വി​ദ്യാ​ർ​ഥി പുഴയിൽ മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ചെറിയാന്‍റെ മരണത്തിൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ചു സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി 


മൂ​വാ​റ്റു​പു​ഴ: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ചു സ്കൂ​ൾ അ​ധി​കൃ​ത​രും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രാ​തി ന​ൽ​കി. ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മൂ​വാ​റ്റു​പു​ഴ ആ​ന​ക്കാ​ട്ടി​ൽ മാ​ർ​ട്ടി​ന്‍റെ മ​ക​ൻ ചെ​റി​യാൻ (16)​ ആ​ണ് മൂ​വാ​റ്റു​പു​ഴ​യാ​റിൽ മു​ങ്ങി​മ​രി​ച്ച​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ചു പി​താ​വ് മാ​ർ​ട്ടി​നും മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ചെ​റി​യാ​നെ ക​ഴി​ഞ്ഞ നാ​ലി​നു ഉ​ച്ച​യോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ കാ​ണാ​താ​കു​ക​യും അ​ഞ്ചി​നു രാ​വി​ലെ പു​ഴ​ക്ക​ര​ക്കാ​വ് ക​ട​വി​നു സ​മീ​പ​ത്തുനി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. നീ​ന്ത​ൽ വ​ശ​മി​ല്ലാ​തി​രു​ന്ന ചെ​റി​യാ​ൻ പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​കാ​റി​ല്ലെ​ന്നും സം​ഭ​വദി​വ​സം കു​ളി​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു​വി​ധ സാ​മ​ഗ്രി​ക​ളും വീ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നും ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​കൂ​ടി​യാ​യ മാ​താ​വ് ആ​ൻ​സി പ​റ​യു​ന്നു.

ഇ​തേത്തുടർ​ന്നാ​ണ് സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts