വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യേ​യും മ​ക​നെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി; സംഭവം ചെറുതോണിയില്‍

ചെ​റു​തോ​ണി: അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യെ​യും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ​യും അ​യ​ൽ​വാ​സി​ക​ൾ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ചേ​ല​ച്ചു​വ​ട് ചു​രു​ളി ചോ​ലി​ക്ക​ര​യി​ൽ റാ​ണി തോ​മ​സ്, മ​ക​ൻ പ്ര​ണ​വ് തോ​മ​സ്(14) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ പെ​രു​ന്പി​ള്ളി​പ്പാ​റ​യി​ൽ ബാ​ബു, സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷ്, സു​ഹൃ​ത്ത് പ​ല​ക​ചാ​രി​യി​ൽ ജോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് കേ​സെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി 12 ന് ​റാ​ണി​യു​ടെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ക​ൾ ക​ല്ലെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. വീ​ട്ട​മ്മ ക​ത​കു​തു​റ​ന്ന​യു​ട​നെ പ്ര​തി​ക​ൾ ഉ​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​രു​വ​രെ​യും മ​ർ​ദിക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. പ്ര​ണ​വി​ന്‍റെ ക​ഴു​ത്തി​ൽ വാ​ക്ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

അ​ക്ര​മം ക​ണ്ടു​ഭ​യ​ന്ന റാ​ണി​യു​ടെ ഇ​ള​യ​മ​ക്ക​ളാ​യ ഇ​മ്മാ​നു​വ​ൽ, ഗോ​ഡ്വി​ൻ എ​ന്നി​വ​ർ​ക്കു പ​നി ബാ​ധി​ച്ചു. റാ​ണി​യും മ​ക്ക​ളും ത​ള്ള​ക്കാ​നം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. റാ​ണി​യു​ടെ ഭ​ർ​ത്താ​വി​നു എ​റ​ണാ​കു​ള​ത്താ​ണ് ജോ​ലി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വ​ഴ​ക്ക് നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts