യാത്രക്കാരുടെ വരവ് കാത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: യാ​ത്ര​ക്കാ​രു​ടെ വ​ര​വ് കാ​ത്തി​രി​ക്കു​ക​യാ​ണ് വ​ഴി​യോ​ര​ങ്ങ​ളി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം. യാ​ത്ര​ക്കാ​ർ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ഒ​രു മാ​സ​മാ​യി ശൂ​ന്യ​മാ​ണ്. എ​വി​ടേ​യും ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളു​ള്ള​തി​നാ​ൽ യാ​ച​ക​രും സ്ഥ​ലം വി​ട്ടു.

ടൗ​ണു​ക​ളി​ൽ തെ​രു​വ് നാ​യ്ക്ക​ൾ പോ​ലും ഇ​ല്ലാ​താ​യി. അ​ടു​ത്ത ദി​വ​സം ത​ന്നെ ജി​ല്ല​ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ​ർ​ക്കാ​ർ പ​റ​യും​മ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ബ​സ് സ​ർ​വീ​സ് സാ​ധ്യ​മ​ല്ലെ​ന്ന് ബ​സ് ഉ​ട​മ​ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്.

​ ബ​സി​ൽ ര​ണ്ട് പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സീ​റ്റി​ൽ ഒ​രാ​ളെ ഇ​രു​ത്താ​ൻ പാ​ടു​ള്ളു, യാ​ത്ര​ക്കാ​ർ നി​ന്ന് യാ​ത്ര ചെ​യ്യ​രു​ത്, യാ​ത്ര​ക്കാ​ർ​ക്ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ഉ​ട​മ​ക​ൾ ത​യ്യാ​റാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് ബ​സ് ഓ​ടി​ച്ചാ​ൽ ചെ​ല​വ് ക​ള​ക്ഷ​ൻ പോ​ലും കി​ട്ടി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. എ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ബ​സ് ഓ​ടി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ഷി​ക്കു​ന്ന​ത്.​

പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ ചെ​റു പ​ട്ട​ണ​ങ്ങ​ൾ പോ​ലും സ​ജീ​വ​മാ​കി​ല്ല. പൊ​തു​ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​വ​രെ​യാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും ഇ​ത്ത​ര​ക്കാ​ർ വ​ല​യു​ന്ന സ്ഥി​തി​യു​ണ്ട്.​ കോ​വി​ഡ് ഭീ​തി​യി​ൽ മ​റ്റാ​രേ​യും വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റാ​ൻ ആ​രും ത​യ്യാ​റാ​കു​ന്നു​മി​ല്ല.

Related posts

Leave a Comment