മന്ത്രി മൊയ്തീന് ഇനി ചക്ക മട്ടൻ കറി കഴിക്കാം; പ്രിയതമയുടെ കൈപ്പുണ്യത്തിൽ

വ​ട​ക്കാ​ഞ്ചേ​രി: മ​ന്ത്രി എ.​സി. മൊ​യ്തീ​ന് ഇ​നി ഉൗ​ണി​നോ​പ്പം ഭാ​ര്യ​യു​ണ്ടാ​ക്കു​ന്ന ഏ​റെ സ്വാ​ദി​ഷ്ട​മാ​യ ച​ക്ക മ​ട്ട​ൻ ക​റി ക​ഴി​ക്കാം. തീ​ർ​ന്നി​ല്ല. ച​ക്ക​ക്കു​രു പാ​യ​സം, ച​ക്ക അ​ച്ചാ​ർ, പ​ഴ​വ​ട, സാ​ൻ​വി​ച്ച് എ​ന്നി​വ​യും രു​ചി​ക്കാം. പ​ത്നി ഉ​സൈ​ബാ ബീ​വി ഈ ​വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​ദ​ഗ്ദ പ​രി​ശീ​ല​നം നേ​ടി.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ആ​ര്യം പാ​ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ ആ​ർ​മി​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി കേ​ര​ള വ​ർ​മ പൊ​തു​ വാ​യന​ശാ​ലയി​ലെ വ​നി​താ വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ ഉ​സൈ​ബ ഏ​ക​ദി​ന പ​രി​ശീ​ല​നം നേ​ടി​യ​ത്.

ഇ​തോ​ടൊ​പ്പം വ​നി​താ വേ​ദി​യു​ടെ മ​റ്റ് അം​ഗ​ങ്ങ​ളും ക​ണ്ണി​ക​ളാ​യി. കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ച​ക്ക​യെ താ​ര​മാ​ക്കി​ക്കൊ​ണ്ട് ഗ്രീ​ൻ ആ​ർ​മി ഇ​തി​ന​കം​ത​ന്നെ നി​ര​വ​ധി വ​നി​ത​ക​ൾ​ക്കാ​ണ് ച​ക്ക വി​ഭ​വ​ങ്ങ​ൾ ത​യ്യാ​റാ​ക്കാ​ൻ പ​രി ശീ​ല​നം ന​ൽ​കി​യി​ട്ടു​ള്ള​ത്.

മ​ട്ട​ൻ ചേ​ർ​ക്കാ​തെ ച​ക്ക മ​ട​ലും, ചു​ള​യും ഉ​പ​യോ​ഗി​ച്ചാ​ണ് ച​ക്ക മ​ട്ട​ൻ ക​റി ത​യ്യാ​റാക്കു​ന്ന​ത്. മ​ട്ട​ൻ ഇ​ല്ലെ​ങ്കി​ലും മ​ട്ട​നേ​ക്കാ​ൾ രു​ചി ഈ ​വി​ഭ​വ​ത്തി​നു​ണ്ട്. ച​ക്ക​ക്കു​രു പാ​യ​സ​വും ഏ​റെ വൈ​വി​ധ്യ​പൂ​ർ​ണ​മാ​ണ്. പ​ഴ വ​ട​യും, സാ​ൻഡ്‌വി​ച്ചും എ​ല്ലാ പ്രാ​യ​ക്കാ​രു‌ടേ​യും നാ​വി​ൽ കൊ​തി പ​ട​ർ​ത്തു​ന്ന​താ​ണ്.

ഗ്രീ​ൻ ആ​ർ​മി പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ ച​ക്ക വെ​ട്ടി പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​വ​ർ​മ പൊ​തു​വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​മു​ര​ളി അ​ധ്യ ക്ഷ​ത വ​ഹി​ച്ചു. വ​നി​താ​വേ​ദി അ​ധ്യ​ക്ഷ ലി​സി കോ​ര, ഉ​സൈ​ബാ ബീ​വി, ഷ​ഫി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എം.​സു​മ​തി, ടി. ​പാ​ർ​വ​തി, ടി.​എ​ൻ. ഗി​രി​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts