പ​ട്ടാ​ഴി​യി​ല്‍ ചാ​രാ​യ വേ​ട്ട: ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍;  വിൽപനയ്ക്കായി കാറിൽ കൊണ്ടു പോകുന്നതിനിടെയാണ് അറസ്റ്റ്

പ​ത്ത​നാ​പു​രം : പ​ട്ടാ​ഴി​യി​ൽ വ​ൻ ചാ​രാ​യ വി​ൽ​പ്പ​ന കേ​ന്ദ്രം ജി​ല്ലാ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. 75 ലി​റ്റ​ർ ചാ​രാ​യ​വും 575 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​ത്ത​നാ​പു​രം പ​ട്ടാ​ഴി ഏ​റ​ത്ത് വ​ട​ക്ക് ലീ​ല ഭ​വ​ന​ത്തി​ൽ സ​ലി​ൻ(42), ത​ല​വൂ​ർ പാ​ണ്ടി​ത്തി​ട്ട രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷ് കു​മാ​ർ(39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ എ ​എ​സ് ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ഷാ​ഡോ സം​ഘ​വും ജി​ല്ലാ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഒ​രാ​ഴ്ച​യാ​യി ഈ ​ചാ​രാ​യ വി​ല്പ​ന​ക്കാ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യി​രു​ന്ന ചാ​രാ​യ വി​ൽ​പ്പ​ന ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ആ​വ​ശ്യ​ക്കാ​ർ എ​ന്ന രീ​തി​യി​ൽ സ​മീ​പി​ച്ച് ലി​റ്റ​റി​ന് 1000 രൂ​പ വി​ല​പ​റ​ഞ്ഞു ഉ​റ​പ്പി​ച്ചു.

50 ലി​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് ന​ൽ​കു​വാ​നാ​യി കാ​റി​ൽ കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ഒ​ന്നാം പ്ര​തി സ​ലി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ട​യും വാ​റ്റു​പ​ക​ര​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇ​വ​ർ മു​ൻ സ്പി​രി​റ്റ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

എ​ക്സൈ​സ് സി ​ഐ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി ​കൃ​ഷ്ണ​കു​മാ​ർ ഇ​ന്റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദി​ലീ​പ്, ഷി​ഹാ​ബ് ,റെ​ജി ,സ​ഹീ​ർ​ഷ പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ നി​ഷാ​ദ്, ശ്രീ​കു​മാ​ർ, സി ​ഇ ഓ ​മാ​രാ​യ അ​നി​ൽ​കു​മാ​ർ ,ടോ​മി, പ്ര​സ​ന്ന​ൻ വൈ​ശാ​ഖ് ,സു​നി​ൽ, ഗം​ഗ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Related posts