നേതാക്കളുടെ കൂട്ടത്തോൽവി; ചി​ല സീ​നി​യ​ർ നേ​താ​ക്ക​ളു​ടെ കാലുവാരലെന്ന് ആക്ഷേപം;  ഞെട്ടിത്തരിച്ച് കോൺഗ്രസ്


തു​റ​വൂ​ർ: നേ​താ​ക്ക​ളു​ടെ കൂ​ട്ട​ത്തോ​ൽ​വി​യി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കോ​ൺ​ഗ്ര​സ്. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളു​ടെ​യും വ​മ്പ​ൻ പ​രാ​ജ​യ​മാ​ണ് കോ​ൺ​ഗ്ര​സ് ഏ​റ്റു​വാ​ങ്ങി​യ​ത്.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ഉ​മേ​ശ​ൻ, കെ. ​രാ​ജീ​വ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ്, ടി. ​എ​ച്ച്. സ​ലാം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​രാ​ജ​യ​പ്പെ​ട്ട പ്ര​മു​ഖ​രി​ൽ​പെ​ടു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ഡി​സി​സി സെ​ക്ര​ട്ടി തു​റ​വൂ​ർ ദേ​വ​രാ​ജ​ൻ വ​ലി​യ പ​രാ​ജ​യ​മാ​ണ് വ​യ​ലാ​ർ ഡി​വി​ഷ​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച ടി.​എ​ച്ച് സ​ലാ​മും മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ച​ങ്ങ​രം ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ച്ച കെ. ​ഉ​മേ​ശ​ൻ 1000ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. പാ​ർ​ട്ടി​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ​ൻ്റെ പ​രാ​ജ​യ​മാ​ണ് ക​ഴി​ഞ്ഞ അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ പ്ര​ധാ​നി​യാ​യ രാ​ജീ​വ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് പോ​യ​ത് കോ​ൺ​ഗ്ര​സി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

നേ​താ​ക്ക​ളു​ടെ കൂ​ട്ട​ത്തോ​ൽ​വി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ചി​ല സീ​നി​യ​ർ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കാ​ലു​വാ​ര​ൽ ആ​ണ് പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

പ​രാ​ജ​യ​പ്പെ​ട്ട​വ​രി​ൽ കോ​ൺ​ഗ്ര​സി​ൻ​റെ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രും ഭാ​ര​വാ​ഹി​ക​ളും ഉ​ണ്ട്.

Related posts

Leave a Comment