ഒരു മിനിറ്റ് മതി അവര്‍ക്ക്! മാതാപിതാക്കള്‍ കുട്ടികളെ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, പരിസരവും ശ്രദ്ധിക്കണം; ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പുറത്തേക്കിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി ചേ​ലി​യ പു​ക്കാ​ട് റോ​ഡ് വ​ശ​ത്തെ വീ​ട്ടി​ൽ നി​ന്നും പ​ത്ത് വ​യ​സ്സു​ള്ള കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മം.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു .

ഭ​ക്ഷ​ണം ക​ഴി​ച്ച് കൈ​ക​ഴു​കാ​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു കു​ട്ടി. ആ ​സ​മ​യം അ​വി​ടെ​യെ​ത്തി​യ അ​പ​രി​ചി​ത​ൻ കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു.

കു​ത​റി മാ​റി​യ കു​ട്ടി ഇ​യാ​ളു​ടെ ക​യ്യി​ൽ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഇ​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​പ​രി​ചി​ത​ൻ ര​ക്ഷ​പ്പെ​ട്ടു.

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മാ​ണ് അ​പ​രി​ചി​ത​ൻ ധ​രി​ച്ച​ത്. താ​ടി നീ​ട്ടി വ​ള​ര്‍​ത്തി​യി​ട്ടു​ണ്ട്. പ​രി​സ​ര​വാ​സി​ക​ൾ പ്ര​ദേ​ശ​മാ​കെ തി​ര​ച്ചി​ൽ ന​ട​ത്തി.

കൊ​യി​ലാ​ണ്ടി പോ​ലീസും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല .

രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment