തമിഴ് നാട്ടിൽ കനത്ത മഴ;  കേരളത്തിൽ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ക്കു​ന്നു; ഒ​രു മാ​സ​ത്തി​നി​ടെ  50 രൂപയുടെ വിലവർധന

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കോ​ഴി വി​ല പ്ര​തി​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ കോ​ഴി വി​ല​യി​ൽ കി​ലോ​ക്ക് അ​ന്പ​ത് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കോ​ഴി​ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കോ​ഴി​യു​ടെ നി​ല​വി​ലു​ള്ള ചി​ല്ല​റ​വി​ൽ​പ്പ​ന വി​ല കി​ലോ​ക്ക് 130-140 ആ​ണ്.​കോ​ഴി​യി​റ​ച്ചി​ക്ക് 200 രൂ​പ​യും.​ഒ​രു മാ​സം മു​ന്പ് കോ​ഴി വി​ല 80 രൂ​പ​യാ​യി​രു​ന്നു. ഇ​റ​ച്ചി​ക്ക് 140-150 നി​ര​ക്കി​ലും. ദി​വ​സം തോ​റും ര​ണ്ടു രൂ​പ മു​ത​ൽ അ​ഞ്ചു രൂ​പ​വ​രെ തു​ട​ർ​ച്ച​യാ​യി വി​ല​വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലേ​ക്കു പ്ര​ധാ​ന​മാ​യും കോ​ഴി​യെ​ത്തു​ന്ന ത​മി​ഴ്്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ​പെ​യ്ത​താ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല കോ​ഴി ഫാ​മു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ചെ​ടു​ക്കു​ന്ന ജോ​ലി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ത​ട​സ​പ്പെ​ട്ട​ത്.

ഇ​തോ​ടെ വ​ള​ർ​ച്ച​യെ​ത്തി​യ കോ​ഴി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. റം​സാ​ൻ മാ​സ​മാ​യ​തോ​ടെ ഡി​മാ​ന്‍റ് വ​ർ​ധി​ക്കു​ന്ന​തും വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ്രാ​യ​മെ​ത്താ​ത്ത കോ​ഴി​ക​ളെ​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലേ​ക്കു ക​യ​റ്റി അ​യ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യ ഫാ​മു​ക​ളി​ൽ നി​ന്ന് 40-45 ദി​വ​സം പ്രാ​യ​മാ​യ കോ​ഴി​ക​ളെ​യാ​ണ് വി​ൽ​ക്കാ​റു​ള്ള​ത്. ഇ​വ പ​ത്തു ദി​വ​സം കൂ​ടി ജീ​വി​ക്കും. അ​തി​നു​ള്ളി​ൽ ചി​ല്ല​റ വി​ൽ​പ്പ​ന​ക്ക​ട​ക​ളി​ൽ നി​ന്ന് വി​റ്റ​ഴി​യും.

എ​ന്നാ​ൽ ഇ​പ്പോ​ൾ 25 ദി​വ​സം പ്രാ​യ​മാ​യ കോ​ഴി​ക​ളെ പോ​ലും കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ക്കു​ന്നു​ണ്ട്. ഇ​വ​ക്ക് തൂ​ക്കം കു​റ​വാ​യി​രി​ക്കും. വി​ല​വ​ർ​ധ​ന​വി​നു ഇ​തും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. നാ​ട്ടി​ൽ പ​ല​യി​ട​ത്തും ഫാ​മു​ക​ളു​ണ്ടെ​ങ്കി​ലും വി​ല​വ​ർ​ധ​വി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നു​മി​ല്ല.

റം​സാ​ൻ പി​റ​ന്ന​തോ​ടെ കോ​ഴി ഇ​റ​ച്ചി​ക്ക് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന വി​ല​യി​ൽ ഇ​റ​ച്ചി വാ​ങ്ങേ​ണ്ടി ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. മ​ൽ​സ്യ​ത്തി​ന്‍റെ വി​ല​യി​ലും വ​ലി​യ വ​ർ​ധ​ന​വാ​ണു​ണ്ടാ​കു​ന്ന​ത്. ആ​വോ​ലി, നെ​യ്മീ​ൻ എ​ന്നി​വ​യു​ടെ ല​ഭ്യ​ത കു​റ​വാ​ണ്. ആ​വോ​ലി കി​ലോ​ക്ക് 700 രൂ​പ​യാ​ണ് വി​പ​ണി വി​ല. ചെ​റു​മ​ൽ​സ്യ​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​ക്കു​ക​യാ​ണ്.

Related posts