സ​ഹ​പാ​ഠി​യു​ടെ അ​മ്മ​യ്ക്ക് ചികിത്‌സാ പണം കണ്ടെത്താൻ വി​ദ്യാ​ർ​ഥി​ക​ൾ കൈകോർത്തു;  പ്രകൃതി സൗഹൃദ പേനകൾ നിർമിച്ച് കുട്ടികൾ; ആ​ത്മ​വി​ശ്വാ​സം പ​ക​രാ​ൻ വീ​ൽ​ചെ​യ​റി​ൽ രാ​ജുവും

എ.​ജെ.​ വി​ൻ​സ​ൻ
അ​രി​ന്പൂ​ർ: സ​ഹ​പാ​ഠി​യു​ടെ അ​മ്മ​യു​ടെ വൃ​ക്ക​ശ​സ്ത്ര​ക്രി​യ്ക്കു പ​ണം സ്വ​രൂ​പി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ​ത് സ്നേ​ഹം കൊ​ണ്ടെ​ഴു​തു​ന്ന ആ​യി​രം പേ​ന​ക​ൾ. ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ഈ ​പേ​ന​ക​ളി​ലെ വി​ത്തു മു​ള​ച്ച് ചെ​ടി​ക​ളാ​വും.

തീ​ർ​ന്നി​ല്ല, പേ​ന​നി​ർ​മാ​ണ​ത്തി​നു പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രാ​ജു, ചേ​ല​ക്ക​ര​യി​ൽ​നി​ന്ന് സ്കൂ​ ട്ട​റോ​ടി​ച്ചെ​ത്തി​യ​ത് 60 കി​ലോ​മീ​റ്റ​ർ. ഭാ​ര്യ​യെ പി​റ​കി​ലി​രു​ത്തി സ്കൂ​ട്ട​റി​ൽ വീ​ൽ​ചെ​യ​റും കെ​ട്ടി​വ​ച്ചാ​യി​രു​ന്നു ഈ ​യാ​ത്ര.അ​രി​ന്പൂ​ർ ഹൈ​സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ അമ്മയ്ക്കു വൃ​ക്ക​ശ​സ്ത്ര​കി​യ ന​ട​ത്താ​ൻ വേ​ണ്ടി​വ​രു​ന്ന ചെ​ല​വി​ലേ​ക്കു സ്കൂ​ളി​ൽ​നി​ന്നും ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, കൂ​ടു​ത​ൽ പ​ണം ക​ണ്ടെത്താ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​യി​രു​ന്നു പ​രി​സ്ഥി​തി​സൗ​ഹൃ​ദ പേ​ന​നി​ർ​മാ​ണ​വും വി​പ​ണ​ന​വും. ഇതിനായി സ്കൂളിലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു പേ​ന​നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​ണ് അ​ധ്യാ​പ​ക​രു​ടെ ക്ഷ​ണ​പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രാ​ജു എ​ത്തി​യ​ത്.

ട്യൂ​ബി​ൽ വ​ർ​ണ​ക്ക​ട​ലാ​സ് ചു​റ്റി നി​ർ​മി​ക്കു​ന്ന പേ​ന​യ്ക്കു​ള്ളി​ൽ ഓ​രോ പ​ച്ച​ക്ക​റി​വി​ത്തു​കൂ​ടി വ​ച്ചി​ട്ടു​ണ്ട്. ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​ന​യി​ലെ വി​ത്തു മു​ള​ച്ച് ചെ​ടി​യാ​യി മാ​റു​ന്ന​ത​ങ്ങ​നെ​യാ​ണ്. പ​രി​ശീ​ല​ന​ദി​നം ത​ന്നെ വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​യി​ര​ത്തി​ല​ധി​കം പേ​ന​ക​ൾ നി​ർ​മി​ച്ചു. എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് വി​ത്തു​പേ​ന​ക​ൾ വി​റ്റ​ഴി​ക്കാ​നാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ശ്ര​മം.

വ​ർ​ഷ​ങ്ങ​ളാ​യി പേ​പ്പ​ർബാ​ഗു​ക​ളും പേ​ന​ക​ളും നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഓ​ർ​ഡ​ർ ശേ​ഖ​രി​ച്ച് വി​റ്റ​ഴി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന രാ​ജു- പൊ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ ഴ്ച വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു തി​രി​ച്ച​റി​വു​കൂ​ടി പ​ക​ർ​ന്നു.

24-ാം വ​യ​സി​ൽ പ​നി വ​ന്നു നെ​ഞ്ചി​നു കീ​ഴോ​ട്ട് ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട രാ​ജു​വി​ന്‍റെ വി​ധി​യോ​ടു​ള്ള പോ​രാ​ട്ടംകൂ​ടി​യാ​ണ് ഓ​രോ യാ​ത്ര​യും. ഒ​രു സ്കൂ​ട്ട​റി​ലാ​ണ് എ​പ്പോ​ഴും​ രാ​ജു​വി​ന്‍റെ​യും ഭാ​ര്യ പൊ​ന്ന​മ്മ​യു​ടെ​യും യാ​ത്ര. രാ​ജു​വി​നെ താ​ങ്ങി​യെ​ടു​ത്തു​വേ​ണം സ്കൂ​ട്ട​റി​ലി​രു​ത്താ​ൻ. ചെ​ന്നെ​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ഒ​രു വീ​ൽ​ചെ​യ​ർ​കൂ​ടി സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ച്ചാ​ണ് ദ​ന്പ​തി​ക​ളു​ടെ യാ​ത്ര എ​ന്ന​തും കാ​ഴ്ച​ക്കാ​രി​ൽ വി​സ്മ​യ​മു​ണ​ർ​ത്തു​ന്നു.

പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി എ​ത്തി​യ രാ​ജു മ​ട​ങ്ങി​യ​ത്, വി​ധി​യി​ൽ ത​ള​രാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ആ​ത്മ​വി​ശ്വാ​സ​വും എ​ന്തും നേ​രി​ടാ​നു​ള്ള ദൃ​ഢ​മാ​യ മ​ന​സും മ​തി​യെ​ന്ന സ​ന്ദേ​ശം​കൂ​ടി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ന​ല്കി​യാ​ണ്.

Related posts