തീ​ര​ത്തു ചാ​ക​ര, മീ​ൻ വി​ല കു​റ​ഞ്ഞു! 250 രൂ​​​പ​​​വ​​​രെ വി​​​ല​​​വ​​​ന്ന ചാ​​​ള​​​യ്ക്കും അ​​​യി​​​ല​​​യ്ക്കും ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി 60 രൂ​​​പ മു​​​ത​​​ൽ 80 രൂ​​​പ​​​വ​​​രെ​​​യാ​​​യി

തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ചാ​​​ക​​​ര; മ​​​ത്സ്യ​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ വി​​​ല​​​യി​​​ല്ലാ​​​തെ ക​​​ട​​​ൽ​​​മ​​​ത്സ്യ​​​ങ്ങ​​​ൾ.

ശ​​​ക്ത​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ പ​​​ത്തു​​​ദി​​​വ​​​സം മു​​​മ്പ് കി​​​ലോ​​​യ്ക്കു 250 രൂ​​​പ​​​വ​​​രെ വി​​​ല​​​വ​​​ന്ന ചാ​​​ള​​​യ്ക്കും അ​​​യി​​​ല​​​യ്ക്കും ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി 60 രൂ​​​പ മു​​​ത​​​ൽ 80 രൂ​​​പ​​​വ​​​രെ​​​യാ​​​യി. വീ​​​ട്ടു​​​മു​​​റ്റ​​​ത്തേ​​​ക്കു ബൈ​​​ക്കി​​​ൽ മ​​​ത്സ്യ​​​വു​​​മാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ 100 – 120 രൂ​​​പ​​​യ്ക്കാ​​​ണു വി​​​ൽ​​​ക്കു​​​ന്ന​​​ത്. അ​​​യി​​​ല​​​യോ​​​ളം വ​​​ലി​​​പ്പ​​​മു​​​ള്ള ചെ​​​റി​​​യ വ​​​റ്റ​​​യ്ക്ക് 50 രൂ​​​പ​​​മാ​​​ത്രം.

കൊ​​​ഴു​​​വ​​​യ്ക്ക് 60 രൂ​​​പ. ഫി​​​ലോ​​​പ്പി​​​ക്കും മ​​​ഞ്ഞ​​​ക്കോ​​​ര​​​യ്ക്കും 60 – 70 രൂ​​​പ. മു​​​ന്നൂ​​​റു രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന കൂ​​​ന്ത​​​ളി​​​നു നൂ​​​റു രൂ​​​പ​​​യാ​​​ണു വി​​​ല. വി​​​പ​​​ണി​​​യി​​​ൽ വ​​​ലി​​​യ മ​​​ത്സ്യ​​​ങ്ങ​​​ൾ കു​​​റ​​​വാ​​​ണ്. ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​​വും പേ​​​മാ​​​രി​​​യും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​വും മൂ​​​ല​​​മു​​​ള്ള വി​​​ല​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​വും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

ആ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. വി​​​ല​​​ക്കു​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും മാ​​​റി​​​യ​​​ശേ​​​ഷം ക​​​ട​​​ലോ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ത്സ്യ​​​ക്കൊ​​​യ്ത്താ​​​ണ്. അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും മീ​​​ൻ എ​​ത്തു​​​ന്നു​​​ണ്ട്. വി​​​ല കു​​​റ​​​യു​​​ന്ന​​​തി​​​ന് ഇ​​​തെ​​​ല്ലാ​​​മാ​​​ണു കാ​​​ര​​​ണം.

Related posts