ഇവിടെ ഡോക്ടർമാർക്ക് ക്ഷാമം! ചേർത്തല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എല്ലാം സൗകര്യങ്ങളുമുണ്ട്; പക്ഷേ ഡോക്ടർമാരില്ല; വാർഡുകൾ പൂട്ടി തുടങ്ങി

ചേ​ർ​ത്ത​ല: ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം വാ​ർ​ഡ് അ​ട​ച്ചു​പൂ​ട്ടി. ആ​ശു​പ​ത്രി​യി​ൽ 350 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും നി​ല​വി​ലു​ള്ള​തു 34 രോ​ഗി​ക​ൾ മാ​ത്രം. മൂ​ന്നാം വാ​ർ​ഡി​ലെ ക​ട്ടി​ലു​ക​ൾ അ​ടു​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടു​ത്തെ ന​ഴ്സി​ങ് റൂ​മും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

നാ​ലും അ​ഞ്ചും വാ​ർ​ഡു​ക​ളി​ൽ ഏ​താ​നും രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വ​ർ ഡി​സ്ചാ​ർ​ജ് ആ​വു​ന്ന​തോ​ടെ ഇ​തും പൂ​ട്ടും. ഡോ​ക്ട​ർ​മാ​രും ന​ഴ്സി​ങ് അ​സി​സ്റ്റ​ന്‍റ്മാ​രും ഇ​ല്ലാ​ത്ത​താ​ണു കാ​ര​ണ​മെ​ന്നാ​ണു വി​വ​രം. സാ​ധാ​ര​ണ പ​നി​യു​മാ​യി എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു ഫി​സി​ഷ്യ​ൻ ഇ​ല്ല.

നി​ല​വി​ൽ ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ൽ​മോ​ള​ജി, മെ​ഡി​ക്ക​ൽ, സ​ർ​ജ​റി, ഓ​ർ​ത്തോ, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീസ​റു​ടെ​യും ത​സ്തി​ക​ക​ളാ​ണ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഏ​ഴു ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

കൂ​ടാ​തെ 26 ന​ഴ്സി​ങ് അ​സി​സ്റ്റ​ന്‍റ്മാ​രി​ൽ ഏ​ഴ് ഒ​ഴി​വു​ണ്ട്. ഒ​പി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ൾ ഡോ​ക്ട​ർ​മാ​രെ കാ​ണാ​നാ​കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. നി​ത്യേ​ന ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം രോ​ഗി​ക​ൾ ഒ​പി​യി​ൽ എ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ പ​നി ബാ​ധി​ത​രെ ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ക​യാ​ണെ​ന്നും രോ​ഗി​ക​ൾ പ​റ​യു​ന്നു.

Related posts