സാക്ഷികൾ ഉറക്കത്തിൽ..! റീടാറിംഗിന് അടിയിൽ  കാ​മ​റ സെ​ൻ​സ​റു​ക​ൾ അ​ക​പ്പെ​ട്ടു;   ദേ​ശീ​യ പാ​ത​യി​ലെ വേ​ഗ കാ​മ​റ​ക​ൾ  പ്രവർത്തന രഹിതം

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ആ​ല​പ്പു​ഴ ന​ഗ​രം മു​ത​ൽ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​രൂ​ർ​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ദേ​ശീ​യ പാ​ത​യി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന കാ​മ​റ​ക​ൾ​മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ ഭാ​ഗ​മാ​യി ന​ട​ത്തി​യ ടാ​റിം​ഗി​ന​ട​യി​ൽ കാ​മ​റ സെ​ൻ​സ​റു​ക​ൾ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. സെ​ൻ​സ​റി​ന് മു​ക​ളി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്പോ​ഴാ​യി​രു​ന്നു വേ​ഗ​ം നി​ർ​ണ​യി​ക്കു​ക​യും അ​മി​ത വേ​ഗ​ത്തിലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ചി​ത്രം പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്ന​ത്.

തോ​ട്ട​പ്പ​ള്ളി മു​ത​ൽ ചേ​ർ​ത്ത​ല വ​രെ​യു​ള്ള ഭാ​ഗ​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ന്പൂ​ർ​ണ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ടാ​റിം​ഗി​ന് മു​ക​ളി​ൽ പു​തി​യ പാ​ളി ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് സെ​ൻ​സ​റു​ക​ൾ ടാ​റിം​ഗ് പാ​ളി​ക്ക​ടി​യി​ലാ​യ​ത്. ചേ​ർ​ത്ത​ല ത​ങ്കി ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള വേ​ഗ​നി​ർ​ണ​യ കാ​മ​റ മാ​ത്ര​മാ​ണ് ഇപ്പോൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് അ​ധി​കൃ​ത​ർ കാ​മ​റ​ക​ളു​ടെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സെ​ൻ​സ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും ടാ​റിം​ഗി​ന് മു​ന്പ് ഇ​ത് മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഹൈ​വേ പോ​ലീ​സ് അ​ട​ക്കം കാ​മ​റ​ക​ളു​ടെ ചു​മ​ത​ല​യു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​ൻ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​മെ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Related posts