ബാ​ഡ്മി​ന്‍റ​ണി​ലും സ്വ​ർ​ണ​ക്കൊ​യ്ത്ത്; ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ​നേ​ട്ടം പ​ത്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട തു​ട​രു​ന്നു. ബാ​ഡ്മി​ന്‍റ​ണ്‍ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ നേ​ടി​യ സ്വ​ർ​ണ​ത്തോ​ടെ ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ​നേ​ട്ടം പ​ത്താ​യി.

അ​ശ്വി​നി പൊ​ന്ന​പ്പ, സ​ത്വി​ക് റാ​ങ്കി​റെ​ഡ്ഡി, കി​ഡം​ബി ശ്രീ​കാ​ന്ത്, സൈ​ന നെ​ഹ്വാ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ടീം 3-1 ​എ​ന്ന സ്കോ​റി​ന് ക​രു​ത്ത​രാ​യ മ​ലേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടു​ന്ന​ത്.

പ​ത്തു സ്വ​ർ​ണ​മ​ട​ക്കം 19 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ്. 35 സ്വ​ർ​ണ​മ​ട​ക്കം 105 മെ​ഡ​ലു​ക​ളു​മാ​യി ആ​തി​ഥേ​യ​രാ​യ ഓ​സ്ട്രേ​ലി​യ​യാ​ണ് ഒ​ന്നാ​മ​ത്. 22 സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 62 മെ​ഡ​ലു​ക​ളു​ള്ള ഇം​ഗ്ല​ണ്ട് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

Related posts