ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി റോ​ഡ് അ​ട​ച്ചു; പോ​ലീ​സ് എ​ത്തി ത​ട​സം നീക്കി

ചെ​ങ്ങ​ന്നൂ​ർ: ക​രു​വേ​ലി​പ്പ​ടി താ​ഴാം​ത​റ കോ​ള​നി​യി​ൽ മും​ബൈയി​ൽ നി​ന്ന് എ​ത്തി​യ ഒ​രു കു​ടും​ബം ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​ത​റി​ഞ്ഞ് ചി​ല നാ​ട്ടു​കാ​ർ കോ​ള​നി​യി​ലേ​ക്ക​ള്ള റോ​ഡു​ക​ൾ കെ​ട്ടിയട​ച്ച​ത് പോ​ലീ​സ് എ​ത്തി നീ​ക്കം ചെ​യ്തു.

നാ​ട്ടു​കാ​രി​ൽ ചി​ല​ർ വ​ഴി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കു​ടും​ബം ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ തൊ​ട്ട​ടു​ത്തു​ള്ള അ​യ​ൽ​വാ​സി​ക​ളെ​യും കൂ​ട്ടി ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സിനെ ബ​ന്ധ​പ്പെട്ട​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ത​ട​സ​ങ്ങ​ൾ നീ​ക്കം​ചെ​യ​തു.

അ​തേ സ​മ​യം അ​ന്യ​വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നും ബോം​ബെ​യി​ൽ​ നി​ന്നും എ​ത്തി​യ​വ​ർ പു​റ​ത്ത് പോ​കാ​തി​രി​ക്കാ​നും ത​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​ണ് റോ​ഡ് അ​ട​ച്ച​തെ​ന്നു നാ​ട്ടു​കാ​രി​ൽ ചി​ല​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സി​ഐ എം. ​സു​ധി​ലാ​ൽ, എ​സ്ഐ എ​സ്.​വി. ബി​ജു എ​ന്നി​വ​ർ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വീ​ട്ടു​കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നുള്ള ഏ​ർ​പ്പാ​ട് ചെ​യ്യു​മെ​ന്നും പു​റ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കോ​ള​നി​ക​ളി​ൽ ക​യ​റി​യാ​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.നീ​ക്കി

Related posts

Leave a Comment