ക്രൈ​സ്ത​വ​സ​മൂ​ഹം അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ; ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ​യെ സം​ര​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​ശൂ​ർ: കു​ടും​ബ​ങ്ങ​ളും സ​ഭ​യും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തെ​ന്നു അ​തി​രൂ​പ​ത മെ​ത്രാ​പ്പോ ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണു ക്രൈ​സ്ത​വ​സ​മൂ​ഹം ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ​യെ സം​ര​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ലോ​ക​ത്തു ശാ​ന്തി​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കാ​ൻ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ 16 ഫൊ​റോ​ന​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​മു​ദാ​യ​ജ്വാ​ല 2കെ26’ ​ക​ണ്‍​വ​ൻ​ഷ​നു​ക​ളു​ടെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ബ​സി​ലി​ക്ക പാ​രി​ഷ് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണം, കു​ടും​ബ​കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യം​വ​ച്ച് ബ​സി​ലി​ക്ക, പാ​ല​യൂ​ർ, പു​ത്തൂ​ർ ഫൊ​റോ​ന​ക​ളി​ലാ​ണ് ഇ​ന്ന​ലെ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്.

ബ​സി​ലി​ക്ക വി​കാ​രി ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, ഫാ. ​രാ​ജു അ​ക്ക​ര, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ബ​സി​ലി​ക്ക ക​ണ്‍​വീ​ന​ർ അ​ഡ്വ. ജോ​സ​ഫ് മേ​നാ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഭ​യും സ​മു​ദാ​യ​വും നേ​രി​ടു​ന്ന സ​മ​കാ​ലീ​ന​പ്ര​ശ്ന​ങ്ങ​ളും അ​വ​ഗ​ണ​ന​യും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. സീ​റോ​മ​ല​ബാ​ർ സ​ഭ 2026 സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർ​ഷ​മാ​യാ​ണ് ആ​ച​രി​ക്കു​ന്ന​ത്. സ​മു​ദാ​യ​അം​ഗ​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണു ക​ണ്‍​വ​ൻ​ഷ​ന്‍റെ ല​ക്ഷ്യം.

എ​ട്ടി​ന് ഞാ​യ​റാ​ഴ്ച ലൂ​ർ​ദ്, വേ​ലൂ​ർ, പ​ഴു​വി​ൽ, ഒ​ല്ലൂ​ർ, പു​തു​ക്കാ​ട് ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന​ക​ളി​ലും 15ന് ​ചേ​ല​ക്ക​ര, പ​റ​പ്പൂ​ർ, കൊ​ട്ടേ​ക്കാ​ട്, എ​രു​മ​പ്പെ​ട്ടി, വ​ട​ക്കാ​ഞ്ചേ​രി, മ​റ്റം ഫൊ​റോ​ന​ക​ളി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. 3300 കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് 25,000 ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment