മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ ! ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് എന്റെ ഇഷ്ടമാണ്; വിമര്‍ശിച്ച ആരാധകനെ ഞെട്ടിക്കുന്ന മറുപടിയുമായി അമേയ…

ജനപ്രിയ വെബ്‌സീരീസായ കരിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പെണ്‍കുട്ടിയാണ് അമേയ മാത്യു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ ചൂടന്‍ കമന്റിട്ടിരുന്നു.

ഗ്ലാമറസ് വേഷത്തിലുള്ള ചിത്രമായിരുന്നു അമേയ പോസ്റ്റ് ചെയ്തത്. എന്നാല്‍ അയാള്‍ക്ക് നല്ല ചുട്ട മറുപടിയാണ് അമേയ നല്‍കിയത്. ആ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ഹെയര്‍ കട്ട് ചെയ്ത് പുതിയ മേക്കോവറില്‍ സ്റ്റൈലിഷ് ലുക്കിലുളള പുതിയ ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയതത്. താരത്തിന്റെ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമായ ഒരാളാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് അമേയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

അമേയയുടെ ചൂടന്‍ ചിത്രങ്ങള്‍ക്ക് മുമ്പേ പലരും ചൂടന്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. നിരവധി അഭിമുഖങ്ങള്‍ നടത്തിയിട്ടുളള അമേയ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം തന്നെ നേരത്തേ മറുപടി നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള വിമര്‍ശനത്തിനും താരം സോഷ്യല്‍ മീഡിയയില്‍ കൃത്യമായി മറുപടി കൊടുത്തിരിയ്ക്കുകയാണ്.

ക്യൂട്ട് ആയല്ലോ അമേയാ പക്ഷേ കുറച്ചു ചൂടായി വരുന്ന പോലുള്ള വേഷം എന്നാണ് ഒരാള്‍ കമന്റിട്ടത്. ഞാന്‍ ഇങ്ങനെയാണ്, നിങ്ങളെയോ ബാക്കിയുള്ളവരെയോ ഒന്നും തെളിയിക്കേണ്ട കാര്യം എനിക്കില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

Related posts

Leave a Comment