ജീവന്‍റെ കൈ നീട്ടി സ്നേഹത്തോടെ അവർ വിളിച്ചു… ബോസ്കോ പൂച്ചേ….

അ​ന്പ​ല​പ്പു​ഴ: തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ പൂ​ച്ച​യ്ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വ​ൻ തി​രി​കെ ന​ൽ​കി. അ​ന്പ​ല​പ്പു​ഴ ആ​മ​യി​ട മ​ണി​മ​ന്ദി​ര​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ ബോ​സ്കോ എ​ന്ന പൂ​ച്ച​യു​ടെ ജീ​വ​നാ​ണ് വീ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം തി​രി​കെ ല​ഭി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് വീ​ട്ടി​ൽ വെ​ച്ച് പൂ​ച്ച​യെ തെ​രു​വുനാ​യ ക​ടി​ച്ച​ത്. ക​ടി​യേ​റ്റ പൂ​ച്ച​യു​ടെ ചെ​റു​കു​ട​ലും വ​ൻ കു​ട​ലും
പു​റ​ത്തു വ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യിലാ​യി.

ഉ​ട​ൻ അ​ന്പ​ല​പ്പു​ഴ​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സം​വി​ധാ​നം ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ച​തോ​ടെ പൂ​ച്ച​യെ ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ലു​ള്ള മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഇ​വി​ടെ പൂ​ച്ച​യ്ക്ക് അ​ന​സ്തേ​ഷ്യ ന​ൽ​കി​യ ശേ​ഷം 45 മി​നി​റ്റു നീ​ണ്ടു നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വ​ിതത്തിലേക്ക് തി​രി​കെയെത്തി​ച്ചു. മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ഇ​തി​നു ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച പൂ​ച്ച സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. പ​ത്ര വി​ത​ര​ണ​ക്കാ​ര​ൻ കൂ​ടി​യാ​യ അ​നി​ൽ കു​മാ​ർ 10 ആ​ടു​ക​ൾ, 12 പ്രാ​വു​ക​ൾ, 2 നാ​യ്ക്ക​ൾ, പ​ശു എ​ന്നി​വ​യെ​യും വ​ള​ർ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment