ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്- ബി​ജെ​പി സ​ഖ്യം; കോ​ൺ​ഗ്ര​സും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്ന് എൽഡിഎഫ്

ഹ​രി​പ്പാ​ട്:​ ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്- ബി​ജെ​പി സ​ഖ്യ​ത്തെ​പ്പ​റ്റി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ്- ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഫ​ല​മാ​യാ​ണ് ര​ണ്ട് അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത്.

അ​തേ​പോ​ലെ കോ​ൺ​ഗ്ര​സി​ന് ര​ണ്ട് സ്ഥി​രം​സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം ല​ഭി​ച്ച​തും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​കി​ട്ടി​യ​തി​നാ​ലാ​ണ്. ഇ​രു​പാ​ർ​ട്ടി​ക​ളും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ വോ​ട്ട് ചെ​യ്ത​തു​കൊ​ണ്ടാ​ണ് എ​ട്ട് വോ​ട്ടു​ക​ൾ നേ​ടി ബി​ജെ​പി, കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ച​ത്.
മൂ​ന്ന് മു​ന്ന​ണി​ക​ളും അ​വ​ര​വ​രു​ടെ രാ​ഷ്‌​ട്രീ​യം പ​റ​ഞ്ഞാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചി​ങ്ങോ​ലി​യി​ലെ ജ​ന​ഹി​തം അ​ട്ടി​മ​റി​ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വി​ശു​ദ്ധ സ​ഖ്യം.

വ​രാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ട്ര​യ​ൽ റ​ൺ ചി​ങ്ങോ​ലി​യി​ൽ ന​ട​ത്തി വി​ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട്ട് ത​ന്‍റെ ഭാ​വി സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് മ​ന​സി ലാ​ക്കി​യ ചെ​ന്നി​ത്ത​ല ബി​ജെ​പി- ആ​ർ​എ​സ്എ​സ് പി​ന്തു​ണ ആ​ർ​ജി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വി​ശു​ദ്ധ സ​ഖ്യ​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത സ്ഥി​രം​സ​മി​തി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​യ്ക്കാ​ൻ ബി​ജെ​പി- കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​യാ​റാ​കാ​ത്ത​ത് ഇ​തെ​ല്ലാം ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​റി​വോ​ടെ​യും സ​മ്മ​ത​ത്തോ​ടെ​യു​മാ​ണെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ചി​ങ്ങോ​ലി​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 17 ന് ​ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ഏ​ക​ദി​ന പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും. ജ​ന​ഹി​തം അ​ട്ടി​മ​റി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ രാ​ജി​വ​യ്ക്കു​ക, അ​ധി​കാ​ര​ത്തി​നു വേ​ണ്ടി ത​മ്മി​ല​ടി​ക്കു​ക​യും വ​ർ​ഗീ​യ​ത​യെ കൂ​ട്ടു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സി​നെ ഒ​റ്റ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ര്‍​ത്തി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം രാ​വി​ലെ പ​ത്തി​ന് സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ടി.​ജി​സ്മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കി​ട്ട് 3 ന് ​ന​ട​​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി. ​കെ. ദേ​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി.​കൃ​ഷ്ണ​കു​മാ​ർ, എ.​എം. നൗ​ഷാ​ദ്, എ.​സാ​ജ​ൻ, കെ.​എ​ൻ. നി​യാ​സ് (നി​ബു), സ​രി​ത ജ​യ​പ്ര​കാ​ശ്, സി. ​പി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment