പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച സം​യു​ക്ത പ്ര​ക്ഷോ​ഭം

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം. ഭ​ര​ണ​-പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ജി​ച്ച പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ടെ​ലി​ഫോ​ണി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രുമാ​നം. മ​ന്ത്രി​മാ​രും ക​ക്ഷി​നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളാ​യ തു​ല്യ​ത​യെ​യും മ​തേ​ത​ര​ത്വ​ത്തെ​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ന്‍റെ സ​ന്ത​തി​യാ​ണി​ത്. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ഒ​രു നി​യ​മ​ത്തി​നും കേ​ര​ള​ത്തി​ൽ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സം​യു​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

Related posts