രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ട്? തൃ​ണ​മൂ​ല്‍ നേ​താ​വി​ന്റെ വി​വാ​ദ പ്ര​സം​ഗം; വീ​ഡി​യോ…

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​നെ ആ​ക്ഷേ​പ​ക​ര​മാ​യി പ​രാ​മ​ര്‍​ശി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും ബം​ഗാ​ള്‍ മ​ന്ത്രി​യു​മാ​യ അ​ഖി​ല്‍ ഗി​രി ന​ട​ത്തി​യ പ്ര​സം​ഗം വ​ന്‍​വി​വാ​ദ​ത്തി​ല്‍.

രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ട് എ​ന്ന ചോ​ദ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. പ്ര​സം​ഗ​ത്തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തു​വ​ന്നു.

ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​സം​ഗ​മെ​ങ്കി​ലും ഇ​ട​യ്ക്ക് മ​ന്ത്രി രാ​ഷ്ട്ര​പ​തി​യെ പ​രാ​മ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ള്‍ ആ​ളു​ക​ളെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്നു നോ​ക്കി​യ​ല്ല വി​ല​യി​രു​ത്തു​ന്ന​ത് എ​ന്നാ​യി​രു​ന്നു അ​ഖി​ല്‍ ഗി​രി പ​റ​ഞ്ഞ​ത്.

”എ​ന്നെ കാ​ണാ​ന്‍ ഭം​ഗി​യി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം എ​ത്ര സു​ന്ദ​ര​നാ​ണ്! കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്നു നോ​ക്കി​യ​ല്ല ഞ​ങ്ങ​ള്‍ ആ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന​ത്. രാ​ഷ്ട്ര​പ​തി പ​ദ​വി​യെ ഞ​ങ്ങ​ള്‍ ബ​ഹു​മാ​നി​ക്കു​ന്നു. എ​ങ്ങ​നെ​യു​ണ്ട് ന​മ്മു​ടെ രാ​ഷ്ട്ര​പ​തി കാ​ണാ​ന്‍? ” ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ഖി​ല്‍ ഗി​രി​യു​ടെ പ​രാ​മ​ര്‍​ശം.

ഗി​രി​യു​ടെ പ്ര​സം​ഗ​ത്തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment