ബസിലിരുത്തിയ മകനെ കാണാതെ വീട്ടമ്മയുടെ നെട്ടോട്ടം; പോലീസ് എയ്ഡ് പോസ്റ്റിൽ കുട്ടിയെ ലഭിച്ചതറിയാതെ അമ്മ

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​ൻ​പ​തു​കാ​ര​നാ​യ മ​ക​നെ ഇ​രു​ത്തി പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കു​ട്ടി​യെ ഇ​രു​ത്തി​യി​രു​ന്ന ബ​സ് പു​റ​പ്പെ​ട്ട​താ​ണ് അ​മ്മ​യെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യ​ത്. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. ഏ​റ്റു​മാ​നൂ​രി​ൽ ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നാ​യാ​ണ് ക​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ര​ണ്ടു മ​ക്ക​ളു​മാ​യി ഇ​ന്ന​ലെ രാ​ജാ​ക്കാ​ട് -കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ​ത്.

ബ​സ് പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ഇ​ള​യ മ​ക​ൾ​ക്ക് വെ​ള്ളം വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​തി​നാ​യി മ​ക​നെ ബ​സി​ൽ ഇ​രു​ത്തി​യ​തി​നു ശേ​ഷം ഇ​വ​ർ പു​റ​ത്തി​റ​ങ്ങി. തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സ് പു​റ​പ്പെ​ട്ട​താ​യി ക​ണ്ട​ത്. ഇ​തോ​ടെ ഭ​യ​ന്ന വീ​ട്ട​മ്മ ഓ​ട്ടോ വി​ളി​ച്ച് ബ​സി​നു പി​ന്നാ​ലെ പാ​ഞ്ഞെ​ങ്കി​ലും പ​ത്തു കി​ലോ​മീ​റ്റ​റോ​ളം പി​ന്നി​ട്ട് ക​രി​ങ്കു​ന്ന​ത്തെ​ത്തി​യെ​ങ്കി​ലും ബ​സ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

ക​രി​ങ്കു​ന്നം പോ​ലീ​സ് പാ​ലാ സ്റ്റേ​ഷ​നി​ലും തൊ​ടു​പു​ഴ ട്രാ​ഫി​ക് പോ​ലീ​സി​ലും സ​ന്ദേ​ശം കൈ​മാ​റി. ഇ​തി​നി​ടെ ബ​സ് പു​റ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് കു​ട്ടി ത​നി​ച്ച് ബ​സി​ൽ ഇ​രി​ക്കു​ന്ന​തു ക​ണ്ട് ബ​സ് ജീ​വ​ന​ക്കാ​ർ തി​ര​ക്കി​യ​പ്പോ​ൾ അ​മ്മ പു​റ​ത്തേ​ക്കു പോ​യ​താ​ണെ​ന്നു മ​റു​പ​ടി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് കു​ട്ടി​യെ ബ​സ് സ്റ്റാൻ​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഏ​ൽ​പ്പി​ച്ചി​ട്ടാ​ണ് ബ​സ് പു​റ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ത​റി​യാ​തെ​യാ​ണ് മാ​താ​വ് ബ​സി​നു പി​ന്നാ​ലെ പോ​യ​ത്. എ​യ്ഡ് പോ​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ രാ​ജു കു​ട്ടി ഇ​വി​ടെ​യു​ണ്ടെ​ന്ന വി​വ​രം ട്രാ​ഫി​ക് എ​സ്ഐ പി.​കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​രെ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം വി​വ​രം ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റി​യ​തോ​ടെ​യാ​ണ് ഇ​വി​ടെ ആ​ശ​ങ്ക​യോ​ടെ കാ​ത്തു നി​ന്നി​രു​ന്ന മാ​താ​വി​നു സ​മാ​ധാ​ന​മാ​യ​ത്. ഇ​തി​നി​ടെ വി​വ​ര​മ​റി​ഞ്ഞ് കു​ട്ടി​യു​ടെ പി​താ​വും തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യി​രു​ന്നു. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ൾ ട്രാ​ഫി​ക് എ​സ്ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​യെ ഏ​റ്റു വാ​ങ്ങി.

Related posts