ക​ര​ൾ പ​ങ്കി​ട്ട സ്നേ​ഹം ക​രു​ത്താ​യി; ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ആ​ദി​ത്യ

തൃ​ശൂ​ർ: ക​ര​ൾ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു അ​ച്ഛ​ൻ വി​ശ്ര​മ​ക്കി​ട​ക്ക​യി​ൽ. അ​ച്ഛ​നു ക​ര​ൾ പ​കു​ത്തു​കൊ​ടു​ത്ത അ​മ്മ​യും വി​ശ്ര​മ​ത്തി​ൽ. എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ഒ​രു​ങ്ങി ഇ​റ​ങ്ങു​ന്പോ​ൾ ആ​ദി​ത്യ എ​സ്. പ്ര​ഭു​വി​നൊ​പ്പം ഗു​രു​വും ബ​ന്ധു​മാ​യ വി​ജേ​ഷും കൂ​ട്ടു​കാ​രും​മാ​ത്രം. പി​ന്നെ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​വും.

ജ​യി​ച്ചു​വ​ര​ണം എ​ന്നു​പ​റ​ഞ്ഞ് ആ​ശീ​ർ​വ​ദി​ച്ച​യ​ച്ച​പ്പോ​ൾ എ ​ഗ്രേ​ഡ് നേ​ടി തി​രി​ച്ചു​വ​രു​മെ​ന്ന് വാ​ക്കു കൊ​ടു​ത്താ​ണി​റ​ങ്ങി​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ കേ​ര​ള​ന​ട​ന​ത്തി​ലും ഭ​ര​ത​നാ​ട്യ​ത്തി​ലും മ​ത്സ​രി​ച്ച ആ​ദി​ത്യ, ര​ണ്ടു വി​ഭാ​ഗ​ത്തി​ലും എ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. മാ​താ​പി​താ​ക്ക​ൾ​ക്കു കൊ​ടു​ത്ത വാ​ക്കും പാ​ലി​ച്ചു.

എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്യ. എ​ള​മ​ക്ക​ര​യി​ലെ “മാ​തൃഛാ​യ’ വീ​ട്ടി​ൽ​നി​ന്നു ക​ലോ​ത്സ​വ​വേ​ദി​യി​ലേ​ക്കു മ​ക​നൊ​പ്പം​വ​രാ​ൻ ഇ​ത്ത​വ​ണ അ​ച്ഛ​ൻ സ​ന്തോ​ഷ്കു​മാ​റി​നും അ​മ്മ അ​നി​ത​യ്ക്കും ക​ഴി​ഞ്ഞി​ല്ല. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ഒ​രു​മാ​സ​മാ​കു​ന്ന​തേ​യു​ള്ളൂ. ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച​തോ​ടെ​യാ​ണ് സ​ന്തോ​ഷ്കു​മാ​റി​ന് അ​നി​ത​യു​ടെ ക​ര​ൾ മാ​റ്റി​വ​ച്ച​ത്. അ​വ​രെ പ​രി​ച​രി​ക്കാ​ൻ ഒ​പ്പം​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​പ്പൂ​പ്പ​ൻ നി​ത്യാ​ന​ന്ദി​നും അ​മ്മൂ​മ്മ ശോ​ഭ​യ്ക്കും പേ​ര​ക്കു​ട്ടി​യു​ടെ പ്ര​ക​ട​നം കാ​ണാ​നാ​യി​ല്ല.

ഗു​രു​കു​ല​വി​ദ്യാ​ഭ്യാ​സ​രീ​തി​യി​ൽ നൃ​ത്തം അ​ഭ്യ​സി​പ്പി​ക്കു​ന്ന സു​രേ​ഷ്കു​മാ​ർ എ​ള​മ​ക്ക​ര​യാ​ണ് ആ​ദി​ത്യ​യു​ടെ ഗു​രു. അ​ഞ്ചു​വ​ർ​ഷ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നൃ​ത്ത​ധ്വ​നി സ്റ്റാ​ർ കിം​ഗ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പ​ഠ​നം തു​ട​ങ്ങി​യി​ട്ട്. സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​തു​ൽ​കൃ​ഷ്ണ ഇ​ര​ട്ട​സ​ഹോ​ദ​ര​നാ​ണ്.

Related posts

Leave a Comment