പ്ര​ള​യ​ത്തി​ൽ 458 പേ​രെ മു​ക്കി​ക്കൊ​ന്ന മു​ഖ്യ​മ​ന്ത്രിക്കുള്ള ശി​ക്ഷ  ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണമെന്ന് ചെ​ന്നി​ത്ത​ല

ചാ​ല​ക്കു​ടി: പ്ര​ള​യ​ത്തി​ൽ 458 പേ​രെ മു​ക്കി​ക്കൊ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു എ​ന്തു ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നു ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സ്താ​വി​ച്ചു.യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​ന്നാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ യോ​ഗ​ത്തി​ൽ പ​രി​യാ​രം പോ​സ്റ്റോ​ഫീ​സ് ജം​ഗ്്ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ൽ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് 20 സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ന്ത​ർ സം​സ്ഥാ​ന ന​ദീ​ജ​ല ക​രാ​ർ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ പ്ര​ള​യം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ഒ.​പൈ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ബി ജോ​ർ​ജ്, സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ, മേ​രി ദീ​പ്തി വ​ർ​ഗീ​സ്, കെ.​ടി.​ബെ​ന്നി, പി.​കെ.​ജേ​ക്ക​ബ്, പി.​കെ.​ഭാ​സി, ടി.​എ.​ആ​ന്‍റോ, ബി​ജു കാ​വു​ങ്ങ​ൽ, വി​നോ​ജ് ജോ​സ്, ഐ.​ഐ. അ​ബ്ദു​ൾ മ​ജീ​ദ്, ഷാ​ജു വ​ട​ക്ക​ൻ, മേ​രി ന​ള​ൻ, ജെ​യിം​സ് പോ​ൾ, കെ.​ടി.​വ​ർ​ഗീ​സ്, തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts