ഹോട്ടലു കളുടെ അടുക്കളകളിൽ കാമറ സ്ഥാപിച്ച് അടുക്കള കണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

cctvകൊ​ച്ചി: ഹോ​ട്ട​ലു​ക​ളി​ലെ അ​ടു​ക്ക​ള​യി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കു അടുക്കള കാ​ണാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം.

നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്ക​ണ​മെ​ന്ന​തു ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കാനു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​യി ഹോ​ട്ട​ൽ​ഭ​ക്ഷ​ണം മാ​റാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണം.

ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണം. ഇ​തി​നാ​യി റ​വ​ന്യൂ, ആ​രോ​ഗ്യ, ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ർ ര​ണ്ടു മാ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.  ഡോ. ​സ​ജീ​വ് ഭാ​സ്ക​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

Related posts