16 അ​ടി​യോ​ളം നീ​ളം! മ​ട്ടാ​ഞ്ചേ​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കൂറ്റൻ മ​ല​മ്പാ​മ്പ്; പേടിച്ച് വിറച്ച് നാട്ടുകാര്‍

മ​ട്ടാ​ഞ്ചേ​രി: നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. മ​ട്ടാ​ഞ്ചേ​രി ലോ​ബോ ക​വ​ല​യി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്ത് ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് 16 അ​ടി​യോ​ളം നീ​ളം വ​രു​ന്ന പാ​മ്പി​നെ പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ട​ത്. പ​ഴ​യ മ​രഉ​രു​പ്പ​ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ര​വി​ഴു​ങ്ങി​യ നി​ല​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു പാ​ന്പ്.

പാ​ണ്ടി​ക്കു​ടി ആ​ന​കെ​ട്ടുപ​റ​മ്പി​ൽ ദി​നേ​ശ് ഡി. ​പൈ​യെ​ന്ന യു​വാ​വെ​ത്തി​യാ​ണ് പാ​ന്പി​നെ ചാ​ക്ക​ലാ​ക്കി​യ​ത്. പാ​മ്പി​നെ മ​ട്ടാ​ഞ്ചേ​രി അഗ്നിരക്ഷാസേന ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല​ന്ന​റി​യി​ച്ച​തോ​ടെ കോ​ട​നാ​ട് വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു. വൈ​കി​ട്ടോ​ടെ അ​ധി​കൃ​ത​രെ​ത്തി പാ​മ്പി​നെ കൊ​ണ്ടു​പോ​യി വ​ന​ത്തിൽ വിട്ടു.

Related posts