നു സ്ത്രീകൾ മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനിടെ, ടീച്ചറെ കാണാൻ വന്നത് ആത്മബന്ധത്തിന്റെ ഭാഗമായാണെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും “തൃശൂരിന് പുറമേ…
Read Moreലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി ഇന്ത്യ തുടരും; ഇന്ത്യക്ക് 6.6 ശതമാനം ജിഡിപി വളർച്ച പ്രവചിച്ച് ലോകബാങ്ക്
ന്യൂഡൽഹി: നടപ്പ് സാന്പത്തികവർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം മെച്ചപ്പെടുത്തി ലോകബാങ്ക്. 20 ബേസിസ് പോയിന്റ് ഉയർത്തി 6.6 ശതമാനം വളർച്ചയാണ് ലോകബാങ്കിന്റെ പ്രവചനം. ജനുവരിയിൽ പ്രവചിച്ച 6.4 ശതമാനത്തിനു മുകളിലാണിത്. ലോകത്ത് അതിവേഗം വളരുന്ന സാന്പത്തികശക്തിയായി ഇന്ത്യ തുടരും. ഉത്പാദന-നിർമാണ മേഖല പ്രതീക്ഷിച്ചതിലും ശക്തി കൈവരിക്കും. നിക്ഷേപം വർധിക്കുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. അടുത്ത സാന്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.5 ശതമാനത്തിൽനിന്ന് 6.7 ശതമാനത്തിലേക്കും ലോകബാങ്ക് ഉയർത്തിയിട്ടുണ്ട്. നടപ്പു സാന്പത്തികവർഷത്തെ ഇന്ത്യയുടെ വളർച്ചാഅനുമാനം ഏഴു ശതമാനത്തിൽനിന്ന് 7.2 ശതമാനമാക്കി റിസർവ് ബാങ്ക് ഇക്കഴിഞ്ഞ പണനയ അവലോകനത്തിൽ പുനഃക്രമീകരിച്ചിരുന്നു. 6.8 ശതമാനമാണ് ഈ വർഷം ഇന്ത്യക്ക് മോർഗൻ സ്റ്റാൻലി പ്രവചിക്കുന്ന വളർച്ച.
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; മൊഴിമാറ്റം വിശദമായി അന്വേഷിക്കണമെന്ന് വനിതാ കമ്മീഷന്
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യം കൃത്യമായി പരിശോധിക്കുകയും വിശദമായി അന്വേഷിക്കുകയും ചെയ്യണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. പെണ്‍കുട്ടിയുടെ മൊഴിമാറ്റം ഗൗരവമായി കാണുന്നു. മൊഴി മാറ്റുന്നതിന് മറ്റു സമ്മര്ദങ്ങളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും ഒരു വിധ സമ്മര്‍ദത്തിനും വിധേയമാകാത്ത വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. സംഭവശേഷം പറവൂരിലെ വീട്ടിലെത്തി നേരിട്ട് സംസാരിച്ചപ്പോള്‍ യാതൊരു വിധ സമ്മര്‍ദവുമില്ലാതെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നു. വനിതാ കമ്മീഷന്റെ കൗണ്‍സിലറോടും കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടി വേണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
Read Moreമകൾക്ക് പത്തുവയസായെങ്കിലും ആർത്തവമായില്ല; ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും കുടുംബവും; ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പത്ത് വയസുകാരിയുടെ ആവശ്യം തള്ളി ഹൈക്കോടതി. പത്ത് വയസ് പൂര്‍ത്തിയായെങ്കിലും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.പത്ത് വയസിന് മുമ്പേ കോവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ല. ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു 10 വയസുകാരിയുടെ ആവശ്യം. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്ത് വയസെന്ന പ്രായപരിധി സാങ്കേതികമെന്നുമായിരുന്നു വാദം. എന്നാല്‍ 10 മുതല്‍ 50 വയസ് വരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം നിലപാടില്‍ ഇടപെടാന്‍ ആകില്ലെന്ന് ഹൈക്കോടതി…
Read Moreഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന എല്‍ഡിഎഫ് പരസ്യം അറംപറ്റി; സിപിഎമ്മിനെ കുടഞ്ഞ് കുഞ്ഞാലിക്കുട്ടി; നീക്കുപോക്ക് സാധ്യതകൾ ഇനിയില്ല
കോഴിക്കോട്: സിപിഎമ്മിനെതിരേ അന്പരപ്പിക്കുന്ന വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയിലായിരുന്നു പരിഹാസം നിറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമർശനം. ഇടതില്ലെങ്കില്‍ ഇന്ത്യയില്ല എന്ന എല്‍ഡിഎഫ് പരസ്യം അറംപറ്റിയെന്ന പരിഹാസവുമായാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി ആക്ഷേപിച്ചു.ഇടതില്ലെങ്കില്‍ ന്യൂനപക്ഷ പൗരന്മാര് രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് സിപിഎം ഉണ്ടാക്കിയിരുന്നത്. കോണ്‍ഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരന്മാര് ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊന്നാനിയിൽ ലീഗ് പുറത്താക്കിയ ആളെ സിപിഎം ചിഹ്നം കൊടുത്തു മത്സരിപ്പിച്ചു. ഇത്തവണത്തെ അവിടത്തെ പരീക്ഷണത്തില്‍ ലീഗിനെ വിഭജിക്കാനും ശ്രമിച്ചു. ലീഗ് പുറത്താക്കി എന്ന ഏക മഹത്വമാണ് ഇടത് സ്ഥാനാർഥിക്ക് ഉണ്ടായിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഇത്രത്തോളം രൂക്ഷമായി സിപിഎമ്മിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നത് ആദ്യമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മലബാറില്‍ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷവോട്ടുകളില്‍ കണ്ണും നട്ട് സിപിഎം നടത്തിയ…
Read Moreവിൽക്കപ്പെട്ട കനികൾ… ലോക്സഭാ പരാജയത്തിന് പിന്നാലെ ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളെ തള്ളി എം.വി. ജയരാജൻ; എതിരാളികൾ ഇവരെ വിലയ്ക്കു വാങ്ങിയെന്ന ഗുരുതര ആരോപണവും
കണ്ണൂർ: സമൂഹ മാധ്യമങ്ങളിലെ സജീവ ഇടതുപക്ഷ ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെയുള്ളവയെ സംശയിക്കേണ്ടിയിരിക്കുന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജൻ. ഇത്തരം ഗ്രൂപ്പുകളെ ചിലർ വിലയ്ക്കു വാങ്ങി ഇടതുപക്ഷത്തിനെതിരേയുള്ള ആയുധമാക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു. ചെറുപ്പക്കാർ സമൂഹ മാധ്യമങ്ങിൽ കൂടുതൽ സമയം ചെലവഴിച്ചതും അതു മാത്രം വിശ്വസിച്ചതുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ പാർട്ടി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയുടെയും പശ്ചാത്തലത്തിലാണ് എം.വി. ജയരാജൻ ഈ ഒരു പരാമർശം നടത്തിയത്.” സമൂഹ മാധ്യമങ്ങളിൽ മാത്രം സജീവമാകുന്ന പ്രവണത ചെറുപ്പക്കാർക്കിടയിൽ വർധിച്ചിട്ടുണ്ട്. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായി. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിങ്ങനെ പ്രത്യക്ഷത്തിൽ ഇടത്പക്ഷമെന്ന് നമ്മൾ കരുതുന്ന പലഗ്രൂപ്പുകളെയും നമ്മൾ പലരും അന്ധമായി ആശ്രയിക്കുന്ന പ്രവണതയുണ്ട്.…
Read Moreറേഷൻ കടകൾക്കു പൂട്ടുവീഴുമോ? പഞ്ചസാരയില്ല, മണ്ണെണ്ണെയില്ല, ഗോതമ്പില്ലേയില്ല… ലോറി സമരമായതിനാൽ അരിയും എത്തുന്നില്ല; മറുപടിനൽകി മടുത്തെന്ന് വ്യാപാരികൾ
ചെങ്ങന്നൂർ: സംസ്ഥാനത്ത് റേഷൻ കടകൾക്കു പൂട്ടുവീഴാൻ സാധ്യത. നിലവിൽ ഭാഗികമായി മാത്രമാണ് ഭൂരിപക്ഷം സ്ഥലങ്ങളിലും റേഷൻ കടകൾ പ്രവർത്തിക്കുന്നത്. മണ്ണെണ്ണ, പഞ്ചസാര, ഗോതമ്പ്, ആട്ട എന്നിവ കടകളിൽ ഇല്ലാതായിട്ട് മാസങ്ങളായി. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് നൽകിവന്നിരുന്ന പഞ്ചസാര നിർത്തലാക്കിയിട്ട് ആറു മാസവും മണ്ണെണ്ണ ലഭ്യമല്ലാതായിട്ട് അഞ്ചുമാസവും പിന്നിടുന്നു. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡുടമകൾക്ക് മണ്ണെണ്ണ നിർത്തിയിട്ട് രണ്ടുവർഷമായി. മുൻഗണന വിഭാഗത്തിനു മാസം തോറും ലഭിച്ചിരുന്ന മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കലാക്കി. മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലീറ്ററും പിങ്ക് കാർഡിന് അര ലീറ്ററുമാണ് നൽകി വന്നിരുന്നത്. എന്നാൽ, ഇത്തവണ ഇതും ഇല്ലാതായ അവസ്ഥയിലാണ്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങൾ ഉൾക്കൊള്ളുന്ന അര ലിറ്റർ മണ്ണെണ്ണ ഇനിയും വിതരണം ആരംഭിച്ചിട്ടില്ല. മണ്ണെണ്ണയുടെ മൊത്ത വിതരണക്കാർ സ്റ്റോക്ക് എടുക്കാത്തതാണ് വിതരണം നടക്കാത്തതിനു കാരണമായി പറയുന്നത്. ഒരു ജില്ലയിൽ ഒന്നോ രണ്ടോ…
Read Moreപോലീസിനെക്കുറിച്ച് ജനങ്ങളുടെ പരാതികള്‍ തുടരുന്നു; സേനയെ നന്നാക്കാൻ എന്തുചെയ്തുവെന്നറിയിക്കണം; എല്ലാവരും തുല്യരാണെന്ന കാര്യം ഓർമിപ്പിച്ച് കോടതി
കൊച്ചി:കൊളോണിയല്‍ കാലത്തല്ല, എല്ലാവരും തുല്യരാണെന്ന് ആഹ്വാനംചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണ് ജീവിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസ് സ്റ്റേഷനില്‍ പേടിക്കാതെ കയറിച്ചെല്ലാനാകണമെന്ന് കോടതി. പോലീസ് സേനയെ പരിഷ്കൃതരാക്കാന്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന പോലീസ് മേധാവി അറിയിക്കണമെന്ന് ഹൈക്കോടതി. പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് പല നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മോശം പെരുമാറ്റത്തെക്കുറിച്ച് ജനങ്ങളുടെ പരാതികള്‍ തുടരുകയാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രകോപനമുണ്ടായാലും അതേ നാണയത്തില്‍ പ്രതികരിക്കുകയല്ല വേണ്ടത്. ഭരണഘടനാനുസൃതമായി, സംസ്കാരത്തോടെ പെരുമാറണം. പോലീസുകാരെ പരിഷ്കൃതരാക്കുന്നതിന് ആവശ്യമായ നടപടികള്‍ മേധാവികള്‍ സ്വീകരിക്കണം.
Read More