മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളു​മാ​യി മ​റു​വ​ശം;  ഹ്ര​സ്വ​ചി​ത്രം കുടുംബ ചിത്രമായ കുടുംബത്തിന്‍റെ കഥയിങ്ങനെ…

തൃ​ശൂ​ർ: സം​വി​ധാ​നം മ​ക​ൻ, നി​ർ​മാ​ണം അ​മ്മ, മേ​ക്ക​പ്പ് സ​ഹോ​ദ​രി, മു​ഖ്യ​ന​ട​ൻ അ​ച്ഛ​ൻ – മ​റു​വ​ശം എ​ന്ന ഹ്ര​സ്വ​ചി​ത്രം ശ​രി​ക്കും ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണ്. മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​കു​ടും​ബം ഒ​രു​ക്കി​യ മ​റു​വ​ശം എ​ന്ന ഹ്ര​സ്വ​ചി​ത്രം കു​ടും​ബ​സ​ദ​സു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും പു​തി​യ ത​രം​ഗ​മാ​കു​ന്പോ​ൾ ക്യാ​മ​റ​യ്ക്കു മു​ന്നി​ലും പി​ന്നി​ലും അ​ണി​നി​ര​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.

തൃ​ശൂ​ർ ചെ​ന്പു​ക്കാ​വ് സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ അ​ശോ​ക് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മ​റു​വ​ശം എ​ന്ന ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ച​ത് അ​ശ്വി​ന്‍റെ അ​മ്മ പി.​സു​മ​തി​യാ​ണ്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് അ​ശ്വി​ന്‍റെ പി​താ​വ് കെ.​കെ.​അ​ശോ​ക​നാ​ണ്.

മു​ൻ​കാ​ല മു​ഖ്യ​ധാ​ര നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യ ഏ​ജീ​സ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ശോ​ക​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം നേ​ടി​യ മ​ര​മ​ച്ഛ​ൻ എ​ന്ന ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. മ​റു​വ​ശ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മേ​ക്ക​പ്പ് നി​ർ​വ​ഹി​ച്ച​ത് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സ് സെ​ന്‍റ​റി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ശ്വി​ന്‍റെ സ​ഹോ​ദ​രി ഐ​ശ്വ​ര്യ എം ​അ​ശോ​കാ​ണ്.

കു​സാ​റ്റി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് മ​റു​വ​ശ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ശ്വി​ൻ അ​ശോ​ക്. അ​മി​ത മ​ദ്യ​പാ​നം മൂ​ലം രോ​ഗ​ശ​യ​യ്യി​ലാ​യ മ​ദ്യ​പാ​നി ത​ന്‍റെ കാ​മു​കി​യാ​യ മ​ദ്യ​ത്തെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തും കൂ​ട്ടു​കാ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ദ്യ​പാ​നി​യെ മ​ദ്യ​മെ​ന്ന കാ​മു​കി കാ​ണാ​നെ​ത്തു​ന്ന​തും അ​വ​രു​ടെ സ്വ​കാ​ര്യ സം​വാ​ദ​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളു​മാ​ണ് മ​റു​വ​ശം എ​ന്ന 12 മി​നു​റ്റ ഹ്ര​സ്വ​ചി​ത്ര​ത്തി​ലു​ള്ള​ത്.

അ​മി​ത മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ സ​മൂ​ഹ​ത്തോ​ട് പു​തി​യ രീ​തി​യി​ൽ പ​റ​യാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ശ്വി​ൻ അ​ശോ​ക് പ​റ​ഞ്ഞു. ശ്യാം​പ്ര​സാ​ദും ശ​ബ​രീ​ഷ്ബാ​ബു​വും ചേ​ർ​ന്നാ​ണ്. ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത്. എ​ഡി​റ്റി​ങ്ങ് സ​ജീ​ഷ് ന​ന്പൂ​തി​രി​യും, സം​ഗീ​തം സു​ജി​ത്ത് രാ​ജ് എ​സ്സും നി​ർ​വ്വ​ഹി​ച്ചു.

സൗ​ണ്ട് ഇ​ഫ​ക്ട്സ് ടി.​ശ്രീ​രാ​ജും റി​ച്ചാ​ർ​ഡ് അ​ന്തി​ക്കാ​ട് സൗ​ണ്ട് മി​ക്സി​ങ്ങും ചെ​യ്തി​രി​ക്കു​ന്ന മ​റു​വ​ശം ഹൈ ​ഫ്ലൈ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. കെ.​കെ.​അ​ശോ​ക​നു പു​റ​മെ പാ​ർ​വ്വ​തി, ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​രും അ​ഭി​ന​യി​ച്ചു.

Related posts