ത​പാ​ൽ വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​..! ചൊ​വ്വാ​ഴ്ച ന​ട​ന്ന ഇ​ന്‍റ​ർ​വ്യൂവി​നു​ള്ള കാ​ർ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്  വ്യാഴാഴ്ച; ജോ​ലി​യ്ക്കു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തിനെതിരേ പരാതി നൽകാനൊരുങ്ങി  ഷാഹിദ

ആ​ല​പ്പു​ഴ: അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കു​ള്ള കാ​ർ​ഡ് ന​ൽ​കു​ന്ന​തി​ൽ ത​പാ​ൽ വ​കു​പ്പി​ന്‍റെ വീ​ഴ്ച കെ​ടു​ത്തി​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ​ക്ക​റി​യാ ബ​സാ​ർ വാ​ർ​ഡ് ദേ​വ​സ്വം പു​ര​യി​ട​ത്തി​ൽ ഷാ​ഹി​ദ​യ്ക്കാ​ണ് അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കു​ള്ള കാ​ർ​ഡ് വൈ​കി ല​ഭി​ച്ച​തു​മൂ​ലം അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.

32 വ​ർ​ഷ​മാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ തി​രു​വ​ന​ന്ത​പു​രം ഡി​എം​ഒ ഓ​ഫീ​സി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ സെ​ക്ക​ൻ​ഡ് ഗ്രേ​ഡ് ത​സ്തി​ക​യി​ലേ​ക്ക് ചൊ​വ്വാ​ഴ്ച ന​ട​ന്ന അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​ത് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കാ​ർ​ഡ് ക​ഴി​ഞ്ഞ ര​ണ്ടി​ന് ഡി​എം​ഒ ഓ​ഫീ​സി​ൽ നി​ന്നും അ​യ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​ടു​ത്ത ദി​വ​സ​മാ​ണ് ഷാ​ഹി​ദ​യ്ക്ക് ഇ​ന്‍റ​ർ​വ്യു കാ​ർ​ഡ് ല​ഭി​ച്ച​ത്. ഇ​തോ​ടെ അ​ർ​ഹ​മാ​യ അ​വ​സ​ര​മാ​ണ് ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ഷാ​ഹി​ദ പ​റ​യു​ന്ന​ത്.

ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ, വി​ധ​വ​ക​ൾ, വി​ക​ലാം​ഗ​ർ എ​ന്നി​വ​ർ​ക്കാ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ നി​ന്നും സെ​ക്ക​ൻ​ഡ് ഗ്രേ​ഡ് ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്തു​ന്ന നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ലാ​ണ് ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഷാ​ഹി​ദ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ട​ത്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​ഹോ​ദ​ര​നു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് 49 കാ​രി​യാ​യ ഷാ​ഹി​ദ. നി​ല​വി​ൽ ആ​ല​പ്പു​ഴ​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ഇ​വ​രു​ടെ ജീ​വി​ത മാ​ർ​ഗം.

ത​പാ​ൽ വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ജോ​ലി​യ്ക്കു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ടി​നും, പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ലി​നും മു​ഖ്യ​മ​ന്ത്രി​ക്കും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഷാ​ഹി​ദ.

Related posts