കൊറോണയ്ക്കു ചെക്ക് പറയാൻ ചെസ് കേരള

കോ​​​​ട്ട​​​​യം:​ കൊ​​​റോ​​​ണ​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി ചെ​​​​സ് കേ​​​​ര​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന രാ​​​​ജ്യാ​​​​ന്ത​​​​ര ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റാ​​​​യ ‘ചെ​​​​ക്‌​​​​മേ​​​​റ്റ് കോ​​​​വി​​​​ഡ്-19’​​​നു ​രാ​​​​ജ്യാ​​​​ന്ത​​​​ര ചെ​​​​സ് സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഫി​​​​ഡെ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യും.

ഔ​​​​ദ്യോ​​​​ഗി​​​​ക ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ലൂ​​​​ടെ ‘ചെ​​​​ക്‌​​​​മേ​​​​റ്റ് കോ​​​​വി​​​​ഡ്-19’ൽ ​പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​ന്‍ ഫി​​​​ഡേ ക​​​​ളി​​​​ക്കാ​​​​രോ​​​​ട് അ​​​​ഭ്യ​​​​ര്‍ഥി​​​ച്ചു. മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു നേ​​​​ര​​​​ത്തെ ലോ​​​​ക​​​​ചാ​​​​മ്പ്യ​​​​ന്‍ വി​​​​ശ്വ​​​​നാ​​​​ഥ​​​​ന്‍ ആ​​​​ന​​​​ന്ദും ഗ്രാ​​​​ൻഡ് മാ​​​​സ്റ്റ​​​​ര്‍ ജൂ​​​​ഡി​​​​ത് പോ​​​​ള്‍ഗാ​​​​റും ഉ​​​​ള്‍പ്പെ​​​​ടെ താ​​​​ര​​​​ങ്ങ​​​​ള്‍ ചെ​​​​സ് സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് അ​​​​ഭ്യ​​​​ര്‍ഥി​​​​ച്ചി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ കൊ​​​റോ​​​ണ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ താ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ചെ​​​​സ് ന്യൂ​​​​സ് വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ ‘ചെ​​​​സ്‌​​​​ബേ​​​​സി’​​​​ന്‍റെ പ്ലേ ​​​​ചെ​​​​സ് പോ​​​​ര്‍ട്ട​​​​ലി​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടു​​​​മ​​​​ണി​​​​ക്കാ​​​​ണു ‘ചെ​​​​ക്‌​​​​മേ​​​​റ്റ് കോ​​​​വി​​​​ഡ്-19’ മ​​​​ത്സ​​​​രം. ചെ​​​​സ് ഹൗ​​​​സ് ബോ​​​​ട്ട് കേ​​​​ര​​​​ള (ഓ​​​​റി​​​​യ​​​​ന്‍റ് ചെ​​​​സ് മൂ​​​​വ്‌​​​​സ്) ന​​​​ല്‍കു​​​​ന്ന 52,000 രൂ​​​​പ​​​​യാ​​​​ണു സ​​​​മ്മാ​​​​ന​​​​ത്തു​​​​ക. മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ആ​​​​ര്‍ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാം.

പ്ര​​​​വേ​​​​ശ​​​​ന ഫീ​​​​സി​​​​നു​​​​പ​​​​ക​​​​രം 250 രൂ​​​​പ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ അ​​​​ഞ്ച് യൂ​​​​റോ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തു​​​​ക​​​​യോ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നാ​​​​ണു വ്യ​​​​വ​​​​സ്ഥ. ചെ​​​​സ് പ്രേ​​​​മി​​​​ക​​​​ള്‍ക്കും സം​​​​ഭാ​​​​വ​​​​ന ന​​​​ല്‍കാം. ഈ ​​​​തു​​​​ക മു​​​​ഴു​​​​വ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റു​​​​മെ​​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ര്‍ പ​​​​റ​​​​ഞ്ഞു.

ഗ്രാ​​​​ൻഡ് മാ​​​​സ്റ്റ​​​​ര്‍മാ​​​​രും ഇ​​​​ന്‍റ​​​ര്‍നാ​​​​ഷ​​​​ണ​​​​ല്‍ മാ​​​​സ്റ്റ​​​​ര്‍മാ​​​​രും അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ലോ​​​​ക ചെ​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് നൈ​​​​ജ​​​​ല്‍ ഷോ​​​​ര്‍ട്ട്, അ​​​​ര്‍ജ​​​​ന്‍റൈ​​​​ൻ താ​​​​ര​​​​മാ​​​​യ ഗ്രാ​​​​ൻഡ് മാ​​​​സ്റ്റ​​​​ര്‍ അ​​​​ലൈ​​​​ന്‍ പി​​​​ച്ചോ​​​​ട്ട്, മ​​​ല​​​യാ​​​ളി ഗ്രാ​​​​ൻഡ് മാ​​​​സ്റ്റ​​​​ര്‍ എ​​​​സ്.​​​​എ​​​​ല്‍.​ നാ​​​​രാ​​​​യ​​​​ണ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ പ്ര​​​​ള​​​​യ കാ​​​​ല​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് ചെ​​​​സ് കേ​​​​ര​​​​ള 138500 രൂ​​​​പ സം​​​​ഭാ​​​​വ​​​​ന ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment