ജില്ലയിൽ വ്യാജ വാറ്റ് സജീവം;മിന്നൽ പരിശോധനയുമായി ലഹരി വിരുദ്ധ സ്ക്വാഡ്; അഞ്ച് ദിവസത്തിനിടെ പിടികൂടി നശിപ്പിച്ചത് 300 ലിറ്റർ കോട


കോ​ട്ട​യം: ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വാ​റ്റു ചാ​രാ​യ​വും കോ​ട​യും വാ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ചാ​മം​പ​താ​ൽ വ​ട​ക്കേ ചു​ഴി​ക്കു​ന്നേ​ൽ ഷാ​ജി (58) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പ​ള്ളി​ക്ക​ത്തോ​ട് ചാ​മം​പ​താ​ലി​ൽ നി​ന്നും മ​ണി​മ​ല പൊ​ന്ത​ൻ​പു​ഴ​യി​ൽ നി​ന്നു​മാ​ണ് മൂ​ന്ന് ലീ​റ്റ​ർ ചാ​രാ​യ​വും 150 ലീ​റ്റ​ർ കോ​ട​യും പി​ടി​കൂ​ടി​യ​ത്.

ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ജ വാ​റ്റ് ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യ്ക്കു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.തു​ട​ർ​ന്നു നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ​ള്ളി​ക്ക​ത്തോ​ട് ചാ​മം​പ​താ​ലി​ലും പൊ​ന്ത​ൻ​പു​ഴ​യി​ലും വാ​റ്റ് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഷാ​ജി​യു​ടെ പ​ക്ക​ൽ മൂ​ന്ന് ലീ​റ്റ​ർ ചാ​രാ​യ​വും 30 ലീ​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

പൊ​ന്ത​ൻ​പു​ഴ വ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 120 ലീ​റ്റ​ർ കോ​ട ക​ണ്ടെ​ത്തി​യ​ത്. പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്.ഈ ​സം​ഭ​വ​ത്തി​ൽ മ​ണി​മ​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ലിറ്റ​ർ ചാ​രാ​യ​വും 300 ലീ​റ്റ​ർ കോ​ട​യു​മാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട് എ​സ്എ​ച്ച്ഒ ജി. ​സു​നി​ൽ, മ​ണി​മ​ല എ​സ്എ​ച്ച​ഒ ബി. ​ഷാ​ജി​മോ​ൻ എ​സ്ഐ​മാ​രാ​യ ഏ​ലി​യാ​സ് പോ​ൾ, ജോ​മോ​ൻ, വി​ദ്യാധ​ര​ൻ, എ​എ​സ്​ഐ​മാ​രാ​യ ഷി​ബു, സെ​ബാ​സ്റ്റ്യ​ൻ സി​പി​ഒ​മാ​രാ​യ ഷി​ൻ​സ്, അ​ൻ​സിം, ശ്രീ​ജി​ത്ത്, ര​ഞ്ജി​ത്ത്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​തീ​ഷ് രാ​ജ്, ശ്രീ​ജി​ത്ത് ബി. നാ​യ​ർ, തോം​സ​ണ്‍ കെ. ​മാ​ത്യു, കെ. ​ആ​ർ. അ​ജ​യ​കു​മാ​ർ, എ​സ്. അ​രു​ണ്‍, ഷ​മീ​ർ സ​മ​ദ്, പി.​എം. ഷി​ബു, വി.​കെ. അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​രും ദിവസങ്ങളിൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment