ട്വന്‍റി പ്ലസ് കൂട്ടായ്മയിൽ ചെണ്ടുമല്ലി വസന്തം..! 25 ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘശ​ക്തി​യി​ൽ വിരിഞ്ഞത് നൂറുമേനി ചെണ്ടുമല്ലി; പൂവിന്‍റെ കാര്യത്തിലെങ്കിലും നമുക്ക് ആരേയും ആശ്രയിക്കാതെ നേടാനാകുമെന്ന് കാട്ടി യുവാക്കൾ

അ​രി​ന്പൂ​ർ: ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ യു​വാ​ക്ക​ളു​ടെ സം​ഘശ​ക്തി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​ടെ വ​സ​ന്തം വി​രി​ഞ്ഞു.എ​റ​വ് ക​പ്പ​ൽ​പ്പ​ള്ളി​യ്ക്ക​ടു​ത്ത് റോ​ഡ​രി​കി​ലെ പ​റ​ന്പി​ലാ​ണ് മ​ഞ്ഞ ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ൾ ഓ​ണ​പ്പൂ​ക്ക​ള​ങ്ങ​ളി​ലേ​ക്ക് വി​രി​ഞ്ഞ​ത്. ട്വ​ന്‍റി പ്ല​സ് ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ 25 ചെ​റു​പ്പ​ക്കാ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​ഓ​ണ​പ്പൂ​വു​ക​ളു​ടെ വി​ള​വെ​ടു​പ്പ്.

നാ​ട്ടു​കാ​രും മും​ബൈ മ​ല​യാ​ളി​യു​മാ​യ കി​ട​ങ്ങ​ൽ ജോ​ർ​ജി​ന്‍റെ റോ​ഡ​രി​കി​ലെ 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ​വ​ർ പൂ​കൃ​ഷി​യി​റ​ക്കി​യ​ത്. പൂ​കൃ​ഷി ചെ​യ്യാ​ൻ സൗ​ജ​ന്യ​മാ​യാ​ണ് ജോ​ർ​ജ് സ്ഥ​ലം ന​ൽ​കി​യ​ത്. മ​ണ്ണു​ത്തി​യി​ലെ സ്വ​കാ​ര്യ ഫാ​മി​ൽ​നി​ന്ന് ര​ണ്ടാ​യി​രം തൈ​ക​ൾ കൊ​ണ്ടു​വ​ന്ന് ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചി​ന് ന​ട്ടു. 56 ദി​വ​സം കൊ​ണ്ട് പൂ​ക്ക​ൾ വി​രി​ഞ്ഞു.

മ​ഞ്ഞ, ചു​വ​പ്പ് എ​ന്നി​ങ്ങ​നെ​യുള്ള ചെ​ണ്ടു​മ​ല്ലി തൈക​ളാ​ണ് ന​ട്ട​ത്. ആ​ദ്യം വി​രി​യു​ന്ന​ത് മ​ഞ്ഞ​ചെ​ണ്ടു​മ​ല്ലി, ഇ​നി വി​രി​യാ​നു​ള്ള​ത് ചു​വ​പ്പ് ചെ​ണ്ടു​മ​ല്ലി.പ​ശു​വി​ന്‍റെ മൂ​ത്ര​വും ക​പ്പ​ല​ണ്ടി വേ​പ്പി​ൻ പി​ണ്ണാ​ക്കു​ക​ളും ചാ​ണ​ക​വും ല​യി​പ്പി​ച്ചെ​ടു​ത്തു​ണ്ടാ​ക്കി​യ വ​ള​മാ​ണ് പൂ​കൃ​ഷി വ​ള​രാ​നി​ട്ട​ത്. കീ​ട​ങ്ങ​ളെ തു​രു​ത്താ​ൻ വേ​പ്പെ​ണ്ണ​യും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ന​ത്ത് ജൈ​വ കീ​ട​നാ​ശി​നി​യും അ​ടി​ച്ചു.

അ​ങ്ങ​നെ ത​രി​ശാ​രി കി​ട​ന്ന സ്ഥ​ലം പൂ​ന്തോ​ട്ട​മാ​ണ്. ഒ​രു ചെ​ടി​യി​ൽ ഒ​രു ത​വ​ണ അ​ഞ്ച് പൂ​ക്ക​ൽ​വീ​തം വി​രി​യും ഇ​ങ്ങ​നെ നാ​ലു​ത​വ​ണ വി​ള​വെ​ടു​ക്കാ​മെ​ന്ന് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്ന് പൂ​ക്ക​ൾ കൊ​ണ്ടു​വ​രു​ന​ത് ഒ​ഴി​വാ​ക്കാ​നും ന​മ്മു​ടെ നാ​ട്ടി​ൽ ത​ന്നെ പൂ​ക്ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​ന്നു​രാ​വി​ലെ മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ പൂ​ക്ക​ൾ പ​റി​ച്ച് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ക്ക​ൾ മാ​ത്ര​മ​ല്ല നൂ​റു സെ​ന്‍റ് സ്ഥ​ല​ത്ത് ഈ ​യു​വാ​ക്ക​ൾ പച്ചക്കറിയും കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്.

Related posts