മാവേലിക്കരയിലെ പച്ചക്കറിക്കടയിൽ വിലകൂട്ടി വിൽപ്പന; മഫ്തിയിൽ എത്തിയ എസ്ഐയോടും മോശമായ പെരുമാറ്റം; കടയുടമയ്ക്കെതിരേ കേസെടുത്ത് പോലീസ്

മാ​വേ​ലി​ക്ക​ര: പ​ച്ച​ക്ക​റിക്കട​യി​ലെ ജ​ന​ദ്രോ​ഹ വി​ല​ക്കൂ​ട്ട​ലി​നും നി​യ​മ​ ലം​ഘ​ന​ത്തി​നും മാ​വേ​ലി​ക്ക​ര സി​ഐ​യു​ടെ പോ​ലീ​സ് പൂ​ട്ട്.

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ക​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​ർ അ​ന്യാ​യ വി​ല​യ്ക്കു വി​ൽ​ക്കു​ക​യും ചെ​യ്ത​തി​ന് മാ​വേ​ലി​ക്ക​ര കെഎസ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ പ​ച്ച​ക്ക​റി ക​ട ന​ട​ത്തു​ന്ന ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ​മു​റി ശ്രു​തി​ല​യ​ത്തി​ൽ സ​തീ​ശ​ന് (55) എ​തി​രെ​യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഈ ​ക​ട​യി​ലെ ജ​ന​ദ്രോ​ഹ വി​ൽ​പ​ന​യ്ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മാ​വേ​ലി​ക്ക​ര സി​ഐ​യ്ക്കു നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ക​ട​യു​ട​മ​യ്ക്ക് പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു.

ഇ​തു വ​ക​വെ​യ്ക്കാ​തെ പ്ര​വൃ​ത്തി തു​ട​ർ​ന്ന​പ്പോ​ൾ സി​ഐ നേ​രി​ട്ട് പ​രി​ശോ​ധ​ന​യ്ക്കി​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 ന് ​മ​ഫ്തി​യി​ൽ ക​ട​യി​ലെ​ത്തി​യ സി​ഐ പ​ച്ച​ക്ക​റി വാ​ങ്ങി​യ ശേ​ഷം ക​വ​ർ ചോ​ദി​ച്ചു.

പ്ലാ​സ്റ്റി​ക് ക​വ​ർ കൊ​ടു​ത്ത ശേഷം വി​ല 10 രൂ​പ​യെ​ന്ന​റി​യി​ച്ചു. ഇ​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ സി​ഐ യോ​ട് ​ഇ​യാ​ൾ വേ​ണ​മെ​ങ്കി​ൽ വാ​ങ്ങി​യാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ ക​ട​യു​ട​മ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ണ്ടും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​ഐ അ​റി​യി​ച്ചു. ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Related posts

Leave a Comment