കൊ​ഴി​ഞ്ഞാമ്പാറ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം: കോ​ണ്‍​ഗ്ര​സ് 17ന് ​ഹ​ർ​ത്താ​ൽ ന​ട​ത്തും

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ 17ന് ​ഹ​ർ​ത്താ​ൽ ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് 17ന് ​രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത്.

പാ​ൽ, പ​ത്രം തു​ട​ങ്ങി​യ അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കും. പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ളും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. നി​ല​വി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നാ​മ​മാ​ത്ര​മാ​യ രീ​തി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളം തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്.

കൊ​ഴി​ഞ്ഞാ​ന്പാ​റ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്.​ത​നി​കാ​ച​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ര​തീ​ഷ്, എ​ൻ.​എം.​അ​രു​ണ്‍​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts