ക​ടലി​ൽ കാ​ണാ​താ​യ യു​വ ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ കണ്ടെത്തി; അപകടത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

കൊ​ല്ലം: ക​ട​ലി​ൽ കാ​ണാ​താ​യ യു​വ ദമ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ കണ്ടെത്തി. കൊ​ട്ടി​യം പ​റ​ക്കു​ളം ക​ല്ലു​വി​ള​വീ​ട്ടി​ൽ സു​നി​ൽ (27), ഭാ​ര്യ ശാ​ന്തി​നി (19) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ പ​ള്ളി​ത്തോ​ട്ട് ഹാ​ർ​ബ​ർ ഭാ​ഗ​ത്ത് ക​ട​ലോ​ര​ത്ത് അടിഞ്ഞത്.

ക​ഴി​ഞ്ഞ​ ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ബീ​ച്ചി​ലെ​ത്തി​യ ഇ​രു​വ​രും കാ​ൽ ക​ഴു​കു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​ ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യിരുന്നി​ല്ല.

തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുലർച്ചെ ഹാർബറിൽ മൃതദേഹങ്ങൾ തീരത്തടിഞ്ഞത്. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹങ്ങൾ ജി​ല്ലാ ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts