കോ​വി​ഡ് 19 ; തൃശൂരിൽ 256 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; പത്തനംതിട്ട സ്വദേശികൾക്കൊപ്പം സഞ്ചരിച്ച 17 തിരിച്ചറിഞ്ഞു

തൃ​ശൂ​ർ: കോ​വി​ഡ് ബാ​ധി​ത​രാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​വ​രി​ൽ തൃ​ശൂ​രി​ൽ നി​ന്നു​ള്ള 17 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള​ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 256 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 39 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 217 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്.

കോ​വി​ഡ് 19 ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് എ​ത്തി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ക​ഴി​യേ​ണ്ട​താ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള ഹെ​ൽ​പ് ഡ​സ്കി​ൽ വി​വ​രം അ​റി​യി​ക്കാ​തെ ആ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കും വി​ധം പെ​രു​മാ​റു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ: 0487-2320466, 9400408120, 9400410720,1 056, 0471-2552056 (ദി​ശ).

Related posts

Leave a Comment