മീൻ കഴിക്കാം, ഐസിലെ വിഷത്തെ പേടിക്കാതെ..! നൂതനസങ്കേതവുമായി വിദ്യാർഥികൾ

ചാ​ല​ക്കു​ടി: മ​ത്സ്യ​സം​സ്ക​ര​ണ വി​പ​ണ​ന മേ​ഖ​ല​ രാ​സ​വ​സ്തു​ക്ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്താ​ൽ വി​ഷ​മ​യ​മാ​കുന്നതിനെ പ്ര​തി​രോ​ധ​ിക്കാൻ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കൊ​ര​ട്ടി ഗ​വ. ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ.

കേ​ര​ളതീ​ര​ത്ത് മ​ത്സ്യ​ല​ഭ്യ​ത​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള വ​ൻ ഇ​ടി​വും ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ത്യാ​ഘാ​ത​വും​മൂ​ലം മ​റു​നാ​ട​ൻ മ​ത്സ്യ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വ​ര​വ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക വി​ദ്യയ്ക്കു പ്രാധാന്യമേറുന്നത്.

വി​ഷ​ര​ഹി​ത​വും മാ​ലി​ന്യ​വി​മു​ക്ത​വു​മാ​യ ഐ​സ് സം​സ്ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ഐ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ജ​ല​ത്തി​ലെ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശു​ദ്ധ​ജ​ല​മാ​ണെ​ങ്കി​ൽ മാ​ത്രം ക​ട​ത്തി​വി​ടു​ന്ന സംവിധാനമാണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത. കൂ​ടാ​തെ താ​പ​നി​ല​യി​ലു​ള്ള വ്യ​ത്യാ​സം മു​ഖേ​ന ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി​ന​ഷ്ടം പ​രി​ഹ​രി​ക്കു​വാ​നും മാർഗമുണ്ട്. ഇവയെ ആൻഡ്രോയ്ഡ് ഫോൺ വഴി നിയന്ത്രിക്കാം.

ഈ ​സി​സ്റ്റ​ത്തി​ലൂ​ടെ ശു​ദ്ധ​മാ​യ ഐ​സ് ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം അ​മോ​ണി​യ വി​ഷ​ബാ​ധ​യി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​നും കഴിയും.

അ​മ​ൽ ദി​ലീ​പ്, പി.​എം.​ആ​ഷി​ക്, കെ.​എം.​വി​പി​ൻ, പി.​എ​സ്.​അ​നീ​ഷ്, പി.​ജി.​ഡ​യ്ജോ, കെ.​എ​സ്. ആ​കാ​ഷി എ​ന്നി​വ​രാ​ണ് പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ച​ത്. പാ​ല​ക്കാ​ട് പോ​ളി​ടെ​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ച ആ​ൾ കേ​ര​ള എ​ക്സ്പോ – ടെ​ക്നോ​വ​യി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രൊ​ജ​ക്റ്റാ​യി ഇതിനെ തെരഞ്ഞെടുത്തു.

Related posts