കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്! ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി​യി​ലെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു. സെ​ക്ക​ന്‍റി​ൽ 50 ഘ​ന മീ​റ്റ​ർ വെ​ള്ളം മാ​ത്ര​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ശ​നി​യാ​ഴ്ച പ​തി​നൊ​ന്നി​നാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഒ​രു ഷ​ട്ട​ർ തു​റ​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ക​ള​ക്ട്രേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നു​വി​ടേ​ണ്ടി വ​ന്നാ​ൽ ഇ​ടു​ക്കി​യി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ലം ഒ​ഴി​കി​യെ​ത്തും. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ചെ​റു​തോ​ണി​യു​ടെ ഒ​രു ഷ​ട്ട​ർ തു​റ​ന്ന​ത്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് തു​റ​ന്ന ഇ​ടു​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​ർ സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് അ​ട​ച്ച​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്ന് വ​ൻ​തോ​തി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ വ​ൻ​തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചാ​ല​ക്കു​ടി ഉ​ൾ​പ്പ​ടെ​യു​ള്ള പ​ട്ട​ണ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഡാ​മി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യ​ത്.

പ്ര​ള​യ കാ​ല​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് ജ​ല​നി​ര​പ്പ് കു​റ​ച്ചു​നി​ർ​ത്താ​ൻ കെ​എ​സ്ഇ​ബി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related posts