കോ​വി​ഡ് 19; എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സേ​ഞ്ചു​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി

കൊല്ലം : കൊ​റോ​ണ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ നി​ന്നും ന​ല്‍​കു​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഡി​ഷ​ന്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ www.eemployment.kerala.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ ​നാ​സ​ര്‍ അ​റി​യി​ച്ചു.

കൂ​ടാ​തെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ലെ​ത്തു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി.

2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​വ​ര്‍​ക്ക് ഗ്രേ​സ് പി​രീ​ഡ് ഉ​ള്‍​പ്പ​ടെ യ​ഥാ​ക്ര​മം മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സം​വ​രെ സാ​ധാ​ര​ണ ഗ​തി​യി​ല്‍ പു​തു​ക്കാം. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ പു​തു​ക്ക​ലും 2020 മേ​യ് 31 വ​രെ നീ​ട്ടി.

അ​ത​ത് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാം. ര​ജി​സ്‌​ട്രേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍, തൊ​ഴി​ല്‍ പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ എ​ന്നി​യ​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി നി​ര്‍​വ​ഹി​ക്കാ​വു​ന്ന​തും അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​ത​ത് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ 90 ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കി വെ​രി​ഫൈ ചെ​യ്താ​ല്‍ മ​തി​യാ​കും.

2020 മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ മേ​യ് 29 വ​രെ​യു​ള്ള തീ​യ​തി​യി​ല്‍ 90 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മേ​യ് 30 വ​രെ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഹാ​ജ​രാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വെ​രി​ഫൈ ചെ​യ്താ​ല്‍ മ​തി​യാ​കും.

കൊ​റോ​ണ രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ് കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍ ക​ഴി​വ​തും ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യു​ള്ള സേ​വ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തും സം​ശ​യ​ങ്ങ​ള്‍​ക്ക് അ​ത​ത് എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment