പിണറായി സർക്കാർ നുണയുടെ കൂടാരം; സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയൻ സർക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സർക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്.

ഗീബൽസിനേക്കാൾ വലിയ നുണയന്മാരാണ് ഈ സർക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനമേറെയും.

Related posts