“കുടുംബ’ത്തിൽ പിറന്ന കോഴിയെ കഴിക്കാം; സം​സ്ഥാ​ന​ത്തെ ആ​ദ്യ ചി​ക്ക​ൻ പ്രൊ​ഡ്യൂ​സ​ർ കമ്പനി കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട്ട് നിന്നും

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ “കേ​ര​ള ചി​ക്ക​ൻ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി’ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ആ​രം​ഭി​ക്കു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വ​ർ​ധി​ക്കു​ന്ന ആ​വ​ശ്യ​ക​ത​യെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യും മു​ൻ​നി​ർ​ത്തി, ആ​രോ​ഗ്യ​ക​ര​വും ഗു​ണ​മേ​ന്മ​യു​ള്ള കോ​ഴി​യി​റ​ച്ചി കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു. കെ. ​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ജ​ന​നി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ന്പ​നി രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. കേ​ര​ള ചി​ക്ക​ൻ ബ്രാ​ൻ​ഡി​ൽ സം​സ്ഥാ​ന​ത്തു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ​യാ​ണ് ല​ഭ്യ​മാ​ക്കു​ക.

ഇ​തി​നാ​യി ബ്രോ​യി​ല​ർ പാ​ര​ന്‍റ് ഫാം (​ബ്രീ​ഡ​ർ ഫാം) ​ഹാ​ച്ച​റി, മാം​സ സം​സ്ക​ര​ണ​ശാ​ല, ഫാം, ​വി​ല്പ​ന​ശാ​ല എ​ന്നി​വ ത​യാ​റാ​ക്കും. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രീ​ഡ​ർ ഫാ​മും മാം​സ സം​സ്ക​ര​ണ​ശാ​ല​യും ജി​ല്ല​യി​ൽ സ്ഥാ​പി​ക്കും.

Related posts